Saturday 18, May 2013 | Contact Us | Advisory BoardAbout Us

മനുഷ്യന് ഒരു ആമുഖം – സുഭാഷ്‌ ചന്ദ്രന്‍


“ധീരനും സ്വതന്ത്രനും സര്‍വോപരി സര്‍ഗാത്മകനുമായ മനുഷ്യ ശിശു അറുപതോ എഴുപതോ വര്ഷം കൊണ്ട് ഭീരുവും പരതന്ത്രനുമായി തീര്‍ന്ന് സ്വന്തം സൃഷ്ടിപരത വംശവൃദ്ധിക്ക് വേണ്ടി മാത്രം ചെലവിട്ടു ഒടുവില്‍ വൃദ്ധ വേഷം കെട്ടിയ വലിയൊരു കുട്ടിയായി മരിച്ചു പോകുന്നതിനെയാണ് മനുഷ്യ ജീവിതം എന്ന് പറയുന്നതെങ്കില്‍, പ്രിയപ്പെട്ടവളെ മനുഷ്യനായി പിറന്നതില്‍ എനിക്ക് അഭിമാനിക്കാന്‍ ഒന്നുമില്ല.”

ജിതേന്ദ്രന്‍ ആന്‍ മേരിക്കയച്ച ഒരു കത്തില്‍ നിന്ന്’
“പൂര്‍ണ വളര്‍ച്ചയെത്തും മുമ്പ് മരിച്ചു പോകുന്ന ഒരേയൊരു ജീവിയാണ് മനുഷ്യന്‍”"”‘
അമ്പത്തിനാലാമത്തെ വയസ്സില്‍ മരിച്ചു പോയ മലയാളിയായ ജിതേന്ദ്രന്‍ അവസാനം പറഞ്ഞ വാക്കുകളാണ് ഇത്. ആരായിരുന്നു ജിതേന്ദ്രന്‍? എന്തിനാണ് ജിതെന്ദ്രനെ കുറിച്ച് സുഭാഷ്‌ ചന്ദ്രന്‍ എഴുതിയത്. നോവലിസ്റ്റ്‌ തന്നെ പറയുന്നു. ഈ വര്‍ഷത്തെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്‌ നേടിയ നോവലിനെ കുറിച്ച്

‘മനുഷ്യന് ഒരാമുഖം’ എന്ന നോവല്‍ കേരളത്തിന്റെ കഴിഞ്ഞ നൂറ് വര്‍ഷങ്ങളുടെ വൈകാരിക ചരിത്രം എന്ന നിലയ്ക്ക് എഴുതപ്പെട്ട നോവലാണ്. നമ്മുടെ കേരളം ഫ്യൂഡല്‍ കാലഘട്ടത്തില്‍ നിന്ന് നവോത്ഥാന കാലഘട്ടത്തിലൂടെ, കമ്മ്യൂണിസത്തിലൂടെ ഒക്കെ കടന്ന് നാം ഇന്ന് കാണുന്ന ഈ ആഗോളവത്കരണത്തിന്റെ കാലത്ത് ഉപഭോഗ സംസ്‌കാരത്തിന്റെ കാലത്തേയ്ക്ക് എത്തിയതിന്റെ വൈകാരികമായട്ടുള്ള രേഖപ്പെടുത്തലാണ് ആ നോവലിന്റെ വിഷയം എന്ന് പറയാം. ഒപ്പം തന്നെ ക്രിയേറ്റിവിറ്റി എന്ന് പറയുന്ന സര്‍ഗ്ഗാത്മകത എന്ന് പറയുന്ന മനുഷ്യന് ലഭിച്ചിട്ടുള്ള ഒരു വലിയ ദൈവാനുഗ്രഹം എങ്ങനെയാണ് നമ്മുടെ കാലം എത്തുമ്പോഴേയ്ക്കും നേര്‍മ്മയായിപ്പോയത് ഡയല്യൂട്ട് ചെയ്യപ്പെട്ടത് എന്നുള്ള ഒരന്വേഷണവും ആ പുസ്തകത്തിന്റെ ഉള്ളടക്കമായി വരുന്നുണ്ട്.

ഇത് ജിതേന്ദ്രന്‍ എന്ന് പറയുന്ന കഥപാത്രം അയാളുടെ അമ്മാവനായിട്ടുള്ള ഗോവിന്ദന്‍ എന്ന് പറുയുന്ന ഒരദ്ധ്യാപക കഥാപത്രം ഗോവിന്ദന്റെ അച്ഛനായിട്ടുള്ള നാറാപിള്ള അഥവാ നാരായണപിള്ള എന്ന് പറയുന്ന ഫ്യൂഡല്‍ സ്വഭാവമുള്ള കഥാപാത്രം. അങ്ങനെ മൂന്ന് കാലഘട്ടങ്ങളിലെ മൂന്ന് മനുഷ്യരുടെ ജീവിതത്തിന്റെ കലാപരമായിട്ടുള്ള ആവിഷ്‌കാരം എന്ന നിലയ്ക്കാണ് അത് എഴുതിയിട്ടുള്ളത്. നാല് ഭാഗങ്ങളായിട്ടാണ് ധര്‍മ്മം,അര്‍ത്ഥം,കാമം,മോക്ഷം എന്ന് പറയുന്ന നാല് ഭാഗങ്ങളായിട്ടാണ നോവല്‍ രചന.

