വിനീതിന്റെ ഗോളിൽ ബ്ലാസ്റ്റേഴ്സിന് ആദ്യ ജയം

ഐഎസ്എലിൽ കേരള ബ്ലാസ്റ്റേഴ്‌സ് ബ്ലാസ്റ്റേഴ്സിന് ആദ്യ ജയം. ആദ്യപകുതിയിൽ മലയാളി താരം സികെ വിനീതിന്റെ തകർപ്പൻ ഹെനീതിന്റെ ഗോൾ. ഒന്നാം പകുതിയുടെ അവസാന മിനിറ്റിൽ നോർത്ത് ഈസ്റ്റിന്റെ മലയാളി ഗോൾ കീപ്പർ ടിപി രഹനേഷ് ചുവപ്പു കാർഡ് കണ്ട് പുറത്തുപോയതോടെ പത്തു പേരുമായാണ് നോർത്ത് ഈസ്റ്റ് രണ്ടാമത്തെ പകുതിയിൽ കളിച്ചത്.ആദ്യപകുതിയുടെ ഇരുപത്തിനാലാം മിനിറ്റില്‍ റിനോ ആന്റോയുടെ അതിവേഗ ക്രോസില്‍ പറന്നു തലവച്ചാണ് സി.കെ. വിനീത് ബ്ലാസ്റ്റേഴ്‌സ് ആരാധകർ കാത്തിരുന്ന ഗോൾ സമ്മാനിച്ചത്. മധ്യനിരയിൽ ബ്ലാസ്റ്റേഴ്‌സ് ആക്രമണങ്ങൾ മെനഞ്ഞ വെറ്ററൻ താരം വെസ് ബ്രൗൺ ആണ് ഹീറോ ഓഫ് ദി മാച്ച്.
ആദ്യ 20 മിനിറ്റുകൾക്കുള്ളിൽ തന്നെ ബ്ലാസ്റ്റേഴ്‌സ് ആറ് കോർണറുകൾ വഴങ്ങി. എന്നാൽ പിന്നീട് ആദ്യ മത്സരം കളിക്കുന്ന വെസ് ബ്രൗണിന്റെ നേതൃത്വത്തിലാണ് ബ്ലാസ്റ്റേഴ്‌സ് മികച്ച ഫോമിലേക്കെത്തിയത്. പിന്നീട് ഒട്ടേറെ ഗോളവസരങ്ങൾ കേരളം സൃഷ്ടിച്ചു. ബ്ലാസ്റ്റേഴ്‌സ് നിരന്തരം ആക്രമണം അഴിച്ചുവിടുന്നതിനിടെ ആദ്യ പകുതിയുടെ അവസാന മിനിറ്റിൽ നോർത്ത് ഈസ്റ്റ് ഗോൾ കീപ്പർ ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയി. 78ആമത്തെ മിനിറ്റിൽ ഇരുടീമിലെയും താരങ്ങൾ തമ്മിൽ കയ്യേറ്റത്തിൽ ഏർപ്പെടുന്നതിനും മൈതാനം സാക്ഷിയായി. ഗോൾ തിരിച്ചടിക്കാൻ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് നിരന്തരം ശ്രമങ്ങൾ നടത്തി. നിശ്ചിത സമയം കഴിഞ് ഇഞ്ചുറി ടൈമിൽ കേരളം ഇയാൻ ഹയൂമിനെ കളത്തിൽ ഇറക്കിയെങ്കിലും ബ്ലാസ്റ്റേഴ്സിന് ലീഡ് ഉയർത്താനായില്ല. ഒടുവിൽ റഫറി ഫൈനൽ വിസിൽ മുഴുക്കിയതോടെ കേരളത്തിന് 1-0 ന്റെ ജയവും കാത്തിരുന്ന മൂന്ന് പോയിന്റുകളും സ്വന്തമായി.
ജയത്തോടെ പോയിന്റ് പട്ടികയിൽ ബ്ലാസ്റ്റേഴ്‌സ് ഇപ്പോൾ ഏഴാംസ്ഥാനത്താണ്.