Thursday 23, May 2013 | Contact Us | Advisory BoardAbout Us

വാരാന്ത്യ ആഗോള സാമ്പത്തിക അവലോകനം


ഇന്ത്യന്‍ ഓഹരി വിപണി കഴിഞ്ഞ ആഴ്ചയില്‍:

കഴിഞ്ഞ മൂന്ന് ആഴ്ചക്കാലയളവിലെ താഴ്ചക്കു ശേഷം ഇന്ത്യന്‍ ഓഹരി വിപണി ഉയര്‍ച്ച രേഖപ്പെടുത്തി. കഴിഞ്ഞ ആഴ്ചയില്‍ മൂന്നു ദിവസവും ഉയര്‍ന്ന നിരക്കില്‍ വ്യാപാരം നടന്നു. വിദേശ ധനകാര്യ സ്ഥാപനങ്ങളുടെ തുടര്‍ച്ചയായ നിക്ഷേപവും ഇന്ത്യന്‍ ഓഹരി വിപണിക്ക് ഗുണകരമായി.

ആഗസ്ത് ഒന്നാം തിയ്യതി Rs 438.50 കോടി രൂപയും, രണ്ടാം തിയ്യതി Rs 140.13 കോടി രൂപയുടെയും വന്‍ നിക്ഷേപങ്ങള്‍ നടന്നു. സെക്യൂരിറ്റീസ് ആന്റ് എക്‌സചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ (SEBI) കണക്കനുസരിച്ച് കഴിഞ്ഞ മാസം Rs. 9691 കോടി രൂപയുടെ നിക്ഷേപങ്ങള്‍ വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ നടത്തി.

ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് ഓഹരി സൂചികയായ സെന്‍സെക്‌സ് 16919.14-ല്‍ വ്യാപാരം ആരംഭിച്ച് 17291.99-ല്‍ എത്തുകയും തുടര്‍ന്ന് 17197.93-ല്‍ വ്യാപാരം അവസാനിപ്പിച്ചു. നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഓഹരി സൂചികയായ നിഫ്റ്റി 5129.75-ല്‍ വ്യാപാരം ആരംഭിച്ച് 5246.35-ല്‍ എത്തി 5215.70-ല്‍ കഴിഞ്ഞ ആഴ്ചയിലെ വ്യാപാരം അവസാനിപ്പിച്ചു.

പുതിയ കേന്ദ്ര ധനകാര്യ വകുപ്പു മന്ത്രിയായി ശ്രീ. പി ചിദംബരം അധികാരമേറ്റതും, കഴിഞ്ഞ ബുധനാഴ്ച RBI ഗവര്‍ണ്ണര്‍ നടത്തിയ പ്രസ്താവനയില്‍ ഇന്ത്യയുടെ കറണ്ട് അക്കൗണ്ട് ഡെഫിസിറ്റ് ഈ വര്‍ഷം കുറയുമെന്ന് പറഞ്ഞതും ആഭ്യന്തര നിക്ഷേപകര്‍ക്കും വിദേശ നിക്ഷേപകര്‍ക്കും ഒരുപോലെ വിപണിയില്‍ ധൈര്യം നല്‍കി.