ക്രിയേറ്റിവിറ്റി നമ്മള്‍ ഇപ്പോള്‍ പലപ്പോഴും പുതിയ കാലഘട്ടത്തില്‍, നമ്മള്‍ ജീവിച്ചിരിക്കുന്ന കാലഘട്ടത്തില്‍ വലിയ ആവിഷ്‌കാരങ്ങള്‍ സാധിക്കുന്നില്ല എന്ന പരാതി നിരൂപകരുടെ ഭാഗത്ത് നിന്നും വായനക്കാരുടെ ഭാഗത്ത് നിന്നും ഉണ്ട്. അതിപ്പോള്‍ സാഹിത്യത്തില്‍ മാത്രമല്ല കലയില്‍, സംഗീതത്തില്‍ ആവിഷ്‌കാരത്തിന്റെ ഇത്തരം മേഖലകളിലൊക്കെ കാലം നമിക്കുന്ന അല്ലെങ്കില്‍ കാലത്തെ അതിജീവിക്കുന്ന എക്കാലവും നിലനില്‍ക്കുന്ന ക്ലാസിക് സ്വഭാവമുള്ള ഒരു രചന നമ്മുടെ ഭാഷയില്‍ ഉണ്ടാകുന്നില്ല എന്നുള്ള കുറേ കാലമായിട്ടുള്ള മുറവിളിയാണ്.

കവിതയിലൊക്കെ നാലോ അഞ്ചോ എട്ടോ പത്തോ വരി എഴുതി കവിയെന്ന വലിയ പദവി നേടുന്ന ഒരുപാട് പേരെ നമുക്ക് കാണാം.എഴുത്തച്ഛന്‍ എഴുതിയത് പോലെ എഴുതണം എന്ന് പറയുകയല്ല കുമാരനാശാന്‍ എഴുതിയത്‌ പോലെ  എഴുതണം എന്ന് പറയുകയല്ല എങ്കിലും കവിതയുടെ വലിയ ഒരു ഫ്രൈം വലിയ ഒരു ജ്വാല വലിയ വെളിച്ചം അത് അവതരിപ്പിക്കാന്‍ പറ്റാതെ അങ്ങിങ്ങ് ചെറിയ കൈത്തിരി പോലെയുള്ള വെളിച്ചങ്ങളെ കവിതയായി ചിത്രീകരിച്ച് അതെഴുതുകയും കവിയായി അറിയപ്പെടുകയും ചെയ്യുന്ന ഒരുപാട് പേരുണ്ട്.

അതു കഥാകൃത്തുക്കള്‍,നോവലിസ്റ്റുകള്‍,സംഗീതജ്ഞര്‍. ഇപ്രകാരം ഇവരിലൊക്കെ നമ്മള്‍ പഴയ കാലത്ത് ആദരിച്ചിട്ടുള്ള വലിയ ഒരു ജോലി പ്രയത്‌നം ആവശ്യമുള്ള പ്രതിഭാധനമായിട്ടും പ്രയത്‌നപരമായിട്ടുമുള്ള സൃഷ്ടി നടത്താനുള്ള കപ്പാസിറ്റി ചോര്‍ന്ന് പോയി എന്നാണ് പൊതിവിലുള്ള ഒരു വിമര്‍ശനം നമ്മുടെ കാലഘട്ടത്തില്‍.അതിനെ അതിജീവിക്കാന്‍ അതിനൊരു മറുപടി ആയിട്ട് കൂടിയാണ് ഞാനീ നോവല്‍ വിഭാവനം ചെയ്തത്. പത്ത് വര്‍ഷം എടുത്ത് എഴുതിയതാണ് 72 അദ്ധ്യായങ്ങളായി എഴുതി പിന്നീട്‌ സമയമെടുത്ത് എഡിറ്റ് ചെയ്ത് 42 അദ്ധ്യായങ്ങളയി കുറച്ചു. അതില്‍ നോവലെഴുതാന്‍ ആഗ്രഹിക്കുന്ന ഒരു കഥാപാത്രമാണ് നായകന്‍ ജിതേന്ദ്രന്‍. എന്ന് പറയുന്ന അസാമാന്യമായിട്ടു പ്രതിഭയില്‍ സ്വയം അഭിമാനിക്കുകയും എന്നാല്‍ പുതിയ കാലഘട്ടത്തില്‍ നല്ലൊരു അമേരിക്കന്‍ കമ്പനിയില്‍  ജോലികിട്ടുകയൂം വലിയ ശമ്പളം പറ്റുകയും വലിയ തരത്തില്‍ സുഖഭോഗങ്ങളുള്ള ജീവിതം കിട്ടുകയും ചെയ്തപ്പോള്‍ എഴുത്തില്‍ നിന്നും ക്രിയേറ്റീവിറ്റിയില്‍ നിന്നും ഈ സര്‍ഗ്ഗാത്മകതയുടെ നരകം പിടിച്ച അനുഭവത്തില്‍ നിന്നും തെന്നിമാറുകയും സ്വസ്ഥമായിട്ട് ഫ്‌ളാറ്റിലെ ജീവിതം ആസ്വദിക്കുകയും അങ്ങനെ 54-ാം വയസ്സില്‍ മരിച്ച് പോവുകയും ചെയ്യുന്ന ജിതേന്ദ്രന്‍
ആണ് പ്രധാന കഥാപാത്രം.

