ദുബായ് മെട്രോ സ്റ്റേഷന്റെ റെഡ് ലൈന്‍ നാളെ മുതല്‍ ഭാഗികമായി അടയ്ക്കും

ദുബായ് മെട്രോ സ്റ്റേഷന്റെ റെഡ് ലൈന്‍ നാളെ മുതല്‍ ഭാഗികമായി അടയ്ക്കും. 2019 പകുതിയോടെ മെട്രോയുടെ പ്രവര്‍ത്തനം പുനരാരംഭിക്കുമെന്നു അധികൃതർ അറിയിച്ചു. 2020 മെട്രോ പാതയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കായാണ് ഭാഗികമായ അടച്ചു പൂട്ടൽ.
ജെ എൽ ടിക്കും ഇബ്ന്‍ ബത്തൂത്തക്കുമിടയിലുള്ള മെട്രോ പാതയാണ് അടയ്ക്കുന്നതോടൊപ്പം നഖീല്‍ ഹാര്‍ബര്‍ ആന്‍ഡ് ടവര്‍ സ്റ്റേഷനും പൂര്‍ണമായും അടയ്ക്കും. നഖീല്‍ ഹാര്‍ബര്‍ ആന്‍ഡ് ടവര്‍ സ്റ്റേഷനിൽ നിന്നാണ് 2020 പാതയുടെ നിര്‍മാണം തുടങ്ങുന്നത്.

എന്നാൽ 2019 വരെ തടസം ഇല്ലാതെ യാത്ര ചെയ്യാൻ നാളെ മുതൽ മെട്രോ യാത്രക്കാർക്കായി സൗജന്യ ബസ് സേവനം ആർ ടി എ സജ്ജമാക്കിയിട്ടുണ്ട്. യു.എ.ഇ. എക്‌സ്‌ചേഞ്ച് ഭാഗത്തേക്ക് പോകുന്ന യാത്രക്കാര്‍ ജെ.എല്‍.ടി. സ്റ്റേഷനിൽ ഇറങ്ങേണ്ടതാണ്.
തുടർന്ന് ആർ ടി എ യുടെ സൗജന്യ ബസ് സർവീസിലൂടെ ഇബ്ന്‍ബത്തൂത്ത സ്റ്റേഷനിലേക്ക് എത്തി മെട്രോയില്ലൂടെ വീണ്ടും യാത്ര തുടരാൻ സാധിക്കും. റാഷിദിയ ഭാഗത്തേക്ക് പോകേണ്ടവർ ഇബ്ന്‍ ബത്തൂത്ത സ്റ്റേഷനിലാണ് ഇറങ്ങേണ്ടത. തുടർന്ന് ബസ് വഴി ജെ.എല്‍.ടി. സ്റ്റേഷനിൽ എത്തി മെട്രോയിലൂടെ യാത്ര ചെയ്യാൻ സാധിക്കുമെന്ന് ആർ ടി എ അധികൃതർ അറിയിച്ചു.
Image Courtesy : RTA Dubai Twitter & Gulf News