കഴിഞ്ഞയാഴ്ച റിസര്‍വ്വ് ബാങ്ക് പലിശ നിരക്ക് കുറക്കാതിരിക്കുന്നതും ശ്രദ്ധേയമായി. മൂന്നു പ്രധാനപ്പെട്ട കാരണങ്ങളായിരുന്നു പ്രധാനമായിട്ട് റിസര്‍വ്വ് ബാങ്കിന്‍രെ മുന്നിലുണ്ടായിരുന്നത്. പണപ്പെരുപ്പം നിയന്ത്രണാധീതമായതും, മണ്‍സൂണ്‍ കുറവു മൂലം ഇനിയും ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങള്‍, രാജ്യത്തിന്റെ വളര്‍ച്ചാ നിരക്ക് കഴിഞ്ഞ 9 വര്‍ഷക്കാലയളവിലെ താഴ്ച രേഖപ്പെടുത്തിയ സാഹചര്യങ്ങളുമാണ് പലിശ നിരക്ക് മാറ്റം വരുത്താതെ റിസര്‍വ്വ് ബാങ്കിനെ പിടിച്ചു നിറുത്തിയ ഘടകങ്ങള്‍. എന്നാല്‍ സ്റ്റാറ്റിയൂട്ടറി ലിക്യുഡിറ്റി റേഷ്യോ (SLR) ഒരു ശതമാനം കുറച്ച് 23 ശതമാനം ആക്കിയത് ബാങ്കുകള്‍ വഴി വിപണികളില്‍ പണം ലഭ്യമാക്കുന്നതിന് ഗുണകരമാക്കി. റിസര്‍വ്വ് ബാങ്കിന്‍രെ നിയമപ്രകാരം ഡിപ്പോസിറ്റുകളുടെ ഒരു നിശ്ചിത ശതമാനം ബാങ്കുകള്‍ ഗവണ്‍മെന്റ് ബോണ്ടുകളിലും, സ്വര്‍ണ്ണത്തിലും നിക്ഷേപിക്കേണ്ടതായിട്ടുണ്ട്. അതില്‍ ഒരു ശതമാനമാണ് കുറവ് വരുത്തിയിരിക്കുന്നത്. ഇതു പ്രകാരം ഏകദേശം Rs. 66000 കോടി രൂപയോളം ബാങ്കുകള്‍ക്ക് തിരികെ ലഭിക്കും.

കേന്ദ്ര ധനമന്ത്രിയായി രണ്ടു കാലയളവിലെ പ്രവര്‍ത്തന പരിചയവും, 2008-ലെ സാമ്പത്തിക മാന്ദ്യ സമയത്ത് ഇന്ത്യയെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് മാറ്റി നിറുത്തുവാന്‍ വേണ്ടി സമയോചിതമായ നടപടികള്‍ കൈക്കൊണ്ട ധനമന്ത്രി എന്ന നിലയിലും ശ്രീ. പി ചിദംബരത്തില്‍ നിന്ന് നിക്ഷേപകര്‍ ഇന്ത്യയുടെ വളര്‍ച്ചക്കായി പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ്. പണപ്പെരുപ്പം കൂടിയ സാഹചര്യത്തിലും, രാജ്യത്തിന്റെ വളര്‍ച്ച 9 വര്‍ഷക്കാലയളവിലെ താഴ്ച രേഖപ്പെടുത്തിയ സാഹചര്യത്തിലും, ഉയര്‍ന്ന പലിശ നിരക്കില്‍ എത്തിയ സാഹചര്യവും, ആഗോള തലത്തില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യവും കണക്കിലെടുത്താല്‍ ധനമന്ത്രി ശ്രീ. പി ചിദംബരത്തിന് തന്റെ മേഖലകളിലെ പ്രാവീണ്യം തെളിയിക്കുന്നതിനും കൂടിയുള്ള ഒരു അവസരമാണ് കൈ വന്നിരിക്കുന്നത്.

ഇന്ത്യയില്‍ പാക്കിസ്ഥാന് ഫോറിന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റില്‍ (FDI) ഉണ്ടായിരുന്ന ഉപരോധം പിന്‍വലിച്ച് നിക്ഷേപ അനുമതി നല്‍കിയതും ഇന്ത്യന്‍ വിപണിയെ ഉണര്‍ത്തുവാന്‍ കാരണമായി. ഇതിലൂടെ ഇന്ത്യ-പാക്കിസ്ഥാന്‍ ഇറക്കുമതിയും കയറ്റുമതിയും ഏകദേശം 3 ഇരട്ടിയോളം കൂടിയേക്കും. പാക്കിസ്ഥാന്‍ ഇന്ത്യയുടെ ഈ തീരുമാനത്തെ ബിസിനസ്സില്‍ ഒരു പുതു യുഗമായാണ് സ്വീകരിച്ചത്. കൂടാതെ, പാക്കിസ്ഥാന്‍ ഇന്ത്യയെ MOST FOVOURED NATION (MFN) ആയി പ്രസ്താവിക്കുകയും ചെയ്തു.

