ബിസിനസ്സ്
ഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് കുറച്ചേക്കുമെന്ന് എസ് ആന്‍ഡ് പി
ഇന്ത്യയിലേക്ക് നിക്ഷേപകരെ തേടി ധനമന്ത്രി ചിദംബരം പാരീസ് ഉൾപ്പടെയുള്ള വൻ നഗരങ്ങളിൽ റോഡ് ഷോ നടത്തുന്നതിനിടെ സാമ്പത്തിക അസ്ഥിരത തുടര്‍ന്നാല്‍ ഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് കുറച്ചേക്കുമെന്ന് അന്താരാഷ്ട്ര ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവേര്‍സ്(എസ് ആന്‍ഡ് പി) മുന്നറിയിപ്പ് നല്‍കി. പുതിയ സാമ്പത്തിക പരിഷ്‌കരണ പരിപാടികള്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകണം. ഉയര്‍ന്ന ധനക്കമ്മിയും വായ്പാ ബാധ്യതയും നേരിടാന്‍ ഫലപ്രദമായ നടപടികളെടുത്തില്ലെങ്കില്‍ റേറ്റിംഗ് താഴ്ത്താനുള്ള സാധ്യതകള്‍ തള്ളിക്കളയാനാകില്ലെന്ന് നിലവിലെ റേറ്റിംഗായ ബിബിബി മൈനസ് നിലനിര്‍ത്തിക്കൊണ്ട് എസ് ആന്‍ഡ് [...]
അക്ഷയ ത്രിതീയ ദിനത്തിൽ വിറ്റത് 300 കോടിയുടെ സ്വർണ്ണം
അക്ഷയ ത്രിതീയ ദിനത്തിൽ കേരളം വാങ്ങിക്കൂട്ടിയത് 300 കോടിയുടെ സ്വർണ്ണം. കഴിഞ്ഞ വർഷത്തേതിന്റെ ഇരട്ടിയാണിത്… സ്വർണ്ണം വാങ്ങാൻ ഏറ്റവും ഐശ്വര്യമുള്ള ദിനമായാണ് അക്ഷയ ത്രിതീയ ദിനം കണക്കാക്കുന്നത്. രാവിലെ മുതൽ സ്വർണ്ണ കടകളിൽ തിരക്ക് കൂടുതലായിരുന്നു. ഗ്രാമിന് 2560 രൂപയും പവന് 20480 രൂപയുമാണ് വില. സ്വർണ്ണ കടകൾ മാത്രമല്ല വാഹന വിപണന കമ്പനികളും ഗൃഹോപകരണ കടകളും ഈ ഐശ്വര്യ ദിനത്തിൽ ഉത്പന്നങ്ങൾ ബുക്ക് ചെയ്യുന്നവർക്ക് സ്വർണ്ണ നാണയങ്ങൾ നൽകി കച്ചവടം പൊടി പൊടിച്ചു
പാട്ടുകേള്‍പ്പിച്ച് മൊബൈല്‍ കമ്പനികള്‍ കാശ് വാരി
മൂന്നു വര്‍ഷം കൊണ്ട് കോളര്‍ ട്യൂണുകള്‍ മൊബൈല്‍ കമ്പനികള്‍ക്ക് നേടിക്കൊടുത്തത് 8185 കോടി രൂപയെന്ന് കേന്ദ്ര ടെലികമ്യൂണിക്കേഷന്‍ മന്ത്രാലയത്തിന്റെ കണക്കുകള്‍. 2012 മാര്‍ച്ച് വരെയുള്ള കണക്കാണ് പുറത്തുവന്നത്. കോളര്‍ ട്യൂണില്‍നിന്നുള്ള വരുമാനത്തിന്റെ കാര്യത്തില്‍ രാജ്യത്ത് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് ഐഡിയയാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. മൂന്നുവര്‍ഷംകൊണ്ട് 2,877 കോടി രൂപയാണ് ഇവര്‍ നേടിയത്. രണ്ടാം സ്ഥാനത്ത് ഭാരതി എയര്‍ടെല്‍ ആണ്. വരുമാനം 2,088 കോടി. മൂന്നാം സ്ഥാനത്ത് വോഡഫോണാണ് 1521 കോടി. ബി.എസ്.എന്‍.എല്‍ (689 കോടി), ടാറ്റാ ടെലി [...]