പക്ഷേ അത് കിയേറ്റിവിറ്റി എന്ന സംഗതി ഒരിക്കലും അവസാനിക്കുകയില്ലെന്നും മനുഷ്യന് ഭക്ഷണം പോലെയോ വസ്ത്രം പോലെയോ അതിനെക്കാളുപരിയായിട്ടോ മനുഷ്യന്‌ എല്ലാ കാലത്തും വേണ്ടുന്ന ഒന്നാണ് സംഗീതവും സാഹിത്യവും അതിന്റെ കോളിറ്റിയും. വെറും സംഗീതവും സാഹിത്യവുമല്ല. ക്വാളിറ്റിയുള്ള ഗുണപരമായി ഔന്നത്യമുള്ള കല എന്നു ഓര്‍മ്മിപ്പിക്കുന്ന മനുഷ്യന്റെ സര്‍ഗ്ഗാത്മകതയില്‍ അഭിമാനിക്കുന്ന  അതില്‍ ഊറ്റംകൊള്ളുന്ന ഒരു പ്രതീതി സൃഷ്ടിച്ച്‌കൊണ്ടാണ് നോവല്‍ അവസാനിക്കുന്നത്.

പുതിയ നോവലുകള്‍ വായിച്ചാസ്വദിക്കുന്ന ആളുകള്‍ക്ക് ക്രിയേറ്റിവിറ്റി സ്വന്തമായിട്ടും ക്രയേറ്റിവിറ്റി ഉള്ളവര്‍ക്ക് സാധാരണ ഗതിയില്‍ അങ്ങനെ അത്തരമൊരു നോവലെഴുതാനുള്ള കഴിവ്‌ ഉണ്ടാവും പക്ഷേ അതിനകത്ത് നമ്മള്‍ ഏര്‍പ്പെടുമ്പോഴാണ് അത് എത്രമാത്രം വലിയ പ്രയത്‌നം ആവശ്യമുള്ള ഒന്നാണെന്ന് മനസ്സിലാകുന്നത്.

കഥയെഴുതാനുള്ള ഒരാളുടെ വികാരമോ അല്ലെങ്കില്‍ ഒന്നോ രണ്ടോ കഥാപാത്രങ്ങളുടെ വികാരങ്ങളേയൊ ഒരു ദിവസത്തെയോ ഒരു നിമിഷത്തെയോ വിശദമായിട്ടും കൃത്യമായിട്ടും എഴുതി വച്ചാല്‍ മതി. പക്ഷെ നോവലാകുമ്പോള്‍ പല കഥാപാത്രങ്ങളും പല സംഭവങ്ങളായിട്ടുള്ള മനുഷ്യര്‍ ശരിക്കും സൃഷ്ടാവിന്റെ ഒരു സുഖം സുഖം മാത്രമല്ല അതിന്റെ വെല്ലുവിളിയും അനുഭവിക്കുന്നത് നോവലെഴുത്തിലാണെന്ന് എനിക്ക് തോന്നുന്നു.കാരണം നൂറ് കഥാപാത്രങ്ങളുണ്ട്. നൂറു വര്‍ഷത്തെ മനുഷ്യജീവിതമുണ്ട്. അപ്പോള്‍ അതിനെക്കൊണ്ട് നടക്കുക, വളര്‍ത്തിയെടുക്കുക ആദ്യമധ്യാന്തപ്പൊരുത്തത്തോടെ അവസാനിപ്പിക്കുക എന്നൊക്കെ പറയുന്നത് വലിയ വെല്ലുവിളിയാണ്. അതേ സമയം തന്നെ വെല്ലുവിളിയും പ്രയത്‌നവും പോലെ തന്നെ ആനന്ദകരവുമാണ്. ഏത് പോലെയെന്നാല്‍ ദ്രാവിഡക്ഷേത്ര ഗോപുരം പണി തീര്‍ക്കുന്ന ഒരു തച്ചനൊക്കെ അനുഭവിക്കുന്ന തരത്തില്‍ അതിന്റെ പെര്‍ഫെക്ഷനില്‍ അതിന്റെ ഏകാഗ്രതയില്‍ അതിന്റെ വലിപ്പത്തില്‍ അത് സമ്പൂര്‍ണ്ണമായി ചെയ്ത് തീര്‍ക്കാന്‍ പറ്റുമോ എന്ന ആധിയില്‍ അത് നിര്‍വഹിച്ച് തീരുമ്പോള്‍ കിട്ടുന്ന സന്തോഷത്തിലൊക്കെ അത് അനന്യമായി കിട്ടുന്ന ഒരനുഭവം കൂടിയാണ്.

