Monday 20, May 2013 | Contact Us | Advisory BoardAbout Us

Archive for August 28th, 2012

സാഹിത്യ പ്രശ്നോത്തരി – 5

വായനമുറിയും ഡി.സി ബുക്‌സും സംയുക്തമായി സംഘടിപ്പിക്കുന്ന ‘സാഹിത്യ പ്രശ്‌നോത്തരി’ അഞ്ചാം ഘട്ടത്തിലേക്ക്‌ കടക്കുകയാണ്. ആഴ്ച തോറും പുതിയ ചോദ്യങ്ങളുമായി വായനമുറിയില്‍ പ്രസിദ്ധീകരിക്കുമ്പോള്‍, നിറഞ്ഞ മനസ്സോടെ സ്വീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത് മത്സരബുദ്ധിയോടെ ഉത്തരങ്ങളയച്ച വായനക്കാര്‍ക്ക് നന്ദി. പ്രശ്‌നോത്തരിയുടെ ആദ്യ ഘട്ടത്തില്‍ യു.എ.ഇ-യില്‍ നിന്നുള്ളവര്‍ക്ക് മാത്രമാണ് സമ്മാനം ലഭിക്കുന്നത്. ശരിയുത്തരം അയക്കുന്നവരില്‍ നിന്ന് ഒരാള്‍ക്ക് ദുബായ് കരാമയിലെ ഡി സി ബുക്സില്‍ നിന്ന് സമ്മാനം കൈപ്പറ്റാം. ഈ പോസ്റ്റിനു താഴെ കാണുന്ന കമന്റ് കോളത്തിലാണ് ഉത്തരം അയക്കേണ്ടത്. (നിങ്ങളെഴുതുന്ന ഉത്തരവും [...]

ഐ സ്റ്റീവ് – പുസ്തക പരിചയം

“വ്യത്യസ്തമായി ചിന്തിക്കുക. ഇവിടം കിറുക്കന്മാരുടെതാണ്. കൂട്ടത്തില്‍ ചേരാത്തവരുടെ. വിപ്ലവകാരികളുടെ. പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നവരുടെ. കാര്യങ്ങളെ വ്യത്യസ്തമായി കാണുന്നവരുടെ. അവര്‍ക്ക് നിയമങ്ങളോട് വലിയ മമതയില്ല. സമൂഹം കല്‍പ്പിക്കുന്ന സ്ഥാനമാനങ്ങളോടും താല്‍പ്പര്യമില്ല. നിങ്ങള്‍ക്കവരെ ഉദ്ധരിക്കാം, അവരോടു വിയോജിക്കാം. മഹത്വീകരിക്കാം അല്ലെങ്കില്‍ തള്ളിക്കളയാം. എന്നാല്‍ ഒന്ന് മാത്രം കഴിയില്ല- അവരെ കണ്ടില്ലാന്നു നടിക്കാന്‍. കാരണം അവര്‍ കാര്യങ്ങള്‍ മാറ്റിമറിക്കുന്നു. മനുഷ്യ കുലത്തെ ഉന്തി തള്ളി മുന്നോട്ടു നയിക്കുന്നു. പലരും അവരെ കിറുക്കന്മാരായി കാണുമ്പോള്‍ ഞങ്ങള്‍ക്ക് അവര്‍ മഹാന്മാരാണ്. കാരണം ലോകത്തെ മാറ്റാന്‍ സ്വപ്നം [...]

