പ്രവാസികള്‍ക്ക് പെന്‍ഷന്‍

പ്രവാസികൾക്ക് പെൻഷൻ ഇനി മുതൽ നാഷണൽ പെൻഷൻ സ്കീം വഴിയും

– പി കെ സജിത്കുമാര്‍ –

നാട്ടിൽ സെൻട്രൽ സ്റ്റേറ്റ്ഗവണ്മെന്റ്  ഉദ്യോഗസ്ഥരും,  മറ്റു പൊതു മേഖലാ  സ്ഥാപനങ്ങളിലെയും  പ്രൈവറ്റ് സ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥരടക്കം ഏകദേശം 1 1/2 കോടിയോളം  പേർ  അംഗങ്ങളായ ഇന്ത്യ ഗവണ്മെന്റ് നേരിട്ട് നടത്തുന്നനാഷണൽ പെൻഷൻ സ്കീമിൽ  ഇനി മുതൽ പ്രവിസികൾക്കും പെന്ഷനു വേണ്ടി അംഗങ്ങളാകാം.

18 വയസ്സിനും 65 വയസ്സിനുമിടയിൽ പ്രായമുള്ള എല്ലാ പ്രവാസി ഉദ്യോഗസ്ഥർക്കും, ബിസിനസ്സ് കാർക്കും എല്ലാ മേഖലകളിലെ തൊഴിലാളികൾക്കും  അംഗമാകുവാൻ സാധിക്കും. സാധാരണ  വരുമാനക്കാർക്ക് പോലും താങ്ങാവുന്ന തരത്തിൽ ഏറ്റവും കുറഞ്ഞ തുകയായ  500 രൂപ  മുതൽ വരുമാനടിസ്ഥാനത്തിൽ തുക  അടക്കാവുന്നതാണ്.  വാർഷിക നിക്ഷേപഅടിസ്ഥാനത്തിൽ ഏറ്റവും കുറഞ്ഞ തുക 6000 രൂപയും പരമാവധി തുക എത്ര വേണമെങ്കിലും അടക്കാവുന്നതാണ്.

ഇന്ത്യ ഗവണ്മെന്റ് പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലൊപ്മെന്റ് അതോറിറ്റി (PFRDA) യും അതോറിറ്റിയുടെ കീഴിലുള്ള അഡ്വൈസർമാരായ ഐ.ബി.എം.സി ഗ്രൂപ്പും സംയുക്തമായാണ് നാഷണൽ പെൻഷൻ സ്‌കീംപ്രവാസികളിലേക്ക് എത്തിക്കുവാനായി മുന്നിട്ടു വന്നിരിക്കുന്നത്.

പ്രധാന സവിശേഷതകൾ :

