Wednesday 22, May 2013 | Contact Us | Advisory BoardAbout Us

ഉര്‍വി

തമിഴ് കേരള വികാരങ്ങള്‍ക്കുമേല്‍ പാമ്പാറിലും അണക്കെട്ട്

കേരളത്തില്‍ നിന്ന് കിഴക്കോട്ട് ഒഴുകുന്ന മൂന്ന് നദികളില്‍ ഒന്നാണ് മൂന്നാറിന് കിഴക്ക് മറയൂര്‍ തടംവഴി തമിഴകത്തേക്ക് ഒഴുകുന്ന പാമ്പാര്‍. വയനാട്ടിലെ കബനിയും പാലക്കാട്ടെ ഭവാനിയുമാണ് മറ്റ് രണ്ട് നദികള്‍. കേരളത്തില്‍ ഉല്‍ഭവിച്ച് തമിഴി്‌നാട്ടിലേക്ക് ഒഴുകുന്ന ഈ നദിയിലെ വെള്ളത്തിന്റെ വിനിയോഗത്തെ സംബന്ധിച്ചുള്ള തര്‍ക്കം ഇരുസംസ്ഥാനങ്ങളിലും നിലനില്‍ക്കുന്നു. മഴനിഴല്‍ പ്രദേശമായ മറയൂര്‍ തടത്തെ ജലക്ഷാമത്തില്‍ നിന്ന് രക്ഷിക്കേണ്ടത് പാമ്പാറാണ്. മറയൂര്‍ പ്രദേശത്തെ കുറുകെ കടന്ന് ചിന്നാര്‍ വന്യജീവി സങ്കേതത്തിലൂടെ താഴേക്കൊഴുകി തമിവ് തടങ്ങളിലേക്കെത്തുന്ന നദിയാണ് പാമ്പാര്‍. . പാമ്പാറില്‍ [...]

ഗോള്‍ഫിനെതിരെ ലോകമെങ്ങും പ്രതിഷേധം

ആദിവാസികളടക്കം തദ്ദേശീയരെ വഞ്ചിച്ചും ഭീഷണിപ്പെടുത്തിയും ബലം പ്രയോഗിച്ചും ഒഴിപ്പിച്ചെടുത്ത അങ്ങേയറ്റം ജനാധിപത്യവിരുദ്ധവും ഹിംസാത്മകവുമായ ചരിത്രമാണ് പല ഗോള്‍ഫ് കോഴ്സുകള്‍ക്കും അവകാശപ്പെടാനുള്ളത്. ടൂറിസം സാംസ്‌കാരികമായും പാരിസ്ഥിതികമായും വിനാശം വിതച്ച തായ്‌ലാന്റില്‍ ഗോള്‍ഫ് കോഴ്‌സുകള്‍ സംരക്ഷിത വനമേഖലകളിലേക്കും നാഷണല്‍ പാര്‍ക്കുകളിലേക്കും

കേരളം വരളുന്നു, എന്തൊരു തണുപ്പ്

കൊച്ചി നഗരത്തിലും കായല്‍ തീരത്തും പശ്ചിമകൊച്ചിയിലും മഞ്ഞുമൂടിയ പ്രഭാതങ്ങളാണ്. കോട്ടയത്തും സമീപ ജില്ലകളിലും തണുപ്പിനു നേരിയ കുറവ് അനുഭവപ്പെട്ടെങ്കിലും ഇടുക്കിയില്‍ തണുപ്പ് വര്‍ദ്ധിച്ചു. മൂന്നറില്‍ പലഭാഗത്തും രണ്ടുമുതല്‍ അഞ്ച് ഡിഗ്രിവരെയായിരുന്നു രാത്രികാല താപനില.

മണ്ണും മരങ്ങളും കൊള്ളയടിക്കുന്നവര്‍

ലോകം തിരിച്ചറിഞ്ഞ പശ്ചിമഘട്ടത്തിന്റെ പ്രാധാന്യം നമ്മുടെ ഭരണാധികാരികളും ജനങ്ങളും വേണ്ടത്ര മനസ്സിലാക്കിയിട്ടില്ലെന്നാണ് കയ്യേറ്റങ്ങളുടെ ചരിത്രം വ്യക്തമാക്കുന്നത്. കഴിഞ്ഞ 200 വര്‍ഷത്തിലേറെയായി വന്‍തോതിലുള്ള കയ്യേറ്റങ്ങളാണ് ഈ മേഖലയില്‍ നടന്നത്.

വയനാട് വിയര്‍ക്കുകയാണ്

എന്തൊക്കെയോ വെട്ടിപിടിക്കാനായി നെട്ടോട്ടമോടുകയും ഒടുവില്‍ തളര്‍ന്ന് വീഴുകയും ചെയ്യുന്നവര്‍ തിരിച്ചറിയേണ്ടതാണ് മനുഷ്യനല്ലാത്ത ഒാരോ ജീവജാലങ്ങളുടേയും ജീവിതം. ആകാശത്തിലെ പറവകള്‍ മാത്രമല്ല മനുഷ്യനല്ലാതെ മറ്റ് ജീവജാലങ്ങള്‍ ഒന്നും വിതയ്ക്കുന്നുമില്ല, കൊയ്യുന്നുമില്ല. കളപ്പുരയില്‍ കൂട്ടിവയ്ക്കുന്ന ഏതാനും ജീവജാലങ്ങളാട്ടെ അത് ക്ഷാമകാലത്തേക്ക് മാത്രം.

17 കോടിക്ക് മഴ പ്രാര്‍ത്ഥന

മന്ത്രിയുടെ പേര് അവസാനിക്കുന്നത്‌ പൂജാരി എന്നായത് കൊണ്ടാണോ ബി ജെ പി ഭരിക്കുന്നത്‌ കൊണ്ടാണോ എന്നറിയില്ല മഴ പ്രാര്‍ത്ഥന മുറ പോലെ നടക്കും. അതില്‍ ക്ഷേത്രമെന്നോ പള്ളിയെന്നോ വിത്യാസം വേണ്ട