ഈ പുത്തന്‍ ഓണത്തിന് വായനമുറി സദ്യ ഒരുക്കുന്നു

വായനമുറിയുടെ പുത്തന്‍ ഓണമാണിത്. അതായതു ആദ്യ ഓണം. ആദ്യത്തെതിനെല്ലാം മാധുര്യം ഏറെയാണല്ലോ. അതിനാല്‍ ഈ ഓണം വായനമുറിക്ക് പ്രിയങ്കരമാണ്. ഒപ്പം, വായനമുറിയുടെ പ്രിയപ്പെട്ട വായനക്കാര്‍ക്ക്‌ വേണ്ടി വിഭവ സമൃദ്ധമായ സദ്യ ഒരുക്കുകയാണ് ഈ തിരുവോണത്തിന്. സ്നേഹ സന്ദേശങ്ങള്‍ കൈമാറുന്ന വായനയുടെ സദ്യ. സാഹിത്യ, സാംസ്‌കാരിക, സിനിമ മേഖലകളില്‍ ഉള്ളവര്‍ ഒരുക്കുന്ന സദ്യ. ഓണപ്പാട്ടുകള്‍, ഓണക്കളികള്‍, ഓണത്തല്ല് ഇവയെല്ലാം പരാമര്‍ശിക്കപ്പെടുന്നു. കവിതയുടെ പുത്തന്‍ അനുഭവം, കഥയിലെ ഓണം അങ്ങനെയെല്ലാം തിരുവോണം നാളായ നാളെ….വായനമുറിയില്‍

ഇന്ന് ഉത്രാടപ്പാച്ചില്‍

അവസാനത്തെ ഷോപ്പിംഗ് നടത്തുന്നതും, തിരുവോണസദ്യ ഉണ്ടാക്കാനുള്ള ഒരുക്കങ്ങള്‍ നടത്തുന്നതും ഉത്രാട ദിനത്തിന്റെ പ്രത്യേകതയാണ്. വീടും വിപണിയും ഒരുപോലെ സജീവമാകുന്ന ഈ ദിനത്തിന് ‘ഉത്രാടപ്പാച്ചില്‍’ എന്ന വിശേഷണം എന്ത്‌കൊണ്ടും അനുയോജ്യമാണ്.

ലോറി തീപിടിച്ച് പൊട്ടിത്തെറിച്ചു

കണ്ണൂര്‍ ചാല ബൈപാസില്‍ ഓടിക്കൊണ്ടിരുന്ന ഗ്യാസ് സിലിണ്ടറുകള്‍ കയറ്റിയ ലോറി തീപിടിച്ച് പൊട്ടിത്തെറിച്ചു. 35 പേര്‍ക്കു പൊള്ളലേറ്റു .പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിച്ച റസാഖ് (50), റമീസ് (20), രമ (50), ലത (45), ആയിഷു (60), റീന (20), കുഞ്ഞികൃഷ്ണന്‍ (50), ഹനന്‍ (1), പ്രസാദ്, ദേവി, വിനീത് എന്നിവരുടെ പേരുവിവരങ്ങള്‍ ലഭ്യമായിട്ടുണ്ട്. ഇതില്‍ പത്ത് പേരുടെ നില ഗുരുതരമാണെന്നാണ് ആശുപത്രി പി.ആര്‍.ഒ അഭിലാഷ് നല്‍കുന്ന വിവരം. തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മൂന്ന് [...]

വിപണി ഉയര്‍ച്ചയില്‍ തന്നെ…!

ഇന്ത്യന്‍ ഓഹരി വിപണി കഴിഞ്ഞ ആഴ്ചയില്‍ : തുടര്‍ച്ചയായ വിദേശ ധനകാര്യ സ്ഥാപനങ്ങളുടെ നിക്ഷേപത്താലും, ആഗോള ഓഹരി വിപണികളിലെ ഉയര്‍ച്ചയെ അടിസ്ഥാനപ്പെടുത്തിയും ഇന്ത്യന്‍ ഓഹരി വിപണി തുടര്‍ച്ചയായ നാലാം ആഴ്ചയിലും ഉയര്‍ച്ച രേഖപ്പെടുത്തി. അമേരിക്ക, ചൈന തുടങ്ങി വന്‍ ശക്തികളുടെ വളര്‍ച്ചാ നിരക്ക് കുറഞ്ഞ സാഹചര്യത്തില്‍ ഗവണ്‍മെന്റുകള്‍ അതാതു രാജ്യത്ത് കൂടുതല്‍ സാമ്പത്തിക സുരക്ഷാ പാക്കേജുകള്‍ കൊണ്ടുവരുമെന്ന വാര്‍ത്ത ആഗോള തലത്തില്‍ ഓഹരി വിപണികള്‍ക്ക് കരുത്തായി വിദേശ ധനകാര്യ സ്ഥാപനങ്ങളുടെ നിക്ഷേപം ഈ മാസം Rs. 5256.96 [...]