അത് നമ്മുടെ ജീവിത കാലഘട്ടത്തില്‍ ഒരു മനുഷ്യനായി ജീവിച്ചിരിക്കെത്തന്നെ പല മനുഷ്യരുടെ ജീവിതങ്ങള്‍ പ്രകാശിപ്പിക്കുന്ന, അനുഭവിപ്പിക്കുന്ന അവരെ സൃഷ്ടിക്കുന്ന, വളര്‍ത്തുന്ന അവരെ നിഗ്രഹിക്കുന്ന ഒരു സൃഷ്ടാവാകാന്‍ കഴിയുന്ന കലാകാരന് തീര്‍ച്ചയായും കിട്ടുന്ന ഒരു മീഡിയം ആണ് നോവല്‍ എന്നെനിക്ക് നോവല്‍ വായിച്ച് തുടങ്ങിയ കാലം  മുതല്‍ തന്നെ ഒരു ബോധ്യം ഉണ്ടായിരുന്നു. അതിനൊന്ന് ഞാന്‍ ശ്രമിച്ച് നോക്കിയതാണ്. പക്ഷേ പലപ്പോഴും അതിന്റെ ഭീകരമായിട്ടുള്ള അതിന്റെ വോള്‍ട്ടേജ് താങ്ങാനുള്ള ഫിലമെന്റ് ഉണ്ടോ എന്റെയുള്ളില്‍  എന്ന് ഭയന്നിട്ട് ഞാന്‍ അതില്‍ നിന്നും പിന്‍മാറിയിട്ടുണ്ട്. അങ്ങയൊണ് ഈ നോവലിന്റെ Synopsis എന്ന് പറയാറുള്ള നോവല്‍ സംഗ്രഹം എന്നുള്ള കഥ 12 വര്‍ഷം മുമ്പ് വന്നതും ഈ നോവലിലെ ഒരധ്യായമായിട്ടുള്ള ‘മനുഷ്യന് ഒരാമുഖം’എന്ന നോവലിലെ ഒന്നാമധ്യായം എന്ന കഥ 9 വര്‍ഷം മുമ്പ് രചിച്ചതാണ്. പക്ഷെ അതുകൊണ്ടൊക്കെ എനിക്ക് പറയാനുള്ള ഒരു  വലിയ സംഗതിയെ അല്ലെങ്കില്‍ സമഗ്രമായിട്ട് ആവിഷ്‌കരിക്കണമെന്ന് ഞാന്‍ കരുതിയ ആശയത്തെ. പൂര്‍ണ്ണമായിട്ടും അവതരിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നുള്ള തോന്നലില്‍ നിന്നാണ് പിന്നെ സമയവും ശ്രമവും എടുത്തിട്ട് ഇങ്ങനെയൊരു പുസ്തത്തിന്റെ രചന മുഴുവനാക്കാനായിട്ട്‌ ശ്രമിച്ച് തുടങ്ങിയത്.

ഞാന്‍ എന്റെ ആദ്യത്തെ കഥയ്ക്ക് വിഷയമാക്കിയത് ലാത്തൂരിലെ ഭൂകമ്പമാണ്. രണ്ടാം ലോക മഹായുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഒന്നര മണിക്കൂര്‍ എന്ന എന്റെയൊരു കഥയുണ്ട്.വാന്‍ ഗോഗിന്റെ  പ്രശസ്തമായ ഒരു പെയിന്റിംഗിനെ പറ്റി ഞാന്‍ ഒരു കഥയെഴുതി. അതിനൊക്കെ നാം അനുഭവിക്കുന്നത് ആവിഷ്‌കരിക്കുമ്പോള്‍ അനുഭവിക്കുന്ന സന്തോഷം എന്തെന്ന് വച്ചാല്‍ മലയാളിക്ക് സാധിക്കാതെ പോയ ചിലയിടങ്ങളിലൊക്കെ നമുക്ക് ചെന്ന് തൊടാന്‍ പറ്റുന്നു എന്നാണ്. നമുക്ക് ഉരുള്‍ പൊട്ടലൊക്കെ ഉണ്ടെങ്കിലും ശക്തമായ പ്രകൃതിദുരന്തം അതി ശക്തമായ പൊളിറ്റിക്കല്‍ രാഷ്ട്രീയ സാഹചര്യങ്ങള്‍ കൊണ്ടുള്ള ഇപ്പോള്‍് ലാറ്റിന്‍ അമേരിക്കയിലൊക്കെയുള്ളത് പോലെ അതിശക്തമായ രാഷ്ട്രീയ സാഹചര്യങ്ങള്‍ കൊണ്ടുള്ള മനുഷ്യ ജീവിതം പൊറുതി മുട്ടിക്കുന്നത് പോലെ അങ്ങനെയൊന്നും പൊതുവിലില്ല.

