തലയണ അപ്പം
മൈദ – 1 കിലോ
പഞ്ചസാര – 250 ഗ്രാം
തേങ്ങ ചിരവിയത് – 1
ഏലക്കാപ്പൊടി – 20 ഗ്രാം
മുട്ട – 5 എണ്ണം
തയ്യാറാക്കുന്ന വിധം
മൈദ നല്ല ലൂസാക്കി കലക്കി നോണ്‍സ്റ്റിക്ക് പാനില്‍ ദോശ വലുപ്പത്തില്‍ ചുട്ടെടുക്കുക. അതിന് ശേഷം തേങ്ങയും പഞ്ചസാരയും ഏലക്കാപ്പൊടിയും മിക്‌സ് ചെയ്തത് ചുട്ടെടുത്ത ദോശയുടെ അകത്ത് വെച്ച് തലയണ രൂപത്തില്‍ മടക്കി വെക്കുക. പിന്നെ മുട്ട നന്നായി അടിച്ചതിന് ശേഷം, ഉണ്ടാക്കി വെച്ച തലയണ അപ്പം അതില്‍ മുക്കി നോണ്‍സ്റ്റിക്ക് പാനില്‍ വെച്ച് ചുട്ടെടുക്കുക.
ബിജു ചാക്കോ
കോഴിക്കോട് കുറ്റിയാടി സ്വദേശിയാണ്. ആറു കൊല്ലമായി ദുബായില്‍ കാലിക്കറ്റ് പാരഗണില്‍ ജോലി ചെയ്യുന്നു.



Tweet This
Share on Facebook
Digg This
Save to delicious
RSS Feed












