ഏഷ്യാ ജേണലിസ്റ്റ് അസോസിയേഷന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

2017 ലെ ഏഷ്യാ ജേണലിസ്റ്റ് അസോസിയേഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. രാഷ്ട്രീയ രംഗത്തെ മികച്ച സംഭാവനയ്ക്കുള്ള പുരസ്‌കാരത്തിന് ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യുട്ടേര്‍ട്ടിനെ തെരഞ്ഞെടുത്തു.
രാജ്യത്തെ മോശം പ്രവര്‍ത്തികള്‍ക്കും മയക്കുമരുന്നിന്റെ വ്യാപനത്തിനും എതിരെ പ്രവര്‍ത്തിച്ചതിനാണ് ഫിലിപ്പീന്‍സ് പ്രസിഡന്റ് ഡ്യുട്ടേര്‍ട്ടിനെ പുരസ്‌കാരത്തിന് പരിഗണിച്ചത്.
സാമ്പത്തിക രംഗത്തെ അവാര്‍ഡിന് ആലിബാബ ഓണ്‍ലൈന്‍ വാണിജ്യ സ്ഥാപന ഉടമയായ ജാക്ക് മായെയും തെരഞ്ഞെടുത്തു. വ്യാപാര രംഗത്ത് പുതുശൈലിയിലൂടെ കടന്നുവന്ന് അത്യുന്നതികള്‍ കീഴടക്കിയതാണ് ആലിബാബ മേധാവി ജാക്ക് മാ പുരസ്‌കാരത്തിന് അര്‍ഹനായത്. ഏഷ്യയിലെ യുവാക്കള്‍ക്ക് ഭാവിയെപ്പറ്റിയുള്ള കാഴ്ചപ്പാടും വഴികളും തുറന്നിടാന്‍ അദ്ദേഹത്തിന് സാധിച്ചെന്നു ഏഷ്യന്‍ ജേണലിസ്റ്റ് അസോസിയേഷന്‍ നിരീക്ഷിച്ചു.
സാമൂഹ്യ സേവനത്തിനുള്ള പുരസ്‌കാരം, രണ്ടാം ലോക മഹായുദ്ധ കാലത്ത് ദുരിതമനുഭവിച്ച മുഴുവന്‍ സ്ത്രീകളുടെ പേരിലും കണ്‍ഫേര്‍ട്ട് വുമണിനും പ്രഖ്യാപിച്ചു.
ഏഷ്യന്‍ ജേണലിസ്റ്റ് അസോസിയേഷന്‍ പ്രസിഡന്റ് അഷ്‌റഫ് അബുല്‍ യസീദാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. 2018 ഏപ്രിലില്‍ നടക്കുന്ന ആഗോള സമ്മേളനത്തില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.

Image courtesy : interaksyon