ഏറ്റവും വലിയ പ്രയാസം എന്ന് വെച്ചാല്‍ ഒരു ലോണ്‍ വീടെടുക്കാന്‍ എടുത്തിട്ട് അടച്ചു തീര്‍ക്കാന്‍ കഴിയാത്ത ടെന്‍ഷനാണ് മലയാളികള്‍ അനുഭവിക്കുന്നത്. ബിവറേജസ് കോര്‍പ്പൊറേഷനില്‍ ക്യൂ നിന്നിട്ട് നമ്മള്‍ വിചാരിക്കുന്ന സാധനം കിട്ടാതെ അടച്ചുപോകുന്നതാണ് നമുക്കുള്ള വലിയ പ്രശ്‌നം. അങ്ങനെ കുറച്ചു കുറച്ചു, കുഞ്ഞു കുഞ്ഞു സംഗതികളെ പെരുപ്പിക്കുക അതാണ്  മനുഷ്യ ജീവിതത്തിന്റെ ഭയങ്കരമായ ഡ്രാമ, സങ്കടം എന്നൊക്കെ വിചാരിച്ച് നടക്കുന്ന പാവപ്പെട്ട ആളുകളാണ് മലയാളികള്‍.. പക്ഷേ മലയാളത്തിലും എല്ലായിടത്തും ഉള്ളതു പോലെ തന്നെ നമ്മുടെ മലയാളികള്‍ക്കിടയിലും കരുത്തുറ്റ വലിയ മഹാന്മാരായിട്ടുള്ള ആളുകള്‍ എക്കാലത്തുമുണ്ടായിരുന്നു. പണ്ട് ആദ്യം മുതല്‍ തന്നെ ചരിത്രത്തില്‍ വലിയ മനുഷ്യരുണ്ട്.

ജിതേന്ദ്രന്റെ സ്വപ്നത്തില്‍ കുറെ മഹാന്മാരയ മലയാളികളും മഹതിമാരായ മലയാളികളും കടന്ന് വരുന്നുണ്ട്അവരുടെ പേരുകള്‍ ഓര്‍ത്തെടുക്കാന്‍ പോലും ജിതേന്ദ്രന് സാധിക്കുന്നില്ല. ആകെ കഷ്ടിച്ച് ഓര്‍മ കിട്ടുന്നത് ‘ഓമനത്തിങ്കള്‍ കിടാവോ’എന്നെഴുതിയത് ഇരയിമ്മന്‍ തമ്പി ആണ്എന്നുള്ള സംഗതിയാണ് ക്യാപ്റ്റന്‍ ലക്ഷ്മിയെയും അപ്പുറ്ത്ത് അവരുടെ സഹോദരിയെയും അപ്പുറത്തെ വലിയ സ്ത്രീ ആരാണെന്നോര്‍ക്കുമ്പോള്‍ അയാള്‍ക്ക് സത്യത്തില്‍ ഓര്‍മ കിട്ടുന്നില്ല പൊതുവില്‍ മലയാളികളുടെ അവസ്ഥയാണ്. ഹിറ്റ്‌ലര്‍ക്കെതിരെ പ്രസംഗിച്ച് ഹിറ്റ്‌ലറെ മുട്ടു വിറപ്പിച്ച മലയാളി കെ.എ എം എന്ന മുങ്ങിക്കപ്പലില്‍ കേരളത്തിലേയ്ക്ക് വന്ന മലയാളി ചരിത്രത്തിലെ പുരുഷന്മാരാണ് മഹാന്മാരായ ആള്‍ക്കാരാണ് അവരെക്കുറിച്ചൊന്നും ഈ കഥാപാത്രത്തിന് ഓര്‍മ  കിട്ടാതെ കുഴങ്ങുകയാണ്  ആ സമയത്ത് ഇത് മൊത്തത്തില്‍ മലയാളികളുടെ ഈ ഓര്‍മ അല്ലെങ്കില്‍, ഭാര്യയുടെ പേര് ഗൗരി എന്ന് ഓര്‍ക്കുന്ന ആള്‍ അല്ലെങ്കില്‍ ശ്വേതമേനോന്‍ കല്യാണം കഴിച്ചയാള്‍ ഇന്നയാള് എന്നോര്‍ക്കുന്ന ആള്‍ അല്ലെങ്കില്‍ അങ്ങനെ താരതമ്യേന അല്ലെങ്കില്‍ അതൊന്നും ചെറിയ കാര്യങ്ങളാണ് എന്നല്ല പറയുന്നത് താരതമ്യേന എളുപ്പവും ലളിതവുമായ കാര്യങ്ങള്‍  അതിന്റെ ഡീറ്റൈല്‍സ് വരെ ഓര്‍ത്ത് വെയ്ക്കുന്ന മലയാളിക്ക് നമ്മുടെ സംസ്‌കാരത്തേയും ചരിത്രത്തേയും നമ്മുടെ ജീവിതത്തെ തന്നെ നിര്‍ണ്ണയിച്ചിട്ടുള്ള വലിയ വലിയ മഹാപുരുഷന്മാരെയൊ മഹതികളെയോ ഡീറ്റൈല്‍ഡായി ഒന്നും അറിഞ്ഞ് കൂടാത്ത അവസ്ഥയുണ്ട്.

