കായികം
ഡേവിഡ് ബെക്കാം വിരമിക്കുന്നു
ഈ സീസനൊടുവിൽ പ്രൊഫെഷണൽ ഫുട്ബോളിൽ നിന്നും വിരമിക്കുമെന്ന് ഫുട്ബോള്‍ ഇതിഹാസം ഡേവിഡ് ബെക്കാം. 38 കാരനായ ബെക്കാം Manchester United, Real Madrid, Los Angeles Galaxy, AC Milan എന്നീ ക്ലബുകളിലും ഇംഗ്ലണ്ടിനു വേണ്ടി 115 കളികളിലും പങ്കെടുത്തു. പതിനേഴാം വയസില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിലൂടെ അന്താരാഷ്ട്ര ഫുട്ബോളില്‍ എത്തിയ ബെക്കാം, ഇരുപത്തിയൊന്നാം വയസില്‍ ഇംഗ്ലിഷ് ടീമിലെത്തി. ഇംഗ്ലണ്ടിനു വേണ്ടി മൂന്നു ലോകകപ്പ് അടക്കം 115 അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ചു. ഇംഗ്ലിഷ് ടീമിന്‍റെ ഏറ്റവും മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളായി ബെക്കാമിനെ [...]
ക്രിക്കറ്റില്‍ ഒത്തുകളിക്കുന്നതെങ്ങനെ?
മുമ്പ് ഒരു മാച്ച് മുഴുവന്‍ വിലയ്‌ക്കെടുക്കുന്ന ഒത്തുകളിയുടെ ഞെട്ടിക്കുന്ന വാര്‍ത്തകളാണ് വന്നതെങ്കില്‍. ട്വന്റി20 ക്രിക്കറ്റിന്റെ ഉദയത്തോടെ വാതുവയ്പ്പിലും മാറ്റം വന്നു. പൊടുന്നനെ ഒരുപാടു കാര്യങ്ങള്‍ മാറിമറിയുന്ന ട്വന്റി20 ക്രിക്കറ്റില്‍ വ്യക്തിഗത പ്രകടനങ്ങള്‍ കാര്യമായി ശ്രദ്ധിക്കപ്പെടാത്തതിനാല്‍ സ്‌പോട്ട് ഫിക്‌സിംഗ് എന്ന തന്ത്രമാണ് വാതുവയ്പ്പിന്റെ പ്രധാന മേഖല.
ശ്രീഭൂവിലസ്ഥിര…
വസന്ത് കമല്‍ ശ്രീഭൂവിലസ്ഥിര, അസംശയമിന്നു നിന്റെ- യാഭൂതിയെങ്ങ് പുനരിങ്ങു കിടപ്പിതോര്‍ത്താല്‍… വീണ പൂവിനെ നോക്കി കുമാരനാശാന്‍ പാടിയതാണ് മലയാളി ഇന്നു കറുത്ത തുണിയാല്‍ മറച്ച ശ്രീശാന്തിന്റെ മുഖവും, അരയില്‍ തൂക്കിയ തൂവാലയുടെ വീഡിയോ ദൃശ്യങ്ങളും നോക്കി പാടുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെത്തിയ ആദ്യ മലയാളിയാരെന്ന പി എസ് സി ചോദ്യത്തിന് ടിനു യോഹന്നാന്‍ എന്നായിരിക്കാം ശരിയുത്തരം. പക്ഷേ, രഞ്ജി ട്രോഫിയില്‍ ഹാട്രിക് നേടുന്ന ആദ്യത്തെ കേരള താരം എന്ന മറ്റൊരു ട്രിവിയില്‍ ചോദ്യത്തിന്റെ ഉത്തരത്തില്‍നിന്ന്, ഇന്ത്യന്‍ ക്രിക്കറ്റിന്റെ [...]