  1. എല്ലാപ്രവാസികൾക്കും ആജീവനാന്ത കാലത്തേക്ക് പെര്മനെന്റ് റിട്ടയർമെന്റ് അക്കൗണ്ട് നമ്പർ (PRAN) കാർഡ് ലഭ്യമാകും.
  2. പ്രവാസജീവിതത്തിലും, നാട്ടിൽ തിരിച്ചു പോയാലും ഈ പദ്ധതിയിൽ തുടരാം.
  3. കുറഞ്ഞതുക 500 രൂപ മാത്രമാണ്. വരുമാനടിസ്ഥാനത്തിൽ അടക്കുന്ന തുക കൂട്ടാമെന്നതിനാൽ പരമാവധി പെൻഷൻ ലഭ്യമാക്കാം. തുടർച്ചയായി നിശ്ചിത കാലം അടക്കണമെന്നോ, നിശ്ചിത തുക അടക്കണമെന്നോനിര്ബന്ധമില്ലാത്തതിനാൽ ഈ പദ്ധതി പ്രവാസിക്ക് ഒരിക്കലും ബാധ്യത ആകുന്നില്ല.
  4. നോമിനേഷൻ3 ബന്ധുക്കൾക്കു വരെ നൽകാം.
  5. റീപാട്രിയേഷൻസൗകര്യമുള്ളതിനാൽ പ്രവാസികൾക്ക് ഏതു രാജ്യത്തു നിന്നും പെൻഷൻ തുക  അടക്കുവാനും 60 വയസ്സുമുതൽ പെൻഷൻ അതാതു രാജ്യങ്ങളിലും വേണമെങ്കിൽ ലഭ്യമാക്കാം.
  6. ഇന്ത്യഗവണ്മെന്റ് പെൻഷൻ പദ്ധതിയായതു കാരണം ഏറ്റവും കുറഞ്ഞ ചിലവിൽ നടത്തുന്ന പദ്ധതിയിൽ നികുതിയും നൽകേണ്ടതില്ല.
  7. ഗവണ്മെന്റ്സെക്യൂരിറ്റികൾ, കോർപ്പറേറ്റ് ബോണ്ടുകൾ, ഓഹരികൾ, ആൾട്ടർനേറ്റ ഇൻവെസ്റ്റ്മെന്റ് ഫണ്ടുകൾ എന്നീ 4 സുപ്രധാന നിക്ഷേപ മേഖലകൾ മുഖേന കുറഞ്ഞ തുക അടക്കുന്നവർക്കു പോലും പരമാവധി വരുമാനസ്രോതസാക്കുവാൻ കാരണമാക്കുന്നു.
  8. കുറഞ്ഞതുക അടക്കുന്നവർക്കും സാമ്പത്തിക വിദഗ്ധരുടെയും ഗവെർന്മെന്റ് നിയമിച്ചിട്ടുള്ള ഫണ്ട് മാനേജര്മാരുടെയും മറ്റു സേവന ദാതാക്കളുടെയും ഉന്നത രീതിയിലുള്ള സേവനം കുറഞ്ഞ ചിലവിൽ ലഭ്യമാകും.
  9. നിബന്ധനകളുടെഅടിസ്ഥാനത്തിൽ പദ്ധതിയുടെ ഇടയിലും നിക്ഷേപം ഭാഗികമായി പിൻവലിക്കുവാനുമുള്ള സംവിധാനമുണ്ട്.
  10. Tier – 1, Tier – 2വിഭാഗങ്ങളായിതിരിച്ചിരിക്കുന്നു പദ്ധതി Tier – 1 പെൻഷൻ നൽകുന്നതിന് വേണ്ട സംവിധാനമായും, Tier – 2 ഹ്രസ്വ-മധ്യ-ദീർഘ കാല നിക്ഷേപങ്ങൾക്കു വേണ്ട സംവിധാനമായി തിരിച്ചിരിക്കുന്നു. Tier – 2 വിഭാഗത്തിൽ അടച്ചതുക  100% പിൻവലിക്കാവുന്നതും നികുതി ഘടനയിൽ വരുന്നതുമാണ്.

ഐ.ബി.എം.സി. കോർപ്പറേറ്റ് സോഷ്യൽ റെസ്പോണ്സിബിലിറ്റിയുടെ (CSR) ഭാഗമായിയാണ് നാഷണൽ പെൻഷൻ സ്‌കീം പ്രവാസികളിലെത്തിക്കുന്നത്.  പ്രവാസി ഇന്ത്യക്കാർക്ക് ഏറെ ഗുണകരമായ ഇന്ത്യ ഗവണ്മെന്റിന്റെ നാഷണൽപെൻഷൻ സ്‌കീമിനെ കുറിച്ച PFRDA യും IBMC യും സംയുക്തമായി UAE ലും മറ്റു GCC രാജ്യങ്ങളിലും പ്രവാസി പെൻഷൻ ബോധവത്ക്കരണ ക്യാമ്പുകളും സംഘടിപ്പിച്ചുവരുന്നുണ്ട്. പ്രവാസികൾക്കിടയിൽ പെൻഷൻ പദ്ധതിയുടെആവശ്യകതയെ പറ്റി  അവബോധം സൃഷ്ടിക്കുകയും നാഷണൽ പെൻഷൻ സ്‌കീമിന്റെ ഗുണഫലങ്ങളെ പറ്റി എല്ലാ വിഭാഗ പ്രവാസികളിലും അറിവുണ്ടാക്കുക എന്നതാണ് പ്രഥാന ഉദ്ദേശം.

എല്ലാ ശനിയാഴ്ചകളിൽ സൗജന്യ ബോധവത്ക്കരണ ക്യാമ്പുകൾ ഐബിഎംസി യുടെ ദുബായ് ഓഫീസിലൂടെയും, വിവിധ കമ്പനികളിൽ നേരിട്ട് ചെന്നും, വെള്ളിയാഴ്ചകളിൽ വിവിധ അസോസിയേഷനുകൾ വഴിയും, ഗ്രൂപ്പുകൾ വഴിയുംവിവിധ ഭാഷകളിൽ നടത്തിവരുന്നുണ്ട്.

കൂടുതൽ വിവരങ്ങൾ ലഭിക്കുവാൻ pension@ibmcglobal.com എന്ന ഇമെയിലിലോ +971 4 3792306 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.