ജോണ്‍സണ്‍സ് ബേബി പൗഡര്‍ നിരോധിച്ചു
കുട്ടികള്‍ക്ക് വേണ്ടിയുള്ള ജോണ്‍സണ്‍സ് ബേബി പൗഡറില്‍ കാന്‍സറിന് കാരണമായ മാരക വസ്തു കണ്ടെത്തിയതിനെ തുടര്‍ന്ന് കമ്പനിയുടെ ലൈസന്‍സ് റദ്ദാക്കി. മുംബൈ പ്ലാന്റില്‍ ഉത്പാദിപ്പിക്കുന്ന ബേബി പൗഡര്‍ ശുദ്ധീകരിക്കുന്നതിനായി എഥിലിന്‍ ഓക്‌സൈഡ് ഉപയോഗിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് മഹാരാഷ്ട്ര ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ നടപടിയെടുത്തത്. എഥിലിന്‍ ഓക്‌സൈഡിന്റെ ഉപയോഗം കാന്‍സറിനും കരള്‍ രോഗങ്ങള്‍ക്കും കാരണമാകും. 2007-ല്‍ മാത്രമാണ് എഥിലിന്‍ ഉപയോഗിച്ച് ശുദ്ധീരകണ പ്രക്രിയ നടത്തിയതെന്നും, ഉപഭോക്താക്കളില്‍ നിന്നും ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനി അധികൃതര്‍ [...]
ഐക്കിയയുടെ ഇന്ത്യൻ ഷോപ്പ് ഉടൻ
സ്വീഡിഷ് റീട്ടയിൽ ഭീമന്മാരായ ഐക്കിയക്ക് ഇന്ത്യയിൽ ഷോപ്പ് തുറക്കുന്നതിന് ഇനി കേന്ദ്ര സർക്കാർ സർക്കാർ അനുമതി കൂടി മതി. ക്യാബിനറ്റ് കമ്മിറ്റിയുടെ അനുമതിയും ലഭിച്ചു. 10,5000 കോടി രൂപയുടെ നിക്ഷേപമാണ് ഐക്കിയ ഇന്ത്യയിൽ ഉദ്ദേശിക്കുന്നത്. വ്യാഴാഴ്ച ചേർന്ന സാമ്പത്തിക കാര്യങ്ങൾക്കുള്ള ക്യാബിനറ്റ് കമ്മിറ്റിയാണ് അംഗീകാരം നൽകിയത്. “Yes, it is cleared,” Information and Broadcasting Minister Manish Tewari said, referring to IKEA’s investment proposal. India threw open its doors to foreign retailers [...]
ജെറ്റ് എയര്‍വെയിസിന്റെ ഓഹരികള്‍ ഇത്തിഹാദിന്
ഇന്ത്യയിലെ പ്രമുഖ സ്വകാര്യ വിമാന സര്‍വീസ് കമ്പനിയായ ജെറ്റ് എയര്‍വേയ്‌സിന്റെ 32 ശതമാനം ഓഹരികള്‍ അബൂദബിയിലെ ഇത്തിഹാദ് എയര്‍വേയ്‌സിന് നല്‍കാന്‍ തീരുമാനം. ഈ നിര്‍ദേശത്തിന് ബുധനാഴ്ച ചേര്‍ന്ന ജെറ്റ് എയര്‍വേയ്‌സിന്റെ ഡയറക്ടര്‍ ബോര്‍ഡ് യോഗം അനുമതി നല്‍കി. ഇന്ത്യയിലെ വിമാന കമ്പനികളില്‍ നിക്ഷേപം നടത്താന്‍ വിദേശ വിമാനക്കമ്പനികള്‍ക്ക് അനുമതി നല്‍കിയ ശേഷമുള്ള ആദ്യ ഓഹരി നിക്ഷേപമാണിത്. ജെറ്റ് എയര്‍വേയ്‌സിന്റെ 2.73 കോടി ഓഹരികളാവും ഇത്തിഹാദ് എയര്‍വേയ്‌സ് വാങ്ങുക. ഓഹരിക്ക് 754.73 രൂപ നിലവാരത്തിലാവും ഓഹരികള്‍ വില്‍ക്കുക. ആകെ [...]











