Saturday 18, May 2013 | Contact Us | Advisory BoardAbout Us

ഓട്ടോ

മനം കവരും പുതിയ ബുള്ളറ്റ് 500

റോയൽ എൻഫീൽഡിന്റെ പുതിയ ബുള്ളറ്റ് 500 പുറത്തിറക്കി. 1,54,000 രൂപയാണ് വില. ഇലക്ട്രിക് സ്റ്റാർട്ട് ആണ് പ്രത്യേകതകളിൽ ഒന്ന്. കമ്പനി പത്രകുറിപ്പിൽ അറിയിച്ചതാണിക്കാര്യം. കേരളത്തിൽ ആദ്യ ഘട്ടത്തിൽ തന്നെ ബുള്ളറ്റ് ലഭ്യമാകും. പഞ്ചാബ്‌ ഹരിയാന ഡൽഹി എന്നിവിടങ്ങളിലും ആദ്യ ഘട്ടത്തിൽ ലഭിക്കും “The iconic Bullet motorcycle gets a new lease of power today with the launch of the Royal Enfield Bullet 500 in India,” said the company, which [...]

വാഹനങ്ങള്‍ക്ക് മഹീന്ദ്രയും വിലകൂട്ടുന്നു

നാണ്യപ്പെരുപ്പവും  ഉല്‍പ്പാദന ചെലവിലെ വര്‍ധനയും കണക്കിലെടുത്ത് ചില മോഡലുകളുടെ വില ഉയര്‍ത്താന്‍ യൂട്ടിലിറ്റി വാഹന നിര്‍മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര(എം ആന്‍ഡ് എം) തീരുമാനിച്ചു. വാഹന വിലയില്‍ ഒന്നു മുതല്‍ രണ്ടു ശതമാനം വരെ വര്‍ധനയ്ക്കാണു സാധ്യത്. എന്നാല്‍ ഏതൊക്കെ മോഡലുകള്‍ക്കാണു വില വര്‍ധന നടപ്പാവുകയെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. ഓണ്‍ ബോര്‍ഡ് ഡയഗ്‌ണോസ്റ്റിക്‌സ് സംബന്ധിച്ച വ്യവസ്ഥകള്‍ പാലിക്കാനുള്ള അധിക ചെലവും കടത്തു കൂലി  വര്‍ധിച്ചതുമെല്ലാം ചൂണ്ടിക്കാട്ടി ഏപ്രില്‍ ഒന്നു മുതല്‍ ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡും ഹോണ്ട കാർസ് ഇന്ത്യ ലിമിറ്റഡും [...]

ഹോണ്ട, ഹ്യുണ്ടായ് കാറുകള്‍ക്ക് വിലകൂടി

ഓണ്‍ ബോര്‍ഡ് ഡയഗ്‌ണോസ്റ്റിക്‌സ്(ഒ ബി ഡി) സംവിധാനം ഏര്‍പ്പെടുത്താനുള്ള ചെലവുകള്‍ പരിഗണിച്ച് ഇന്ത്യന്‍ വിപണിയില്‍ കാര്‍ വില വര്‍ധിപ്പിക്കാന്‍ ഹോണ്ട മോട്ടോഴ്‌സ് ഇന്ത്യ ലിമിറ്റഡും ഹ്യുണ്ടായ് മോട്ടോഴ്‌സ് ഇന്ത്യ ലിമിറ്റഡും തീരുമാനിച്ചു. മലിനീകരണ നിയന്ത്രണ നിലവാരം പാലിക്കാത്ത വാഹനങ്ങളുടെ ഡിസ്‌പ്ലേ പാനലില്‍ ഇക്കാര്യം തെളിയുന്ന സംവിധാനം ഉറപ്പാക്കുന്ന ഒ ബി ഡി രണ്ട് നിലവാരം 2013 ഏപ്രില്‍ ഒന്നു മുതല്‍ കര്‍ശനമായി നടപ്പാക്കാന്‍ 2010ലാണു റോഡ് ഗതാഗത മന്ത്രാലയം തീരുമാനിച്ചിരുന്നു. വാഹനത്തിന്റെ വിവിധ ഭാഗങ്ങളുടെ പ്രവര്‍ത്തനം സംബന്ധിച്ച [...]

