Saturday 18, May 2013 | Contact Us | Advisory BoardAbout Us

വാരാന്ത്യ ആഗോള സാമ്പത്തിക അവലോകനം


ഇന്ത്യന്‍ ഓഹരി വിപണി

ഓഹരി വിപണി കഴിഞ്ഞ ആഴ്ചയില്‍ :
ആഗോള ഓഹരി വിപണികളുടെ താഴ്ചക്കൊപ്പം ഇന്ത്യന്‍ ഓഹരി വിപണിയും കഴിഞ്ഞയാഴ്ച താഴ്ച രേഖപ്പെടുത്തി. ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് ഓഹരി സൂചികയായ സെന്‍സെക്‌സ് 17047.73-ല്‍ ആരംഭിച്ച് 16598.48 വരെ താഴ്ന്ന് 16839.19-ല്‍ വ്യാപാരം അവസാനിച്ചു. നാഷ്ണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഓഹരി സൂചികയായ നിഫ്റ്റി 5163.25-ല്‍ ആരംഭിച്ച വ്യാപാരം 5164.20 വരെ ഉയര്‍ന്ന് 5032.40 വരെ താഴ്ച കാണിച്ച് 5099.85-ല്‍ വ്യാപാരം അവസാനിച്ചു.

യൂറോപ്യന്‍ മേഖലയിലെ കടബാധ്യതക്ക് സ്‌പെയിനും, ഗ്രീസും ആക്കം കൂട്ടിയത് ആഗോള തലത്തില്‍ ഓഹരി വിപണിക്ക് അടിയായപ്പോള്‍, ആഭ്യന്തര തലത്തില്‍ മണ്‍സൂണ്‍ 20 ശതമാനത്തോളം കുറവുണ്ടായതും, ഗവണ്‍മെന്റിന്റെ ഭാഗത്ത് നിന്ന് പണപ്പെരുപ്പത്തിനെതിരെയും, രാജ്യത്തിന്റെ വളര്‍ച്ചയെ മുന്‍ നിറുത്തിയുള്ള പുതിയ നയങ്ങള്‍ കൊണ്ടു വരാനുള്ള താമസവും ഓഹരി വിപണിയെ താഴ്ത്തുവാന്‍ കാരണമാക്കി.

വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ മൂന്നു ദിവസം വില്‍പ്പനയും രണ്ടു ദിവസം വാങ്ങലും നടത്തി. വ്യാഴാഴ്ച 1180.70 കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിച്ചതും വിപണിക്ക് ദോഷകരമായി. ആഭ്യന്തര സാമ്പത്തിക സ്ഥാപനങ്ങളും കഴിഞ്ഞയാഴ്ച വില്‍പ്പന സമ്മര്‍ദ്ദത്തിലായിരുന്നു.

എച്ച്.സി.എല്‍, എ.ഡി.സി, പവ്വര്‍ ഗ്രിഡ്, അംബുജ സിമന്റ്, ഹിന്ദുസ്ഥാന്‍ ലിവര്‍ തുടങ്ങി ഓഹരികള്‍ ലാഭമുണ്ടാക്കുന്നതില്‍ ആദ്യ സ്ഥാനങ്ങളിലെത്തിയപ്പോള്‍, റിലയന്‍സ് ഇന്‍ഫോ, സെയില്‍, പി.എന്‍.ബി, എസ്.ബി.ഐ, ജെ.പി അസോസിയേറ്റ് തുടങ്ങി ഓഹരികള്‍ താഴ്ച നേരിട്ടതില്‍ ആദ്യ സ്ഥാനങ്ങളില്‍ വന്നു.

ഓഹരി വിപണി ഈ ആഴ്ചയില്‍ :
ചൊവ്വാഴ്ച നടക്കുന്ന റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മോണിറ്ററി പോളിസി റിവ്യൂവും, അമേരിക്കന്‍ ഫെഡറല്‍ ഓപ്പണ്‍ മാര്‍ക്കറ്റ് കമ്മിറ്റി (FMOC) 31,1 തീയ്യതികളില്‍ നടത്തുന്ന മീറ്റിംഗിലെ അമേരിക്കന്‍ പലിശ നിരക്കുകളെക്കുറിച്ചുള്ള തീരുമാനങ്ങളു, മറ്റു അവലോകന റിപ്പോര്‍ട്ടുകളും വളരെയധികം വിപണിയെ സ്വാധീനിക്കും.

