വാര്‍ത്തകള്‍
യുവേഫ ചാംപ്യന്‍സ് കിരീടം ബയേണ്‍ മ്യൂണിക്കിന്
ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനെ തോൽപ്പിച്ച് ബയേണ്‍ മ്യൂണിക്ക് യുവേഫ ചാംപ്യന്‍സ് കിരീടം നേടി. ഒന്നിനെതിരേ രണ്ടു ഗോളുകൾക്കാണ് ബയേണ്‍ ജയിച്ചത്. മത്സരത്തിന്‍റെ ആദ്യ പകുതിയിൽ ഇരു ടീമുകളും ഗോള്‍ അടിച്ചില്ല. എന്നാല്‍ അറുപതാം മിനിറ്റില്‍ മരിയോ മണ്‍സൂക്കിന്‍റെ വകയായിരുന്നു ബയേണിന്‍റെ ആദ്യ ഗോള്‍. എന്നാല്‍ അറുപത്തിയെട്ടാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ഗുണ്ടോഗണ്‍ ബൊറൂസിയയെ ഒപ്പമെത്തിച്ചു. 89-ാം മിനിറ്റില്‍ ആര്യന്‍ റോബന്‍ വിജയ ഗോള്‍ നേടിയതോടെ ബയേണ്‍ അഞ്ചാം യുവേഫ കിരീടം സ്വന്തമാക്കി. ചരിത്രത്തിലാദ്യമായാണു ജര്‍മന്‍ ടീമുകള്‍ യുവേഫ ഫൈനലില്‍ ഏറ്റുമുട്ടിയത്. [...]
ടി എം സൗന്ദര്‍രാജന്‍ അന്തരിച്ചു
എം ജി ആര്‍ സിനിമകളിലെ സ്ഥിരം ഗായകനായിരുന്ന ടി എം സൗന്ദര്‍രാജന്‍ അന്തരിച്ചു. 91 വയസ്സായിരുന്നു. ആറു പതിറ്റാണ്ടായി തമിഴ് ചലച്ചിത്ര ഗാന മേഖലയില്‍ സജീവ സാന്നിധ്യമായിരുന്ന സൗന്ദര്‍രാജന്‍ പതിനായിരത്തോളം തമിഴ് ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. എം ജി ആറിന്റെ എക്കാലത്തെയും ഹിറ്റായ ”നാന്‍ ആണയിട്ടാല്‍”, ”ആയിരത്തില്‍ ഒരുവന്‍”, തുടങ്ങിയ ഗാനങ്ങള്‍ സൗന്ദര്‍രാജ് ആലപിച്ചതാണ്. പത്മശ്രീയും കലൈമാമണി പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.
വാതുവയ്പ്പ് വിവാദം പുതിയ തലങ്ങളിലേക്ക്
ചെന്നൈ സൂപ്പര്‍ കിങ്സ് ടീം ഉടമയും ബിസിസിഐ പ്രസിഡന്‍റ് എന്‍. ശ്രീനിവാസന്‍റെ മരുമകനുമായ ഗുരുനാഥ് മെയ്യപ്പനെ മുംബൈ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തതോടെ ഐ പി എൽ വാതുവയ്പ്പ് വിവാദം പുതിയ തലങ്ങളിലേക്ക്. മെയ്യപ്പനെതിരേ വ്യക്തമായ തെളിവുകളുണ്ടെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഏതാണ്ട് മൂന്നു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്. ചോദ്യം ചെയ്യലിൽ ബെറ്റിംഗ് നടത്തിയെന്ന് സമ്മതിച്ചതായി പോലീസുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. എന്നാൽ എല്ലാം വിന്ധൂ ധാരാ സിംഗ് പറഞ്ഞിട്ടാണെന്നും മെയ്യപ്പൻ. പൊലീസിന്‍റെ സമന്‍സ് അനുസരിച്ച് ചോദ്യംചെയ്യലിനായി മെയ്യപ്പന്‍ മുംബൈയില്‍ എത്തുകയായിരുന്നു. [...]