അതിനകത്ത് തന്നെ എന്‍.കൃഷ്ണ പിള്ള എന്ന ആലുവക്കാരനായ വലിയ ഒരെഴുത്തുകാരന്‍ വീട്ടില്‍ വരുമ്പോള്‍ അത് ചങ്ങമ്പുഴ കൃഷ്ണപിള്ളയാണെന്ന് തെറ്റിദ്ധരിച്ചിട്ട് നാറാപിള്ള ചീത്ത പറഞ്ഞയയ്ക്കുന്നുണ്ട്. തന്റെ കവിതയല്ലേടോ ഷാപ്പില്‍ വെച്ച് ആളുകള്‍ പാടുന്നത്. എനിക്ക് കവികളെ തീരെ കണ്ടുകൂടാ എന്ന് പറഞ്ഞിട്ട് അപ്പോള്‍ അദ്ദേഹം കുറ്റിപ്പുഴ കൃഷ്ണപള്ള പറയുന്നുണ്ട് ഇതും വേറൊരു പുഴ തന്നെ ചങ്ങമ്പുഴയല്ല കുറച്ച് കൂടി കലങ്ങിയ ഒരു പുഴയെന്നും പറഞ്ഞ് അദ്ദേഹം ചിരിച്ചും കൊണ്ടിറങ്ങിപ്പോകുന്നു. ഒന്നും പ്രതികരിക്കാതെ, ഇദ്ദേഹത്തെ കണ്ട് കാറിത്തുപ്പിയ നാറാപിള്ളയെ കണ്ട് ചിരിച്ചും കൊണ്ട് കൃഷ്ണപിള്ള ആ വീട്ടില്‍ നിന്നും ഇറങ്ങിപ്പോയ രംഗം ഉണ്ട് അങ്ങനെ മലയാളിക്ക് മഹത്വം എന്ന കണ്‍സെപ്റ്റ് കാലഹരണപ്പെട്ടപോയി എന്ന് വിശ്വസിക്കുന്ന ഒരു വിഭാഗം നമ്മുടെ ക്രിയേറ്റീവ് ആളുകളില്‍ തന്നെയുണ്ട്.കവികളുടെ ചില ചര്‍ച്ചയിലൊക്കെ അത് കേള്‍ക്കാറുണ്ട് മഹത്വം എന്ന് പറയുന്ന മഹാകവിത അല്ലെങ്കില്‍ മഹാരചന അല്ലെങ്കില്‍ മഹിതമായിട്ടുള്ള പെയിന്റിംഗ് അല്ലെങ്കില്‍ മഹിതമായിട്ടുള്ള സംഗീതം അതിന്റെ കാലം കഴിഞ്ഞുപോയി.ഇപ്പോള്‍ അതൊരു തോന്നല്‍ മാത്രമാണ്.ഉപഭോഗ സംസ്‌കാരം വന്ന് നിറഞ്ഞപ്പോള്‍ എല്ലാ സുഖത്തിന്റെയും പൊളപ്പുകള്‍ വന്ന് നിറഞ്ഞപ്പോള്‍ ഇത് പ്രചരപ്പിക്കേണ്ടത് ഇത് ആസ്വദിപ്പിക്കേണ്ടവന്റെയുകൂടി ഒരു കടമയും ബാധ്യതയുമായി മാറി. അതിനൊക്കെ ശേഷം ഈ എല്ലാ പൊളപ്പും അവസാനിക്കുമ്പോള്‍  പിന്നെ നമ്മള്‍ ജീവിച്ചത് ഒരു പൊള്ളയായ ജീവിതം ആണെന്നും നമ്മുടെ ആയുഷ്‌ക്കാലം കൊണ്ട് ആവിഷ്‌കരിക്കാമായിരുന്ന വലിയ വലിയ വെളിച്ചങ്ങള്‍ക്കെതിരെ നമ്മള്‍ കണ്ണടച്ചോഎന്നും മനസ്സിലാകുന്നു.  നവോത്ഥാന നായകന്‍   ശ്രീനാരായണ ഗുരുവിനെ ആദരിക്കുന്ന ഈഴവനല്ലാത്ത എത്ര പേര്‍ കേരളത്തിലുണ്ട്. അത്രയും വലിയ മഹാനെ ലോകത്തൊന്നും തപ്പി നോക്കിയാല്‍ കാണാന്‍ പറ്റില്ല.