ബോംബെ സ്‌റ്റോക്ക് എക്‌സചേഞ്ച് ഓഹരി സൂചികയായ സെന്‍സെക്‌സിന്റെ അടുത്ത ആഴ്ചയിലെ പ്രധാനപ്പെട്ട ലെവലുകള്‍:

15800 – 16360 – 16540 – 17005 – 17350 – 17635

ഇന്ത്യന്‍ രൂപ

ജൂലൈ 6-ന് ശേഷം കഴിഞ്ഞ ആഴ്ച ആദ്യമായി യൂറോ കറന്‍സിയുടെ മൂല്യം നേരിയ തോതില്‍ ഉയര്‍ന്നത്. അമേരിക്കന്‍ ഡോളറിനെ താഴ്ത്തുകയും, ഇന്ത്യന്‍ രൂപ ഉള്‍പ്പെടെ മറ്റു പ്രധാന കറന്‍സികളെ താത്കാലികമായി ഉയര്‍ത്തുവാന്‍ കാരണമാക്കി.

യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് പ്രസിഡന്റെ മാരിയോ ഡോഗി ജര്‍മ്മന്‍ സെന്‍ട്രല്‍ ബാങ്ക് ഹെഡ് ജെന്‍സ് വെയ്ഡഡ്മാനുമൊത്ത് സ്പാനിഷ്, ഇറ്റാലിയന്‍ ഗണ്‍മെന്റെ ബോണ്ടുകള്‍ വാങ്ങിക്കുമെന്ന വാര്‍ത്തയും യൂറോ കറന്‍സിയുടെ തകര്‍ച്ച ഏതു രീതിയിലും പിടിച്ചു നിര്‍ത്തുവാന്‍ ശ്രമിക്കുമെന്ന മാരിയോ ഡോഗിയുടെ പ്രസ്താവനയുമാണ് യൂറോ കറന്‍സിയുടെ മൂല്യം നേരിയ തോതില്‍ ഉയര്‍ച്ച രേഖപ്പെടുത്താന്‍ കാരണമായതും, നിക്ഷേപകരുടെ ആത്മവിശ്വാസം ഉയര്‍ത്തുവാനും കാരണമാക്കിയത്.

ഇന്ത്യന്‍ രൂപ ഈ ആഴ്ച:
ചൊവ്വാഴ്ച വരുന്ന റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മോണിറ്ററി പോളിസി റിവ്യൂവിനെ അടിസ്ഥാനപ്പെടുത്തി വരുന്ന റിപ്പോര്‍ട്ടുകളുംസ ചൊവ്വാഴ്ചയും, ബുധനാഴ്ചയും നീണ്ടു നില്‍ക്കുന്ന അമേരിക്കന്‍ ഫെഡറല്‍ ഓപ്പണ്‍ മാര്‍ക്കറ്റ് കമ്മിറ്റിയുടെ പുതിയ നിലപാടുകളും ഇന്ത്യന്‍ രൂപയുടെ മൂല്യ നിര്‍ണ്ണയത്തിന് പ്രധാന ഘടകങ്ങളാണ്.

ഇന്ത്യന്‍ രൂപയുടെ അടുത്ത ആഴ്ചയിലെ പ്രധാനപ്പെട്ട ലെവലുകള്‍:
Resistance : 54.20, 52.25
Support : 55.80, 57.80

സ്വര്‍ണ്ണം

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ്ണ വില കഴിഞ്ഞ മൂന്നു മാസക്കാലയളവിലെ ഉയര്‍ച്ചയലെത്തി. ഒരു ഔണ്‍സിന് $1628.60 എന്ന വിലയില്‍ വരെ വ്യാപാരം നടന്നു. കഴിഞ്ഞ ആഴ്ചയില്‍ 2.2% ആണ് സ്വര്‍ണ്ണ വിലയില്‍ ഉയര്‍ച്ച രേഖപ്പെടുത്തിയത്.

യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിന്റെ പുതിയ നയങ്ങള്‍ യൂറോപ്യന്‍ ബാങ്കുകള്‍ക്ക് ഗുണകരമായി വരുന്ന സാഹചര്യത്തിലാണ് യൂറോ കറന്‍സി ഉയര്‍ച്ച കാണിക്കുകയും, ഇതിനെതിരെ അമേരിക്കന്‍ ഡോളറിന്റെ മൂല്യം താഴുകയും സ്വര്‍ണ വില ഉയരുകയും ചെയ്തത്.

