സ്‌പെഷ്യല്‍ ന്യൂസ്
തത്തമ്മേ പൂച്ച പൂച്ച!!
[Audio clip: view full post to listen] ‘തള്ള ചൊല്ലാൽ വാവൽ കിഴുക്കാം തൂക്ക് ‘ എന്നാണ്.അനുസരണയില്ലാത്ത കുട്ടികളുടെ ഗതി വിപരീതമായിത്തീരും. അതിനുദാഹരണമാണ് വാവലുകളുടെ പ്രകൃതമെന്നാണ് പഴഞ്ചൊല്ല് പറയുന്നത്. പറഞ്ഞത് അനുസരിക്കാതതുകൊണ്ട് വാവലുകളെ തല കീഴായി കിടക്കാൻ തള്ള ശപിച്ചു എന്നാണ് ഐതിഹ്യം. 1967-ൽ ഇന്ത്യൻ പോലീസ് സർവ്വീസ് അഥവാ C.B.I-ൽ ചേർന്ന B.R ലാൽ എന്നൊരു ഉദ്യോഗസ്ഥന്‍ എഴുതിയ പുസ്തകമാണ് ’Who Owns C.B.I’ അഥവാ ‘സി.ബി.ഐ ആർക്ക് സ്വന്തം’. സ്വന്തം അനുഭവങ്ങളിൽ നിന്നാണ് സി.ബി.ഐ യിലെ പൊള്ളത്തരങ്ങൾ [...]
കിട്ടുമോ, ഒരു നേരത്തെ അന്നം?
ലോകം പുരോഗമിച്ചു, മനുഷ്യൻ ചൊവ്വയിൽ വരെ ജീവന്റെ തുടിപ്പുകൾ അന്വേഷിക്കുന്നു. എന്നാൽ വിശപ്പടക്കാൻ കഴിയാതെ ലക്ഷക്കണക്കിന് മനുഷ്യജീവിതങ്ങൾ ഈ ഭൂമിയിൽ തന്നെയുണ്ട് എന്ന കാര്യം മറന്നു പോകാനും പാടില്ല. സോമാലിയയിൽ 2010 മുതൽ രണ്ടു കൊല്ലക്കാലം കൊണ്ട് പട്ടിണി മൂലം മരിച്ചത് രണ്ടു ലക്ഷത്തി അറുപതിനായിരം പേരാണ്. ഇതിൽ പകുതിയോളം അഞ്ചു വയസ്സിനു താഴെ പ്രായമുള്ള കുരുന്നുകൾ. കൊടും വരൾച്ചയും സോമാലിയയിലെ വംശീയ സംഘർഷങ്ങളും പട്ടിണിക്ക് പ്രധാന കാരണമാണ്. 1992 ലെ വരൾച്ചയിൽ രണ്ടു ലക്ഷത്തി ഇരുപതിനായിരം പേരാണ് മരിച്ചത്. [...]
കൊച്ചി ക്രിക്കറ്റ് സ്റ്റേഡിയം:ഗാലറിയിലെ കളികൾ
കേരള ക്രിക്കറ്റ് അസോസിയേഷന്‍ നിര്‍മ്മിക്കാനുദ്ദേശിക്കുന്ന ഇടക്കൊച്ചിയിലെ അന്താരാഷ്ട്രാ ക്രിക്കറ്റ് സ്റ്റേഡിയത്തിന് പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കില്ല. സ്റ്റേഡിയം പരിസ്ഥിതി ദുര്‍ബല പ്രദേശത്താണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അഴിമതിയുടെപേരില്‍ ഇപ്പോള്‍ തന്നെ വിജിലന്‍സ് അന്വേഷണം നേരിടുന്ന സ്‌റ്റേഡിയം പണിയാനേ കഴിയില്ല എന്ന സ്ഥിതിയാണുള്ളത്. ലോക നിലവാരത്തിലുള്ള സ്റ്റേഡിയം നിര്‍മ്മിക്കുതിനായി ഇടക്കൊച്ചിയില്‍ കായലിനോട് ചേര്‍ന്ന് 23 ഏക്കര്‍ സ്ഥലമാണ് ക്രിക്കറ്റ് അസോസിയേഷന്‍ വാങ്ങിയിരിക്കുന്നത്. സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് സാമ്പത്തിക അഴിമതിയുണ്ടെന്ന ആരോപണത്തെത്തുടര്‍ന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ അന്വേഷണം നേരിടുകയാണ്. നിര്‍ദ്ദിഷ്ഠ പദ്ധതി പ്രദേശം തെക്കന്‍ കേരളത്തിലെ ഏറ്റവും [...]