റിലയന്‍സ് 10440 കോടിയുടെ BUY BACK പദ്ധതിയുമായി മുന്നോട്ടു പോകുന്നതും കഴിഞ്ഞയാഴ്ച ശ്രദ്ധേയമായി. 2617 കോടി രൂപയുടെ BUY BACK ഇതുവരെ നടത്തിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇത് റിലയന്‍സ് ഓഹരികളുടെ മൂല്യ വര്‍ദ്ധനക്കാണ് പദ്ധതി നടത്തുന്നതെന്ന് റലയന്‍സ് ചെയര്‍മാന്‍ ശ്രീ. മുകേഷ് അംബാനി വ്യക്തമാക്കുകയും, ഇത് ഈ വര്‍ഷം പൂര്‍ത്തിയാക്കുമെന്നും പറഞ്ഞു.

ഇന്ത്യയുടെ തുണിത്തരങ്ങളുടെ കയറ്റുമതി കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 10.5% കുറവു വന്ന വിവരം അപ്പാരല്‍ എക്‌സ്‌പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ അറിയിച്ചതും, ജൂണ്‍ – സെപ്തംബര്‍ മാസക്കാലത്ത് മണ്‍സൂണ്‍ വിചാരിച്ചതിലും കുറയുമെന്ന വാര്‍ത്തയും വിപണയുടെ അടുത്ത ആഴ്ചയിലെ പ്രധാന ഘടകങ്ങളായിരിക്കും.

എന്‍.ടി.പി.സി, ബി.എച്ച്.ഇ.എല്‍, ഗ്രാസിം, സിപ്ല, ഏഷ്യന്‍ പെയിന്റ് തുടങ്ങി ഓഹരികള്‍ ലാഭമുണ്ടാക്കുന്നതില്‍ ആദ്യ സ്ഥാനങ്ങളിലെത്തിയപ്പോള്‍, ഭാരതി എയര്‍ടെല്‍, കോള്‍ ഇന്ത്യ, ഹീറോ ഹോണ്ട, സീസഗോവ, ബി.പി.സി.എല്‍ തുടങ്ങി ഓഹരികള്‍ താഴ്ച നേരിട്ടതില്‍ ആദ്യ സ്ഥാനങ്ങളിലെത്തി.

ഓഹരി വിപണി ഈ ആഴ്ചയില്‍ :

നിക്ഷേപകര്‍ കമ്പനികളുടെ ഈ സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദ ഫലങ്ങള്‍ ഉറ്റു നോക്കിക്കൊണ്ടിരിക്കുകയാണ്. തിങ്കളാഴ്ച ഡി.എല്‍.എഫ്, സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയും ബുധനാഴ്ച മഹീന്ദ്ര ആന്റ് മഹീന്ദ്രയും, ഭാരതി എയര്‍ടെല്‍, വ്യാഴാഴ്ച റ്റാറ്റാ മോട്ടോഴ്‌സ്, റാന്‍ബാക്‌സി ലബോറട്ടറി, വെള്ളിയാഴ്ച സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഇന്റസ്ട്രീസ്, സീമന്‍സ്, ബി.പി.സി.എല്‍ കമ്പനികള്‍ ആദ്യപാദ ഫലങ്ങള്‍ പുറപ്പെടുവിക്കും.

നിക്ഷേപകര്‍ അടുത്തയാഴ്ച ഗവണ്‍മെന്റ് തലത്തില്‍ നിന്ന് പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനും രാജ്യത്തിന്റെ വളര്‍ച്ചക്കുമായുള്ള പുതിയ നയങ്ങള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ്. മണ്‍സൂണിലുണ്ടാകുന്ന കുറവും ഭക്ഷ്യ – ഭക്ഷ്യേതര വസ്തുക്കളിലുണ്ടാവുന്ന വിലക്കയറ്റവും നിക്ഷേപകരെ വിപണിയില്‍ നിന്ന് പിന്തിരിപ്പിച്ചേക്കാം. നിക്ഷേപകര്‍ വരുന്ന ബുധനാഴ്ച നടക്കുന്ന മണ്‍സൂണ്‍ സെഷന്‍ പാര്‍ലമെന്റിന്‍രെ മീറ്റിംഗിന്റെ തീരുമാനങ്ങളേയും വ്യാഴാഴ്ച പുറപ്പെടുവിക്കുന്ന ഇന്ത്യന്‍ ഇന്റസ്്ട്രിയല്‍ പ്രൊഡക്ഷന്‍ റിപ്പോര്‍ട്ടുകളേയും അടിസ്ഥാനപ്പെടുത്തിയായിരിക്കും നിക്ഷേപങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുക.

ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് ഓഹരി സൂചികയായ സെന്‍സെക്‌സിന്റെ അടുത്തയാഴ്ചയിലെ പ്രധാനപ്പെട്ട ലെവലുകള്‍ :

16040 – 16550 – 16770 – 17130 – 17350 – 1770

ഇന്ത്യന്‍ രൂപ

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പലിശ നിരക്കില്‍ മാറ്റം വരുത്താതിരുന്നതും, ഇന്ത്യയുടെ ഈ വര്‍ഷത്തെ വളര്‍ച്ചാ നിരക്ക് 7.3 ശതമാനത്തില്‍ നിന്ന് 6.5 ശതമാനവുമെന്ന നിരീക്ഷണവും, പണപ്പെരുപ്പത്തിന്റെ വീക്ഷണം 6.5% -ല്‍ നിന്ന് 7% ആയി ഉയര്‍ത്തിയതും ഇന്ത്യന്‍ രൂപയുടെ മൂല്യം താഴുവാന്‍ ആഭ്യന്തര തലത്തിലെ കാരണങ്ങളായപ്പോള്‍, യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് പലിശ നിരക്കില്‍ മാറ്റമൊന്നും വരുത്താതിരുന്നതും, യൂറോപ്യന്‍ മേഖലകളിലെ സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകാത്ത സാഹചര്യവും അമേരിക്കന്‍ ഡോളറിന് യൂറോ കറന്‍സിക്കെതിരെ ശക്തി പ്രാപിക്കുവാന്‍ ഇടയാക്കി. ഇത് അന്താരാഷ്ട്ര തലത്തില്‍ രൂപയുടെ മൂല്യം കുറക്കുന്നതിനും കാരണമാക്കി.

ഇന്ത്യന്‍ രൂപ അടുത്തയാഴ്ച

ഇന്ത്യന്‍ വൈസ് പ്രസിഡന്റ് ഇലക്ഷനു ശേഷം ബുധനാഴ്ച നടക്കുന്ന മണ്‍സൂണ്‍ സെഷന്‍ പാര്‍ലമെന്റ് മീറ്റിംഗിലെടുക്കുന്ന പുതിയ നയങ്ങളെ ആശ്രയിച്ചായിരിക്കും ആഭ്യന്തര തലത്തില്‍ ഇന്ത്യന്‍ രൂപയുടെ മൂല്യ നിര്‍ണ്ണയമുണ്ടാകുന്നത്.

ഇന്ത്യ ഗവണ്‍മെന്റ് രൂപയുടെ മൂല്യം പിടിച്ചു നിറുത്തുവാന്‍ കഴിഞ്ഞ ആഴ്ച ചെയ്ത നടപടി അനുസരിച്ച് കയറ്റുമതി വ്യാപാരക്കാര്‍ ഫോര്‍വേര്‍ഡ് കോണ്‍ട്രാക്ടില്‍ 25%ത്തോളം ബുക്കിംഗ് റദ്ദാക്കി. റീ-ബുക്കിംഗ് ചെയ്യണമെന്ന വ്യവസ്ഥ എത്രത്തോളം ഇന്ത്യന്‍ രൂപക്ക് ഗുണകരമാകും എന്നത് കാണേണ്ടതുണ്ട്.

ഇന്ത്യന്‍ രൂപ അടുത്ത ആഴ്ചയിലും താഴെക്കാണുന്ന പ്രധാനപ്പെട്ട ലെവലില്‍ തന്നെ വ്യാപാരം നടക്കും.