കൊച്ചി മെട്രോ ട്രെയിനിൽ മൂന്നു കോച്ചുകൾ
കൊച്ചി മെട്രോയുടെ തുടർനടപടികൾക്ക് വേഗം കൈവന്നു. കെ എം ആർ എല്ലും ഡി എം ആർ സിയുമായി കരാർ ഒപ്പിട്ട ശേഷമുള്ള ഡയറക്റ്റര്‍ ബോര്‍ഡ് യോഗത്തിൽ കൊച്ചി മെട്രൊ ട്രെയിന്റെ സാങ്കേതിക രൂപം സംബദ്ധിച്ച് തീരുമാനമായി. ഓരോ ട്രെയ്നിലും മൂന്നു കോച്ചുകള്‍ വീതമുണ്ടാകും. ആയിരം പേര്‍ക്കു യാത്ര ചെയ്യാം. തുടക്കത്തില്‍ അഞ്ചു മിനിറ്റില്‍ ഒരു ട്രെയ്ന്‍ വീതം സര്‍വീസ് നടത്തും. യാത്രക്കാരുടെ എണ്ണം കൂടുന്നതിന് അനുസരിച്ച് 90 സെക്കന്‍റില്‍ ഒരു ട്രെയ്ന്‍ വീതം ഓടിക്കാവുന്ന സാങ്കേതിക വിദ്യ ഉപയോഗിക്കും. ഡ്രൈവര്‍ ഇല്ലാതെ ഓടിക്കാവുന്ന കമ്യൂണിക്കേഷന്‍ ബേസ്ഡ് [...]
മലയാളത്തിന് ശ്രേഷ്ഠ ഭാഷാ പദവി
“മലയാളമേ നിന്റെ വാക്കുകൾക്കുള്ളത്ര മധുരം തുളുമ്പുന്നതേതു ഭാഷ.” നീണ്ട പരിശ്രമത്തിനൊടുവിൽ മലയാള ഭാഷക്ക് ക്ലാസ്സിക് പദവി. മലയാളത്തിന് ശ്രേഷ്ടഭാഷ പദവി ലഭിക്കാനുള്ള ശുപാര്‍ശ കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു. ഇതോടെ മലയാളം ശ്രേഷ്ഠഭാഷാ പദവി ലഭിക്കുന്ന രാജ്യത്തെ അഞ്ചാമത്തെ ഭാഷയായി. നിലവില്‍ തമിഴ്, തെലുങ്ക്, കന്നഡ,സംസ്‌കൃതം ഭാഷകള്‍ക്ക് ശ്രേഷ്ടഭാഷ പദവിയുണ്ട്.ശ്രേഷ്ഠ ഭാഷാ പദവി ലഭിച്ചതോടെ ഭാഷാ പരിപോഷണത്തിന് 100 കോടി രൂപ കേന്ദ്രസഹായവും സംസ്ഥാനത്തിന് ലഭിക്കും. കേന്ദ്രസാഹിത്യ അക്കാദമിയുടെ ഭാഷാ സമിതി മലയാളത്തിന് ശ്രേഷ്ടഭാഷ പദവി നല്‍കണമെന്ന് നേരത്തെതന്നെ ശുപാര്‍ശ ചെയ്തിരുന്നതാണ്. [...]
ലാറയുടെ ജീവചരിത്രം ഈ മാസം അവസാനം
മുൻ വെസ്റ്റ്ഇൻഡീസ് ക്യാപ്റ്റൻ ബ്രയാൻ ലാറയെ കുറിച്ച് ബ്രിട്ടിഷ് ജേർണലിസ്റ്റ് ജെയിംസ് ഫുള്ളർ എഴുതിയ ജീവചരിത്രം ഈ മാസം 31 നു പുറത്തിറങ്ങും. കരീബിയൻ ലൈവ്സ്- – ബ്രയാൻ ലാറ എന്നാണ് പുസ്തകത്തിന്റെ പേര്. ലാറയുടെ സ്വന്തം സ്ഥലമായ ട്രിനിഡാട് ആൻഡ് ടൊബാഗോയിലെ ആറു വർഷത്തെ ജീവിതത്തിൽ നിന്നാണ് ലാറയുടെ ജീവചരിത്രം എഴുതാനുണ്ടായ പ്രേരണയെന്ന് ജയിംസ് ഫുള്ളർ പറഞ്ഞു. 2008 ൽ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ലാറയുടെ പേരിൽ ഇപ്പോഴും ചില റെക്കോർഡുകൾ ശേഷിക്കുന്നു. ടെസ്റ്റ് മത്സരത്തിൽ നേടിയ [...]









