അറബ് ലോകം അതിവേഗം രാഷ്ട്രീയവും സാമ്പത്തികവുമായ മാറ്റത്തിലേക്ക് നീങ്ങുമെന്ന് ഷെയ്ഖ് മുഹമ്മദ്

അറബ് ലോകം അതിവേഗം രാഷ്ട്രീയവും സാമ്പത്തികവുമായ മാറ്റത്തിലേക്ക് നീങ്ങുമെന്ന് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ്‌ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും. 2018 യു.എ.ഇക്ക് മികച്ചതാകുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. അറബ് സ്ട്രാറ്റജി ഫോറവുമായി ബന്ധപ്പെട്ടായിരുന്നു ഷെയ്ഖ് മുഹമ്മദിന്റെ ട്വീറ്റ്. ഫോറത്തിൽ പങ്കെടുത്ത അദ്ദേഹം യു എ എയുടെ ഭാവിയെക്കുറിച്ചുള്ള വ്യക്തമായ വീക്ഷണമാണ് പങ്കവെച്ചത്. അറബ് സ്ട്രാറ്റജി ഫോറത്തിലൂടെ രാഷ്ട്രീയമായും സാമ്പത്തികമായും ഭാവിയെ മുൻകൂട്ടി അറിയാൻ ശ്രമിക്കുകയാണെന്നും
മുന്നോട്ടുള്ള എല്ലാ വെല്ലുവിളികളെയും അതിജീവിക്കാൻ കഠിനാധ്വാനത്തിനു തയ്യാറാകേണ്ടതുണ്ടെന്നു ഷെയ്ഖ് മുഹമ്മദ് ചൂണ്ടിക്കാട്ടി.

2018ലെ മാറ്റങ്ങൾ രാജ്യത്തിന് ഗുണം ചെയ്യുമെന്നും അതിനു വേണ്ടി സാമ്പത്തികമായും , രാഷ്ട്രീയമായും, ശാസ്ത്രപരമായും യു എ ഇ തയ്യാറായെന്നും അദ്ദേഹം വ്യക്തമാക്കി. 2018ലെ മാറ്റങ്ങളിൽ നിന്ന് രാജ്യത്തിന് ഗുണം മാത്രമേ ഉണ്ടാകൂ എന്നും അതിനായി വൈവിധ്യമാർന്ന സാമ്പത്തിക അടിത്തറയും ശക്തമായ അന്തരാഷ്ട വ്യാപാര ബന്ധവും യു എ ഇക്കുണ്ടെന്നു ഷെയഖ് മുഹമ്മദ് ട്വിറ്ററിൽ കുറിച്ചു.

മിക്ക അറബ് രാജ്യങ്ങളും വരുംവർഷങ്ങളിൽ വലിയ സാമ്പത്തിക പരിഷ്കാരങ്ങൾക്ക് സാക്ഷ്യം വഹിക്കുമെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു. 2018 ൽ താൻ ശുഭാപ്തി വിശ്വാസിയാണെന്നും അറബ് രാജ്യങ്ങളിൽ നിലവിലുള്ള ചില പ്രതിസന്ധികൾ പൊട്ടിച്ചെറിയാൻ 2018നു സാധിക്കുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നതെന്നും ഷെയ്ഖ് മുഹമ്മദ് കൂട്ടിച്ചേർത്തു.
ദുബായിൽ നടന്ന അറബ് സ്ട്രാറ്റജി ഫോറത്തിന്റെ പത്താം വാർഷികത്തോടനുബന്ധിച്ചായിരുന്നു ഷെയ്ഖ് മുഹമ്മദിന്റെ സുപ്രധാനമായ ട്വീറ്റ്. ഫ്രഞ്ച് മുൻ പ്രസിഡന്റ് ഫ്രാൻകോയിസ് ഹോളണ്ടെ ഫോറത്തിൽ മുഖ്യാഥിതി ആയിരുന്നു.