എനിക്ക് നീ വഴികാട്ടിയായാലും
“ഞാൻ നിന്നെ വിശ്വസിക്കുന്നവനാകയാൽ ഈ പ്രഭാതത്തിൽ എനിക്ക് നിന്റെ കാരുണ്യം ലഭിക്കുമാറാകട്ടെ. എന്റെ പ്രാർത്ഥന ആത്മാർത്ഥ മായതിനാൽ എനിക്ക് നീ വഴികാട്ടിയായാലും.” ഈശ്വര സാന്നിധ്യത്തെക്കുറിച്ച് എഴുത്തുകാരനായ ആർതർ ഗോർഡോണുമായി ബന്ധപ്പെട്ട ഒരു കഥയുണ്ട്. റിലീജിയൻ ആൻഡ് സൈക്ക്യാട്രി അമേരിക്കൻ ഫൌണ്ടേഷന്റെ സ്ഥാപകരിൽ ഒരാളായ ഡോ. ബ്ലാന്ടനെ ഇന്റെർവ്യൂ ചെയ്യാൻ ആർതർ ഒരിക്കൽ ന്യൂയോർക്കിലെത്തി. ബ്ലാന്ടനെ കാത്ത് ആർതർ റെസ്റ്റോറന്റിൽ ഇരുന്നു. ബ്ലാന്റൻ എത്തുമ്പോഴേക്ക് ആർതർ തന്റെ പഴയകാല ജീവിതത്തെക്കുറിച്ച് ഓർത്തിരിക്കുകയായിരുന്നു. വിഷാദ മൂകനായിരിക്കുന്ന ഗോർഡോണിനെയാണ് ബ്ലാന്റൻ കണ്ടത്. “എന്ത് [...]
കേരളം വാഹനങ്ങള്‍ വാങ്ങിക്കൂട്ടുന്നു
റോഡപകടങ്ങളില്‍ മുന്നേറുന്ന കേരളത്തിന്റെ നിരത്തുകളില്‍ വാഹനങ്ങള്‍ പെരുകുന്നു. ഒരു വീട്ടില്‍ ഒരു വാഹനം എന്ന സങ്കല്‍പ്പം കേരളത്തില്‍ പൊളിയുകയാണ്. ഒരു വീട്ടില്‍ മൂന്ന് വാഹനം എന്നതിലേക്ക് കാര്യങ്ങള്‍ മാറുന്നു. ഒരു വലിയ വണ്ടി. നാനോ നിലവാരത്തിലുള്ള ചെറുകാറ്, കൂടാത ഒരു ടൂവീലര്‍ എന്നതാണ് കേരളത്തിലെ മധ്യവര്‍ഗ്ഗ കുടുംബത്തിന്റെ വാഹന ഉപഭോഗരീതി. കഴിഞ്ഞപത്തുവര്‍ഷത്തിനിടെ ആകെ വാഹനങ്ങളുടെ എണ്ണത്തില്‍ 3.28 മടങ്ങാണ് വര്‍ധന. മോട്ടോര്‍വാഹന വകുപ്പിന്റെ കണക്കു പ്രകാരം 2000-01 വര്‍ത്തില്‍ കേരളത്തില്‍ ആകെ 20,97,863 വാഹനങ്ങളുണ്ടായിരുന്നത്. 2011-12 വര്‍ഷമാകുമ്പോഴേക്കും [...]
മുന്നാ ഭായ് ജയിലിലേക്ക്
1993 ലെ മുംബൈ ആക്രമണ കേസിൽ സഞ്ജയ് ദത്ത് വീണ്ടും ജയിലിലേക്ക് പോകുന്നതോടെ ബോളിവുഡിനു 120 കോടിയോളം രൂപയുടെ നഷ്ടം പ്രതീക്ഷിക്കുന്നു. 53 കാരനായ സഞ്ജയ് ദത്ത് സഞ്ജീർ, പോലിസ് ഗിരി, മുന്നാ ഭായ് ചലേ ദില്ലി, പീകെയ് എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു വരികയായിരുന്നു. ഇതിൽ സന്ജീറിന്റെയും പോലിസ് ഗിരിയുടെയും ചില ഭാഗങ്ങൾ ഇനിയും ഷൂട്ട് ചെയ്യാൻ ബാക്കിയുണ്ട്. സന്ജീരിന്റെ ബജറ്റ് 50 കോടിയാണ്. സുപ്രീം കോടതിയുടെ അന്തിമ വിധിയനുസരിച്ച് ഒരു മാസത്തിനുള്ളിൽ സഞ്ജയ് ദത്ത് കീഴടങ്ങണം. [...]