റഷ്യ, ഖസാക്കിസ്ഥാന്‍ സെന്‍ട്രല്‍ ബാങ്കുകളുടെ തുടര്‍ച്ചയായ സ്വര്‍ണ്ണത്തിലുള്ള നിക്ഷേപങ്ങളും സ്വര്‍ണ്ണ വില ഉയരുവാന്‍ കാരണമാക്കി. റഷ്യന്‍ സെന്‍ട്രല്‍ ബാങ്ക് 216,000 ഔണ്‍സും, ഖസാക്കിസ്ഥാന്‍ സെന്‍ട്രല്‍ ബാങ്ക് 50,000 ഔണ്‍സും അടുത്ത കാലത്ത് വാങ്ങിക്കുകയുണ്ടായി.

സ്വര്‍ണ്ണ വിപണി ഈ ആഴ്ച:
അന്താരാഷ്ട്ര വിപണിയില്‍ ഔണ്‍സിന് $1608-ല്‍ താഴെ വന്നാല്‍ സ്വര്‍ണ്ണ വില താഴാനുള്ള സാധ്യതകള്‍ കൂടുതലാണ്. ഇന്ത്യയിലും, ചൈനയിലും ഓഫ് സീസണ്‍ ആയതും സ്വര്‍ണ്ണ വ്യാപാരം കുറഞ്ഞിട്ടുണ്ട്.

സ്വര്‍ണ്ണവിപണിയിലെ ഈ ആഴ്ചയിലെ പ്രധാനപ്പെട്ട ലെവലുകള്‍:
Resistance : 1618, 1634, 1648, 1664, 1683, 1704
Support : 1583, 1555, 1544, 1530, 1502

മിഡില്‍ ഈസ്റ്റ് ഓഹരി വിപണി

ദുബൈ, അബുദാബി, സൗദി, ബഹറിന്‍, ലെബനാന്‍, ഈജിപ്ത്, തുനീഷ്യ, പലസ്തീന്‍ ഓഹരി വിപണികള്‍ ഉയര്‍ച്ച രേഖപ്പെടുത്തിയപ്പോള്‍ കുവൈറ്റ്, ഒമാന്‍, ഖത്തര്‍, ജോര്‍ദാന്‍, മൊറോക്കോ, ഓഹരി വിപണികള്‍ താഴ്ച രേഖപ്പെടുത്തി കഴിഞ്ഞ ആഴ്ചയിലെ വ്യാപാരം അവസാനിപ്പിച്ചു.

ദുബൈ ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ പഠനത്തില്‍ യു.എ.ഇ, മിഡില്‍ ഈസ്റ്റിലെ മൂന്നാമത്തെ കിടപിടിക്കുന്ന സാമ്പത്തിക ശക്തിയായി. സൗദി അറേബ്യ, ഖത്തര്‍ എന്നീ രാജ്യങ്ങളാണ് മുന്‍പന്തിയില്‍.

എത്തിസലാത്ത് കമ്പനി ഈ വര്‍ഷം രണ്ടാം പാദ ഫലത്തില്‍ 17 ശതമാനവും, അരാമെക്‌സ് കമ്പനി 14 ശതമാനവും ഉയര്‍ച്ച രേഖപ്പെടുത്തി.

അമേരിക്കന്‍ ഓഹരി വിപണി:
അമേരിക്കന്‍ ഓഹരി വിപണി രണ്ടു മാസക്കാലയളവിലെ ഉയര്‍ച്ചയില്‍ കഴിഞ്ഞയാഴ്ച വ്യാപാരം നടത്തി. ഫ്കടറി ഓര്‍ഡറുകള്‍ കൂടുകയും, രാജ്യത്തിന്റെ വളര്‍ച്ചക്ക് അനുയോജ്യമായ മറ്റു റിപ്പോര്‍ട്ടുകളും വന്ന സാഹചര്യത്തിലാണ്. Dow 18.3 പോയന്റ് ഉയര്‍ച്ചയും nasdaq 64.84 പോയന്റ് ഉയര്‍ച്ചയും, S& P 25.95 പോയന്റ് ഉയര്‍ച്ചയും രേഖപ്പെടുത്തി.

3 Comments

  1. thank you for all your efforts that you have put in this. Very interesting info.

Leave a Comment

You must be logged in to post a comment.