വാഹനവിപണി: നഷ്ടക്കണക്കുകള്‍ വന്നുതുടങ്ങി

സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ നഷ്ടങ്ങളുടെ കൂടുതല്‍ കണക്കുകള്‍ പുറത്തുവരുന്നു. ഇന്ത്യന്‍ വാഹനവിപണി പോയവര്‍ഷം ലാഭ നഷ്ടങ്ങളുടെ നേര്‍ത്ത രേഖയിലൂടെയാണ് സഞ്ചരിച്ചത്. ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടെ ചിലമേഖലകളില്‍ വില്‍പന ഉയര്‍ന്നപ്പോള്‍ കാര്‍ വില്‍പനയില്‍ പ്രതീക്ഷിച്ച  ഉയരത്തിലെത്തിയില്ല. പോയവര്‍ഷത്തേക്കാള്‍ നഷ്ടത്തിലാണ് പുതിയ സാമ്പത്തികവര്‍ഷം വില്‍പന അവസാനിപ്പിച്ചത്. ഹ്യുണ്ടായ്, ടാറ്റാ മോട്ടോഴ്‌സ്, ജനറല്‍ മോട്ടോഴ്‌സ്, ഹോണ്ട, ഫോഡ് എന്നീ കാര്‍ കമ്പനികള്‍ക്കു മാര്‍ച്ചിലെ വില്‍പന കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലേക്കാള്‍ കുറഞ്ഞു. മഹീന്ദ്രയും ടൊയോട്ട കിര്‍ലോസ്‌കറും വില്‍പനയില്‍ നേരിയ വര്‍ധന രേഖപ്പെടുത്തി. ഇരുചക്ര വാഹന നിര്‍മാതാക്കളില്‍ [...]

മാരുതി സുസുകിയുടെ പുതിയ SX 4

മാരുതി സുസുകിയുടെ പുതിയ SX 4 പുറത്തിറക്കി. 7.38 ലക്ഷം മുതൽ 9.79 ലക്ഷം വരെയാണ് വില. ടച് സ്ക്രീൻ ഓഡിയോ നാവിഗേഷൻ, ഇൻഡിക്കെറ്റർ ഘടിപ്പിച്ച, ഇലക്ട്രോണിക്കലി തന്നെ മടക്കാവുന്ന റിയർവ്യൂ മിറർ എന്നിവ പ്രത്യേകതയാണ്. രണ്ട് എഞ്ചിൻ ഓപ്ഷൻ ഉണ്ട്. സൂപ്പർ ടർബോ 1.3 ലിറ്റർ ഡീസൽ, 1.6 ലിറ്റർ V V T പെട്രോൾ എഞ്ചിൻ. പെട്രോൾ കാറുകൾക്ക് 7.38 ലക്ഷം മുതൽ 8.84 ലക്ഷം വരെയും ഡീസൽ കാറുകൾക്ക് 8.27 ലക്ഷം മുതൽ 9.79 [...]

ഫോക്‌സ് വാഗണ്‍ കാറുകള്‍ തിരിച്ച് വിളിക്കുന്നു

ചൈനീസ് സര്‍ക്കാര്‍ വിദേശ കാറുകളുടെ ഗുണനിലവാരം കര്‍ശനമായി പരിശോധിക്കുന്നു. ഫോക്‌സ് വാഗണ്‍, ഓഡി തുടങ്ങിയ വന്‍കിട കമ്പനികള്‍ക്കെതിരെയാണ് സര്‍ക്കാര്‍ വിമര്‍ശനം. ചൈനയില്‍ നിര്‍മിച്ചതിനു പുറമെ വിദേശത്തു നിര്‍മിച്ച് ഇറക്കുമതി ചെയ്ത വാഹനങ്ങളിലും വ്യാപകമായി ഗിയര്‍ബോക്‌സ് തകരാര്‍ കണ്ടെത്തിയതായി സര്‍ക്കാര്‍ വെളിപ്പെടുത്തുന്നു. ആഭ്യന്തരമായി നിര്‍മിച്ച മഗോറ്റാന്‍, പസറ്റ് മോഡലുകള്‍ക്കു പുറമെ ഇറക്കുമതി ചെയ്ത ഔഡി എ ത്രീയിലും പ്രശ്‌നം ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നാണു ചൈനീസ് സര്‍ക്കാരിന്റെ ഗുണനിലവാര നിയന്ത്രണ വിഭാഗത്തിന്റെ നിലപാട്. 2008 ഡിസംബര്‍ മുതല്‍ ഈ മാസം ആദ്യം വരെ [...]