ശശികുമാറിന് ജെ.സി ഡാനിയേല്‍ പുരസ്‌ക്കാരം

ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ജെ.സി. ഡാനിയേല്‍ പുരസ്‌ക്കാരത്തിന് സംവിധായകന്‍ ജെ.ശശികുമാര്‍ അര്‍ഹനായി. ഒരുലക്ഷം രൂപയും ശില്പവും പ്രശംസാപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.
മലയാള സിനിമയുടെ വളര്‍ച്ചയുടെ നിര്‍ണായക ഘട്ടങ്ങളില്‍ ഒപ്പം സഞ്ചരിക്കുകയും ലോക സിനിമയില്‍ തന്നെ ഏറ്റവും കൂടുതല്‍ സിനിമകള്‍ സംഭാവന നല്‍കുകയും ചെയ്ത വ്യക്തിയാണ് (141 ചിത്രങ്ങള്‍)) ചെയ്യുകയും ചെയ്ത ആളാണ് ശശികുമാറെന്ന് പുരസ്‌ക്കാര നിര്‍ണയ കമ്മിറ്റി വിലയിരുത്തി.
ഒരേ അഭിനേതാവിനേയും താരജോഡിയേയും ഉള്‍പ്പെടുത്തി ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ സംവിധാനം ചെയ്തു.
എം.കെ അര്‍ജുനന്‍ മാസ്റ്റര്‍ ചെയര്‍മാനും പ്രിയദര്‍ശന്‍, രാഘവന്‍, സുകുമാരി, സാംസ്‌ക്കാരിക വകുപ്പ് സെക്രട്ടറി സാജന്‍ പീറ്റര്‍ എന്നിവര്‍ അംഗങ്ങളുമായ കമ്മിറ്റിയാണ് ശശികുമാറിനെ അവാര്‍ഡിനായി തിരഞ്ഞെടുത്തത്.

1927 ഒക്ടോബർ 14-ന് ആല1927 ഒക്ടോബർ 14-ന് ആലപ്പുഴ ജില്ലയിലെ പൂന്തോപ്പിൽ എൻ.എൽ. വർക്കിയുടെയും മറിയാമ്മയുടെയും എട്ടുമക്കളിൽ മൂന്നാമനായി ജനിച്ചു. ജോൺ എന്നായിരുന്നു മാതാപിതാക്കൾ നൽകിയ നാമം. ഉദയായുടെ നിർമ്മാണത്തിൽ പ്രേംനസീറിനെ നായകനാക്കി 1952-ൽ പുറത്തിറങ്ങിയ വിശപ്പിന്റെ വിളി എന്ന ചിത്രത്തിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചു.ജോൺ എന്ന പേരിനു സുഖമില്ല എന്ന കാരണത്താൽ കുഞ്ചാക്കോയും കെ.വി. കോശിയും തിക്കുറിശ്ശിയെ സമീപിക്കുകയും അദ്ദേഹം നിരവധി പേരുകൾ കുറിയിടുകയും ചെയ്തു. ഇതിൽ നിന്നും കുഞ്ചാക്കോ കുറിയെടുത്താണ് ജോൺ എന്ന നാമം ശശികുമാർ എന്നാക്കിയത്.
ഒരു ദിവസം മൂന്നു ചിത്രം വരെ ഇദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. കൂടാതെ 1977-ൽ മാത്രം 15 ചിത്രം സംവിധാനം ചെയ്തു. സേതുബന്ധനം, പ്രവാഹം, സിന്ധു തുടങ്ങിയ ചിത്രങ്ങൾ ആ വർഷത്തെ വൻവിജയങ്ങളായിരുന്നു. ഡോളർ എന്ന ചിത്രമാണ് നിലവിൽ അവസാനമായി സംവിധാനം ചെയ്തത്. ഈ ചിത്രത്തിലാണ് പദ്മിനി എന്ന നടി അവസാനമായി അഭിനയിച്ചത്. പ്രേംനസീറിനെ നായകനാക്കി മാത്രം 106ചിത്രങ്ങളും ഷീലയെ നായികയാക്കി 60 ചിത്രങ്ങളും സംവിധാനം ചെയ്തു.