അനുദിനം
കലാഭവന്‍മണിയുടെ മുന്‍കൂര്‍ ജാമ്യം തിങ്കളാഴ്ച പരിഗണിക്കാമെന്ന് കോടതി
വനംവകുപ്പ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ ചലച്ചിത്രതാരം കലാഭവന്‍ മണിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തിങ്കളാഴ്ചത്തേക്കു മാറ്റി. ജാമ്യാപേക്ഷ തീര്‍പ്പാകുംവരെ അറസ്റ്റ് തടയണമെന്ന മണിയുടെ ആവശ്യം ജസ്റ്റിസ് കെ. രാമകൃഷ്ണന്‍ അനുവദിച്ചില്ല. ഇതോടെ മുങ്ങിയ മണിയെ തേടി പോലീസ് പരക്കം പായുന്നു. ഇന്നലെ നെടുമ്പാശേരിയില്‍ മണി പങ്കെടുക്കേണ്ട ഒരു പൊതു പരിപാടിയുണ്ടായിരുന്നു. കോടതി വിധി അനുകൂലമല്ലാത്തതിനാല്‍ മണി പരിപാടിയില്‍ പങ്കെടുത്തില്ല. മണി കേരളത്തില്‍ ഇല്ലെന്നാണ് പൊലീസ് നല്‍കുന്ന സൂചന. ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കുമ്പോള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ നിലപാട് അറിയിക്കാന്‍ പ്രോസിക്യൂഷന് കോടതി നിര്‍ദേശം [...]
ഒത്തുകളി: കുറ്റം തെളിഞ്ഞാല്‍ ഏഴു വര്‍ഷം ജയിലില്‍
ഐ.പി.എല്‍. ക്രിക്കറ്റില്‍ ഒത്തുകളിച്ചെന്നു തെളിഞ്ഞാല്‍ എസ്. ശ്രീശാന്ത് ഉള്‍പ്പെടെ അറസ്റ്റിലായ മൂന്നു ക്രിക്കറ്റ് താരങ്ങള്‍ ഏഴു വര്‍ഷം വരെ ജയിലില്‍ കഴിയേണ്ടിവരും. ഇന്ത്യന്‍ ക്രിക്കറ്റില്‍ ഒത്തുകളി സംഭവം മുമ്പുമുണ്ടായിട്ടുണ്ടെങ്കിലും കളിക്കാര്‍ക്കെതിരേ ക്രിമിനല്‍ കേസ് എടുക്കുന്നത് ആദ്യമായാണ്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 420, 120ബി വകുപ്പുകള്‍ പ്രകാരം വഞ്ചന, ക്രിമിനല്‍ ഗൂഢാലോചനാ കുറ്റങ്ങളാണ് മൂന്നു കളിക്കാര്‍ക്കുമെതിരേ ചുമത്തിയിട്ടുള്ളത്. ഏഴുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്നതാണ് ഈ കുറ്റം. പാക് താരങ്ങള്‍ ഉള്‍പ്പെട്ട വാതുവയ്പ് സംഭവം ബ്രിട്ടീഷ് സ്‌കോട്‌ലന്‍ഡ് യാര്‍ഡ് അന്വേഷിച്ച മാതൃകയിലാണ് [...]
ഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് കുറച്ചേക്കുമെന്ന് എസ് ആന്‍ഡ് പി
ഇന്ത്യയിലേക്ക് നിക്ഷേപകരെ തേടി ധനമന്ത്രി ചിദംബരം പാരീസ് ഉൾപ്പടെയുള്ള വൻ നഗരങ്ങളിൽ റോഡ് ഷോ നടത്തുന്നതിനിടെ സാമ്പത്തിക അസ്ഥിരത തുടര്‍ന്നാല്‍ ഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് കുറച്ചേക്കുമെന്ന് അന്താരാഷ്ട്ര ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവേര്‍സ്(എസ് ആന്‍ഡ് പി) മുന്നറിയിപ്പ് നല്‍കി. പുതിയ സാമ്പത്തിക പരിഷ്‌കരണ പരിപാടികള്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകണം. ഉയര്‍ന്ന ധനക്കമ്മിയും വായ്പാ ബാധ്യതയും നേരിടാന്‍ ഫലപ്രദമായ നടപടികളെടുത്തില്ലെങ്കില്‍ റേറ്റിംഗ് താഴ്ത്താനുള്ള സാധ്യതകള്‍ തള്ളിക്കളയാനാകില്ലെന്ന് നിലവിലെ റേറ്റിംഗായ ബിബിബി മൈനസ് നിലനിര്‍ത്തിക്കൊണ്ട് എസ് ആന്‍ഡ് [...]