പക്ഷേ മലയാളിക്കത് കോണ്‍ക്രീറ്റ് കൂട്ടിലടച്ച മഞ്ഞ വസ്ത്രം ധരിച്ച ഒരു മനുഷ്യന്‍ മാത്രം ‘ഒരു ജാതി ഒരു മതം’എന്ന് പണ്ടെന്നോ പറഞ്ഞ ഒരു പാവപ്പെട്ട വൃദ്ധനാണ്.വലിയ തരത്തില്‍ ഗ്രേറ്റ്‌നസുള്ള അദ്ദേഹത്തെപ്പോലുള്ള ആളുകളെയൊക്കെ അവരുടെ തന്നെ സംഘടനാപരമായി തന്നെ സംഗമം സൃഷ്ടിച്ച ഏതോയൊരു സ്ഥാപക പ്രസിഡന്റ് എന്നോ മറ്റോ ഉള്ള മട്ടിലാണ അവര്‍ കാണുന്നത്. പോസ്റ്ററുകള്‍ക്കൊപ്പം അതിന്റ പുതിയ കാലത്തെ നായകന്മാരുടെ ചിത്രവും വെച്ച് നമ്മള്‍ കാണുന്നുണ്ട് ലജ്ജിക്കുന്നുണ്ട് അപ്പോള്‍ ഈയൊരു ഗ്രേറ്റ്‌നസിനെ പറ്റിയുള്ള    അറിവില്ലായ്മ വല്ലാതെ ദുഷിച്ചിരിക്കുന്നു     സ്വാതന്ത്ര്യത്തിന് വേണ്ടി തൂക്കി കൊലചെയ്യപ്പെട്ട വക്കം അബ്ദുല്‍ ഖാദര്‍ എന്നൊരു ചെറുപ്പക്കാരന്‍ നമുക്കുണ്ടായിരുന്നു.  അതേ കുറ്റം ചുമത്തി തൂക്കിക്കൊന്നതാണ്ഭഗത് സിംഗിനെ  .അങ്ങനെ ഭഗത് സിംഗിനെ അറിയാവുന്ന മലയാളിക്ക് പോലും വക്കം അബ്ദുല്‍ഖാദറിനെ ക്കുറിച്ചറിയില്ല.നമ്മുടെ ചരിത്ര പുസ്തകങ്ങളിലോ ടെക്സ്റ്റ് ബുക്കുകളിലോ അദ്ധ്യാപകരിലോ നമ്മുടെ എഴുത്തുകാരില്‍ തന്നെയോ നമ്മുടെ ലേഖനങ്ങളിലോ ഒന്നും ഒരു സ്വാതന്ത്ര്യദിന സ്മരണയില്‍ പോലുമോ കടന്ന് വരുന്നില്ല .അദ്ദേഹം എവിടുത്തുകാരനായിരുന്നു?അദ്ദേഹം എന്ത് ചെയ്തു?

എങ്ങനെയാണ് 26-ാം വയസ്സില്‍ തൂക്കി കൊല ചെയ്യപ്പെട്ടത്?’വന്ദേ മാതരം’എന്ന് വിളിച്ച് കൊണ്ട് ധൈര്യത്തോടെ തൂക്ക് കയറിലേയ് ചെന്ന് കയറിയ ആചെറുപ്പക്കാരന്‍ പുറാെക്കെയായിരുന്നങ്കല്‍ അതിനെക്കുറിച്ച് വലിയ സിനിമകളൊക്കെ വന്നേനെ .രോമാഞ്ചമുണ്ടാക്കുന്ന ,രാജ്യ്‌സ്‌നേഹത്തെ സംബന്ധിച്ച ഒരു  സിനിമ തന്നെ വന്നേനെ.ഇവിടെ അതൊന്നും ഒരു വിഷയമേയല്ല.നമ്മള്‍ ഇപ്പോഴും വൈകുന്നേരങ്ങളില്‍ തമാശ നിറഞ്ഞ കോമഡി ഷോകള്‍ കാണുക.അല്ലെങ്കില്‍ മറ്റുള്ളവര്‍ പാടി വച്ച പാട്ടുകള്‍ ഒരു കുട്ടി പാടുന്നതിന് മറ്റുള്ളവര്‍ മാര്‍ക്കിട്ട് അവര്‍ക്ക് ഫ്‌ളാും മറ്റും കിട്ടുന്ന അത്ഭുതം കണ്ട ്്‌കൊണ്ടിരിക്കുക.ജീവിത്തിന്റെ ചെറിയ ചെറിയ വെര്‍ഷന്‍സ്് മാത്രം ആസ്വദിച്ച് കൊണ്ട് കഴിഞ്ഞ് കൂടുകയാണെന്നെനിക്ക് തോന്നുന്നു.ശരിയാണോ തെറ്റാണോ എന്നെനിക്കറിയില്ല.എനിക്ക് അങ്ങനെ എന്നെ ഭയങ്കരമായിട്ട് വിഷമിപ്പിച്ച് കൊണ്ടിരിക്കുന്ന എപ്പോഴും അതു തന്നെ ആലോചിക്കുന്ന ഒരു ആത്മാവായിപ്പോയത് കൊണ്ടാവും .എനിക്കത് രേഖപ്പെടുത്തി വെയ്ക്കണം എന്നാഗ്രഹമുണ്ടായിരുന്നു.
അത്തരത്തില്‍ ചിന്തിക്കുന്ന ആളുകള്‍ സമൂഹത്തിലുണ്ടെന്ന അറിവ് എന്നെ സന്തോഷിപ്പിക്കുന്നു.കാരണം ഇത് വായിച്ച് കിട്ടുന്ന പ്രതികരണങ്ങളും വായിച്ചിട്ട് ഓരോ ദിവസവും വിളിക്കുന്നതിലും അത് ഷെയര്‍ ചെയ്യുമ്പോള്‍ എനിക്ക് വലിയ സന്തോഷമുണ്ട്.നമ്മുടെ മാത്രം ദുഃഖമല്ല സമൂഹത്തിലിപ്പോഴും ആ ഒരു വിഷമം നിലനില്‍ക്കുന്നുണ്ട്  ഈ പുതിയ തലമുറയിലും ഇതേ പ്രയാസമുണ്ട്.എവിടെ ഗ്രേറ്റ്‌നസ് എന്ന് പറയുന്ന സംഗതി മഹത്വം എന്ന് പറയുന്ന സംഗതി .മനുഷ്യന്‍ ജീവിതത്തിന്റെ മഹത്വം എവിടെ എന്നന്വേഷിക്കുന്ന വെളിപ്പെടുന്ന സങ്കടപ്പെടുന്ന ഒരു സമൂഹം കേരളത്തിലുണ്ട് എന്നുള്ളത് എന്നെ ഏറെ സന്താഷിപ്പിക്കുന്നു.ഇത് എന്റെമാത്രം വ്യഥയല്ല എന്ന തിരിച്ചറിവ് എനിക്ക് കരുത്ത് നല്‍കുന്നുണ്ട്.