Resistance – 54.20, 52.25
Support – 55.80, 57.80

സ്വര്‍ണ്ണം

യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കും, അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ്വും പുതിയ സാമ്പത്തിക സുരക്ഷാ പാക്കേജുകള്‍ കഴിഞ്ഞ ആഴ്ചയിലെ മീറ്റിംഗുകളില്‍ പുറപ്പെടുവിക്കാഞ്ഞത് സ്വര്‍ണ്ണ വിലയെ താഴ്ത്തുകയുണ്ടായി എന്നിരുന്നാലും, അമേരിക്കന്‍ തൊഴിലില്ലായ്മ നിരക്ക് കഴിഞ്ഞ അഞ്ചു മാസക്കാലയളവിലെ ഉയര്‍ച്ച രേഖപ്പെടുത്തിയത് അമേരിക്കന്‍ ഡോളറിനെ നേരിയ തോതില്‍ താഴ്ത്തുകയും സ്വര്‍ണ്ണ വിലയെ നേരിയ തോതില്‍ ഉയര്‍ത്തുവാനും കാരണമായി. സൗത്ത് കൊറിയന്‍ സെന്‍ട്രല്‍ ബാങ്ക് 16 ടണ്‍ സ്വര്‍ണ്ണം വാങ്ങിയതും സ്വര്‍ണ്ണത്തിന്റെ വിലയെ പിടിച്ചു നിറുത്തുവാന്‍ കാരണമാക്കി.

സ്വര്‍ണ്ണ വിപണി ഈ ആഴ്ച

അന്താരാഷ്ട്ര വിപണിയില്‍ ഔണ്‍സിന് $1583-ല്‍ താഴെ വന്നാല്‍ സ്വര്‍ണ്ണ വില താഴുവാനുള്ള സാധ്യത കൂടുതലാണ്. അമേരിക്കന്‍ ഗവണ്‍മെന്റിന്‍െ അടുത്ത ആഴ്ചയിലെ പ്രസ്താവനകള്‍ ഡോളറിന്റെ മൂല്യം നിര്‍ണ്ണയിക്കുകയും അത് സ്വര്‍ണ്ണ വിലയില്‍ മാറ്റം വരുത്തുകയും ചെയ്യും.

സ്വര്‍ണ്ണ വിപണിയിലെ ഈ ആഴ്ചയിലെ പ്രധാന ലെവലുകള്‍ :

Resistance : $1604, 1618, 1634, 1648
Support : $1568, 1555, 1544, 1530

മിഡില്‍ ഈസ്റ്റ് ഓഹരി വിപണി

സൗദി, ദുബൈ, കുവൈറ്റ്, ഒമാന്‍, ഖത്തര്‍, ഈജിപ്ത്, തുനീഷ്യ ഓഹരി വിപണികള്‍ നേട്ടത്തില്‍ കഴിഞ്ഞ ആഴ്ച വ്യാപാരം അവസാനിപ്പിച്ചപ്പോള്‍ അബുദാബി, ബഹ്‌റൈന്‍, ജോര്‍ദാന്‍, മൊറോക്കോ, ലെബനാന്‍, പലസ്തീന്‍ വിപണികള്‍ താഴ്ചയില്‍ കഴിഞ്ഞയാഴ്ച വ്യാപാരം അവസാനിപ്പിച്ചു.

അമേരിക്കന്‍ ഓഹരി വിപണി

അമേരിക്കയില്‍ ജൂലൈ മാസ തൊഴില്‍ റിപ്പോര്‍ട്ടുകള്‍ ഉദ്ദേശിച്ചതിലും ഉയര്‍ന്നു വന്ന സാഹചര്യത്തില്‍ ഓഹരി വിപണി മുന്നേറി. Dow Johnes 217 പോയന്റും, S&P 500 പോയന്റും, നാസ്ഡാക്ക് 2 ശതമാനവും ഉയര്‍ച്ച രേഖപ്പെടുത്തി കഴിഞ്ഞയാഴ്ചയിലെ വ്യാപാരം അവസാനിപ്പിച്ചു.

അമേരിക്കയില്‍ 163,000 തൊഴിലുകളാണ് ജൂലൈ മാസത്തില്‍ റിപ്പോര്‍ട്ട് പ്രകാരം ഉയര്‍ന്നത്. ജൂണില്‍ ഇത് 64000 മാത്രമായിരുന്നു.

Leave a Comment

You must be logged in to post a comment.