താരങ്ങൾക്കിടാൻ കൊടുത്ത ആഭരണങ്ങൾ മോഷണം പോയി
കാൻ ചലച്ചിത്ര മേളക്കിടെ വൻ മോഷണം. ഏകദേശം 10 ലക്ഷം ഡോളർ വില വരുന്ന ആഭരണങ്ങളാണ് മോഷ്ടിച്ചത്. മേളക്കെത്തിയ താരങ്ങൾക്കണിയാൻ മേളയുടെ സ്പോൻസർമാരിൽ ഒരാളായ ഷോപാര്ട് എന്ന ജൂവലറി വായ്പയായി നൽകിയതാണ് ആഭരണങ്ങൾ. ജൂവലറിയുടെ ജീവനക്കാരൻ താമസിച്ചിരുന്ന നൊവൊറ്റെൽ ഹോട്ടൽ മുറിയിലെ ഷെൽഫിൽ നിന്നാണ് മോഷണം പോയത്. ബുധനാഴ്ചയാണ് കാൻ ഫിലിം ഫെസ്റ്റ് തുടങ്ങിയത്
മണി മുങ്ങി, മുന്‍കൂര്‍ ജാമ്യത്തിന് ശ്രമം തുടങ്ങി
വാഹന പരിശോധന നടത്തിയിരുന്ന വനംവകുപ്പ് ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്കിടെ മര്‍ദിച്ച കേസില്‍ നടന്‍ കലാഭവന്‍ മണി മുങ്ങി. അതേസമയം മുന്‍കൂര്‍ ജാമ്യത്തിനു ശ്രമം തുടങ്ങിട്ടുണ്ട്. മണിയെ അറസ്റ്റ് ചെയ്യുമെന്നു ഡിവൈഎസ്പി ടി.കെ. തോമസ് അറിയിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. പൊലീസ് മണിയെ അന്വേഷിച്ചു വീട്ടില്‍ എത്തിയിരുന്നു. മണി ബുധനാഴ്ച രാത്രിതന്നെ ബാംഗ്ലൂരിലെ ഷൂട്ടിങ് ലൊക്കേഷനിലേക്കു പോയതായാണു വിവരം. സംഭവത്തില്‍ മണി ഇതുവരെ പ്രതികരിച്ചിട്ടില്ല. ഡപ്യൂട്ടി റേഞ്ചര്‍ എലിഞ്ഞിപ്ര ഉപ്പത്ത് യു.ജി. രമേശന്‍ (51), ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ [...]
ശ്രീശാന്തിനെ ഡൽഹി പോലിസ് അറസ്റ്റ് ചെയ്തു
ഐപിഎല്‍ വാതുവെപ്പുമായി ബന്ധപ്പെട്ട് ക്രിക്കറ്റ് താരം ശ്രീശാന്തിനെ ഡൽഹി പോലിസ് അറസ്റ്റ് ചെയ്തു. ശ്രീശാന്ത് അടക്കം മൂന്ന് രാജസ്ഥാന്‍ റോയല്‍സ് കളിക്കാരെയാണ് ഡല്‍ഹി പോലീസിന്റെ പ്രത്യേക വിഭാഗം അറസ്റ്റ് ചെയ്തത്. അജിത്ത് ചാന്ദില, അങ്കിത് ചവാന്‍ എന്നിവരാണ് അറസ്റ്റിലായ മറ്റ് കളിക്കാര്‍. ഏഴ് വാതുവെപ്പുക്കാരും അറസ്റ്റിലായി. വാതുവെപ്പുമായി ബന്ധപ്പെട്ട് മുംബൈ, ഡല്‍ഹി, അഹമ്മദാബാദ് എന്നിവിടങ്ങളില്‍ പോലീസ് നേരത്തെ റെയ്ഡ് നടത്തിയിരുന്നു. രണ്ട് വാതുവെപ്പുകാര്‍ക്ക് വേണ്ടി ഡല്‍ഹിയില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. കളിക്കാരും വാതുവെപ്പുക്കാരും തമ്മിലുള്ള ടെലിഫോണ്‍ സംഭാഷണങ്ങള്‍ കഴിഞ്ഞ കുറച്ച് ദിനങ്ങളിലായി [...]