9 Comments

  1. Bileesh says:

    I have read this…its an excellnt Novel with extra strong language with perfect flow … Congrats Subhash Sir. waiting for your new creations.

  2. RAVEENDRAN says:

    I will read…is fantastic.i will waiting sir your new creations

  3. Paseela Anwar says:

    ഇപ്പോള്‍ ഞാന്‍ വായിച്ച്‌കൊണ്ടിരിക്കുന്ന നോവലാണ്’മനുഷ്യന് ഒരു ആമുഖം’.അതിനിടയില്‍ ‘വായനാമുറി’യില്‍ ഈ പുസ്തകത്തെക്കുറിച്ചുള്ള വിശകലനം വായിക്കാന്‍ കഴിഞ്ഞത് എന്നെ ഇതിലെ ഓരോ സന്ദര്‍ഭങ്ങളുമായി കൂടുതല്‍ അടുപ്പിക്കും.അനേകം കഥാപാത്രങ്ങള്‍ ഉണ്ടെങ്കിലും ഓരോ കഥാപാത്രവും മനസ്സില്‍ തങ്ങി നില്‍ക്കുന്നതു പോലെ അവതരിപ്പിക്കാന്‍ കഴിഞ്ഞു.ചെറിയ ചെറിയ ജീവിത മുഹൂര്‍ത്തങ്ങള്‍ പോലും.പുതുമയുള്ള ശൈലിയും വായനയെ പ്രോത്‌സാഹിപ്പിക്കുന്നു.
    നോവല്‍ വായന പൂര്‍ണ്ണമാക്കാത്തത് കൊണ്ട് തന്നെ എന്റെ അഭിപ്രായവും അപൂര്‍ണ്ണമായിരിക്കും.എങ്കിലും വായിച്ചിടത്തോളം ഒരുപാട് ഇഷ്ടമായി.നാറാപിള്ളയെ പോലുള്ള കഥാപാത്രങ്ങള്‍ ഒരുപാടുണ്ട് ഇക്കാലഘട്ടത്തിലും.എല്ലാ അഭിനന്ദനങ്ങളും അറിയിക്കുന്നു.തുടര്‍ന്നും ഇത്തരം മഹത്തായ സൃഷ്ടികള്‍ ആ തൂലികയില്‍നിന്നുണ്ടാകട്ടെ.
    ആശംസകളോടെ……

  4. sumi seethi says:

    “മനുഷ്യനു ഒരു ആമുഖം ” എന്ന നോവല്‍ ഞാന്‍ വായിച്ചിട്ടില്ല . പക്ഷെ സര്‍ വയനമുറിയില്‍ കൂടി നോവലിനെ കുറിച്ച് പറഞ്ഞത് കേട്ടപ്പോള്‍ നോവല്‍ വായിക്കാനുള്ള ആഗ്രഹം കൂടി. എന്തായാലും നോവല്‍ ഞാന്‍ വായിക്കും. ഇനിയും ഇതുപോലെയുള്ള രചനകള്‍ സാറിന്‍റെ മനസ്സിന്റെ ഉള്ളില്‍നിന്നും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു..

  5. jerins says:

    Im waiting for ur new creation

Leave a Comment

You must be logged in to post a comment.