Archive for August 3rd, 2012
മഴയില്ല, ഇന്ത്യ വരണ്ടുണങ്ങുന്നു
ഈ മണ്‍സൂണ്‍ കാലത്ത് മഴലഭ്യത വളരെ കുറഞ്ഞതോടെ നിരവധി സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ പ്രതിസന്ധിയിലായി. കാര്‍ഷിക മേഖലക്കാണ് ഏറ്റവും കൂടുതല്‍ ദുരന്തം നേരിടേണ്ടി വരുന്നത്. കഴിഞ്ഞ സാമ്പത്തിക വര്ഷം രാജ്യത്തിന്‍റെ പ്രതി ശീര്‍ഷ വരുമാനത്തിന്റെ 2.8% കാര്‍ഷിക മേഖല സംഭാവന ചെയ്തെങ്കില്‍ ഇക്കുറി അത് പൂജ്യമായി ചുരുങ്ങും
ഇനി അണ്ണാ ഹസാരെയുടെ രാഷ്ട്രീയ പാര്‍ട്ടി
മിക്ക രാഷ്ട്രീയ പാര്‍ട്ടികളിലും ഉള്ളത് പോലെ ഹൈകമാന്ഡ് ഉണ്ടാകില്ല എന്നും ജനങ്ങള്‍ പാര്‍ട്ടി പ്രതിനിധികളെ തീരുമാനിക്കും എന്നുമാണ് ഹസാരെ സംഘാംഗം പറയുന്നത്. ശീതികരിച്ച മുറികളില്‍ ഇരുന്നു തയ്യാറാക്കുന്ന പ്രകടന പത്രികകള്‍ ആയിരിക്കില്ല, പകരം കര്‍ഷകരുടെയും തൊഴിലാളികളുടെയും അടുത്തെത്തി അവരില്‍ നിന്ന് അഭിപ്രായം സ്വീകരിച്ചു പ്രകടന പത്രിക തയ്യാറാക്കും.
ഷൂട്ടിങ്ങില്‍ വെള്ളി, ഇന്ത്യക്ക് മെഡല്‍ രണ്ട്
He first showcased his talent in the USA World Cup in Fort Benning. A Silver medal in the 25m Rapid fire pistol event ensured an Olympic quota.
സൂപ്പര്‍താരങ്ങള്‍ അറിയുന്നുണ്ടോ? അങ്ങ് ദൂരെ ലോഹി കരയുകയാണ്
എന്നിട്ടൊരുദിവസം, ഒരു ജൂണ്‍ 28ന് തന്റെ ജീവിതത്തിന്റെ കഥ പാതിവഴിയില്‍ നിര്‍ത്തി കഥകളില്ലാത്തലോകത്തേക്ക് യാത്രയായി. ഇന്ന്, മലയാളം കണ്ട ഏറ്റവും മികച്ച തിരക്കഥാകാരന്റെ കുടുംബം ജപ്തി ഭീഷണി നേരിടുന്നു. ലോഹിതദാസിന്റെ ഭാര്യ സിന്ധുവും മക്കളും താമസിക്കുന്ന ആലുവ പമ്പ് കവലയിലുള്ള വീടും ലക്കിടിയിലെ വീടും ജപ്തി നടപടികളിലാണ്.
ദുബായിക്കാരന്‍…
വിസ്‌മയങ്ങളുടെ നഗരകാഴ്‌ചയില്‍ പാതിരാ പോലും പകലായി മാറുന്ന പറുദീസ… പറഞ്ഞു കേള്‍ക്കുന്ന പെരുപ്പങ്ങളില്‍ ഒരിക്കലെങ്കിലും കാണാന്‍ കൊതിക്കുന്ന ഭൂമിയിലെ ഒരിടം… ഇത് ദുബായ്… ഞാനും എന്നെ പോലുള്ള ലക്ഷക്കണക്കിന് മലയാളികളും അന്തേവാസികളായി പാര്‍ക്കുന്ന ഒരിടത്താവളം. ഗ്രൃഹാതുരത്വ സ്‌മരണകളുടെ നൈരന്തര്യങ്ങളില്‍ നാടും വീടും വിട്ടവരുടെ കൂട്ടായ്‌മയിലെ എന്നെ പോലുള്ള സാദാ മെമ്പറായ ഒരു ദുബായ്‌ക്കാരന് പറയാന്‍ അനുഭവങ്ങളുടെ അടിയും അകവും തുന്നിയ ചെരിപ്പുകള്‍ പതിനേഴ് വര്‍ഷം കാലില്‍ നടന്ന കഥകളുണ്ടാകും. പാതിരാത്രിയുടെ കൂരിരുട്ടില്‍ തിളങ്ങുന്ന തിരയിളക്കത്തിന്റെ അതിരുകള്‍ക്കുള്ളില്‍ പാഞ്ഞു [...]











