സാഹിത്യ പ്രശ്നോത്തരി – 2
വായനമുറിയും ഡി.സി ബുക്‌സും സംയുക്തമായി സംഘടിപ്പിക്കുന്ന ‘സാഹിത്യ പ്രശ്‌നോത്തരി’യുടെ രണ്ടാം ഭാഗം ഇന്ന് തുടങ്ങുന്നു. ആദ്യ ഘട്ടത്തിന് വായനക്കാര്‍ നല്‍കിയ സ്വീകരണവും പ്രോത്സാഹനവും, വളരെയധികം ആഹ്ലാദമുളവാക്കുന്നതായിരുന്നു.എല്ലാ ആഴ്ചയും സാഹിത്യ സംബന്ധിയായ ചോദ്യങ്ങള്‍ വായനമുറിയില്‍ പ്രസിദ്ധീകരിക്കുന്നതാണ്. ശരിയുത്തരം അയക്കുന്ന വിജയികളില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സമ്മാനം നല്‍കും.
ആദ്യ ഘട്ടത്തില്‍ യു എ യില്‍ നിന്നുള്ളവര്‍ക്ക് മാത്രമാണ് സമ്മാനം ലഭിക്കുന്നത്. ശരിയുത്തരം അയക്കുന്നവരില്‍ നിന്ന് ഒരാള്‍ക്ക് ദുബായ് കരാമയിലെ ഡി സി ബുക്സില്‍ നിന്ന് സമ്മാനം കൈപ്പറ്റാം. ഈ പോസ്റ്റിനു താഴെ കാണുന്ന കമന്റ് കോളത്തിലാണ് ഉത്തരം അയക്കേണ്ടത്. (നിങ്ങളെഴുതുന്ന ഉത്തരം, വിജയിയെ പ്രഖ്യാപിക്കുന്നതു വരെ കമന്റ് കോളത്തില്‍ കാണാന്‍ സാധിക്കുകയില്ല.) വായനമുറി ഫെയ്സ്ബുക്കില്‍ അംഗം ആയവരെ മാത്രമേ നറുക്കെടുപ്പില്‍ ഉള്‍പ്പെടുത്തുകയുള്ളൂ. ഉത്തരത്തോടൊപ്പം നിങ്ങളുടെ മൊബൈല്‍ നമ്പറും, യു എ ഇ എമിരേറ്റ്സ് ഐ ഡി കാര്‍ഡ്/ലൈസന്‍സ് /മറ്റേതെങ്കിലും ഐ ഡി കാര്‍ഡ് നമ്പര്‍ കൂടി രേഖപ്പെടുത്തിയിരിക്കണം.
സാഹിത്യ പ്രശ്നോത്തരി – 2കൊഴിഞ്ഞ ഇലകള്‍ ആരുടെ ആത്മ കഥയാണ്?a. ജോസഫ് മുണ്ടശ്ശേരിb. വെണ്ണിക്കുളംc. ചെറുകാട്
ഈ ആഴ്ചയിലെ സമ്മാനം : 2012-ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ, സുഭാഷ് ചന്ദ്രന്റെ നോവല്‍ “മനുഷ്യന് ഒരു ആമുഖം”.
അവസാന തിയ്യതി : ആഗസ്ത് 14
E-mail : editor@vayanamuri.com
E-mail : editor@vayanamuri.com

Tweet This
Share on Facebook
Digg This
Save to delicious
RSS Feed