ശ്രീശാന്തിനെ ഡൽഹി പോലിസ് അറസ്റ്റ് ചെയ്തു
ഐപിഎല്‍ വാതുവെപ്പുമായി ബന്ധപ്പെട്ട് ക്രിക്കറ്റ് താരം ശ്രീശാന്തിനെ ഡൽഹി പോലിസ് അറസ്റ്റ് ചെയ്തു. ശ്രീശാന്ത് അടക്കം മൂന്ന് രാജസ്ഥാന്‍ റോയല്‍സ് കളിക്കാരെയാണ് ഡല്‍ഹി പോലീസിന്റെ പ്രത്യേക വിഭാഗം അറസ്റ്റ് ചെയ്തത്. അജിത്ത് ചാന്ദില, അങ്കിത് ചവാന്‍ എന്നിവരാണ് അറസ്റ്റിലായ മറ്റ് കളിക്കാര്‍. ഏഴ് വാതുവെപ്പുക്കാരും അറസ്റ്റിലായി. വാതുവെപ്പുമായി ബന്ധപ്പെട്ട് മുംബൈ, ഡല്‍ഹി, അഹമ്മദാബാദ് എന്നിവിടങ്ങളില്‍ പോലീസ് നേരത്തെ റെയ്ഡ് നടത്തിയിരുന്നു. രണ്ട് വാതുവെപ്പുകാര്‍ക്ക് വേണ്ടി ഡല്‍ഹിയില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. കളിക്കാരും വാതുവെപ്പുക്കാരും തമ്മിലുള്ള ടെലിഫോണ്‍ സംഭാഷണങ്ങള്‍ കഴിഞ്ഞ കുറച്ച് ദിനങ്ങളിലായി [...]
വിലക്ക്നീക്കി കിട്ടാൻ
ഇന്ത്യയെ വിലക്കിയ രാജ്യാന്തര ഒളിംപിക് കമ്മിറ്റിയുടെ തീരുമാനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനുള്ള ഇന്‍റര്‍നാഷണല്‍ ഒളിംപിക് കമ്മിറ്റി (ഐഒസി), ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ (ഐഒഎ) കൂടിക്കാഴ്ച ഇന്ന്. സ്വിറ്റ്സര്‍ഡന്‍ഡിലെ ലോസേനില്‍ ഐഒസി ആസ്ഥാനത്ത് നടക്കുന്ന ചര്‍ച്ചയില്‍ ഐഒഎയ്ക്കു പുറമെ കേന്ദ്ര കായിക മന്ത്രി ജിതേന്ദ്ര സിംഗ്, കായിക സെക്രട്ടറി പി കെ ദേബ്, ബീജിംഗ് ഒളിമ്പിക്സ് സ്വർണ്ണ മെഡലിസ്റ്റ് അഭിനവ് ബിന്ദ്ര, ഒളിമ്പ്യൻ സെയ്ലർ മലാവ് ഷ്രോഫ് എന്നിവരും പങ്കെടുക്കും. ഐഒഎ ആക്റ്റിങ് പ്രസിഡന്‍റ് വി.കെ. മല്‍ഹോത്ര, ഐഒസി അംഗം രണ്‍ധീര്‍ സിങ് [...]
ഫെര്‍ഗൂസന് വികാര നിര്‍ഭരമായ യാത്രയയപ്പ്
മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മാനേജര്‍ അലക്‌സ് ഫെര്‍ഗൂസന് ഇംഗ്ലീഷ് ക്ലബ്ബ് ഫുട്‌ബോള്‍ ലോകം വികാര നിര്‍ഭരമായ യാത്രയയപ്പ് നല്‍കി.രണ്ടരപ്പതിറ്റാണ്ട് നീണ്ട ഫുട്‌ബോള്‍ പരിശീലക സ്ഥാനം അവസാനിപ്പിച്ച ഫെര്‍ഗൂസന് ഓള്‍ഡ് ട്രാഫഡ് മൈതാനത്തായിരുന്നു യാത്രയയപ്പ് നൽകിയത്. ഞായറാഴ്ച സ്വാന്‍സീക്കെതിരെ യുണൈറ്റഡിന്റെ ലീഗ് മത്സര ത്തിനു മുമ്പായിരുന്നു ചടങ്ങ്. മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് യുണൈറ്റഡ് ജയിച്ചു.മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പരിശീലകനെന്ന നിലയില്‍ ഓള്‍ഡ് ട്രാഫഡ് സ്റ്റേഡിയത്തില്‍ ഫെര്‍ഗൂസന്റെ അവസാന മത്സരവുമായിരുന്നു ഇത്. ഈ മാസം 19ന് വെസ്റ്റ് ബ്രോംവിച്ചിനെതിരെ നടക്കുന്ന അവസാന ലീഗ് മത്സരത്തോടെ ഫെര്‍ഗൂസന്‍ ചുമതലയൊഴിയും.











