ബി.ജെ.പിയെ കൈവിടരുത് ; വികാര നിര്‍ഭരമായ വോട്ടഭ്യർത്ഥനയുമായി നരേന്ദ്ര മോദി

ഒ​ന്നും ഒ​ന്നും കൂ​ടി​ച്ചേ​ർ​ന്നാ​ൽ ര​ണ്ട​ല്ല, പ​തി​നൊ​ന്നാണെന്ന് തെളിയിക്കാൻ ഗുജറാത്ത് തിരഞ്ഞെടുപ്പിൽ ബി ജെ പി യെ ജയിപ്പിക്കൂ എന്ന വോട്ടഭ്യർത്ഥനയുമായി പ്രധാനമത്രി നരേന്ദ്ര മോദി. ഗു​ജ​റാ​ത്ത് സ​ർ​ക്കാ​രും കേ​ന്ദ്ര സ​ർ​ക്കാ​രും ഒ​ന്നി​ച്ചു പ്ര​വ​ർ​ത്തി​ച്ചാ​ലു​ണ്ടാ​കു​ന്ന ശ​ക്തി പ​ല​മ​ട​ങ്ങു വ​ർ​ധി​ക്കുമെന്നും ഒ​ത്തൊ​രു​മി​ച്ച് ഗു​ജ​റാ​ത്തി​നെ പു​തി​യ ത​ല​ങ്ങ​ളി​ലേ​ക്ക് ഉ​യ​ർ​ത്താമെന്നും മോ​ദി ട്വീ​റ്റ് ചെ​യ്തു. ഉ​ന്ന​ത​മാ​യ ഭാ​വി​ക്ക് ബി​ജെ​പി​യു​ടെ വി​ജ​യം അ​നി​വാ​ര്യ​ത​യാ​ണെ​ന്നും മോ​ദി വാ​ദി​ക്കു​ന്നു. സ​ബ​ർ​മ​തി ന​ദി​യി​ൽ സീ​പ്ലെ​യി​നി​ൽ പ​റ​ന്നി​റ​ങ്ങി ഗു​ജ​റാ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം അ​വ​സാ​നി​പ്പി​ച്ച​ശേ​ഷമായിരുന്നു ട്വി​റ്റ​റി​ലൂടെ മോദിയുടെ വോ​ട്ട​ഭ്യ​ർത്ഥന.

ഗു​ജ​റാ​ത്തി​ന്‍റെ വി​ക​സ​ന​ത്തെ​ക്കു​റി​ച്ചും എ​ന്നെ​ക്കു​റി​ച്ചും പ്രതിപക്ഷം പ്രചരിപ്പിക്കുന്ന കള്ളങ്ങൾക്ക് ​ജനങ്ങൾ ഉ​ചി​ത​മാ​യ മ​റു​പ​ടി ന​ൽ​കണമെന്നും ബി​ജെ​പി​ക്ക് മി​ക​ച്ച ഭൂ​രി​പ​ക്ഷം ല​ഭി​ച്ചാ​ൽ മാ​ത്രം പോ​ര മറിച്ചു എ​ല്ലാ പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ലും വി​ജ​യം ഉ​റ​പ്പി​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്നു മോ​ദി പ​റ​ഞ്ഞു.

ഗു​ജ​റാ​ത്ത് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ക്കി​സ്ഥാ​ൻ ഇ​ട​പെ​ട​ലു​ണ്ടെ​ന്നും ​പാക് നേ​താ​ക്ക​ളു​മാ​യി കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​തി​ൽ പാ​ർ​ട്ടി വി​ശ​ദീ​ക​ര​ണം ന​ൽ​ക​ണ​മെ​ന്നും മോദി നേരത്തെ ഗുരുതരമായ ആരോപണം നടത്തിയിരുന്നു. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങും മുൻ ഉപരാഷ്ട്രപതി ഹാമീദ് അൻസാരിയും ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ പാക്കിസ്ഥാനിലെ പ്രമുഖ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയത് എന്തിനാണെന്ന് വിശദീകരിക്കണമെന്നും മോദി ആവശ്യപ്പെട്ടിരുന്നു. ഗുരുതര ആരോപണം ഉന്നയിച്ചതിന് പ്രധാനമന്ത്രി മാപ്പ് പറയണമെന്ന മൻമോഹൻസിങ് ഉൾപ്പടെയുള്ളവരുടെ ആവശ്യം തള്ളി കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി രംഗത്തെത്തുകയും ചെയ്തിരുന്നു. ഗുജറാത്ത് തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള ആരോപണം എന്നതിനേക്കാൾ ഒരു രാജ്യത്തിൻറെ പ്രധാനമന്ത്രിയാണ് ഇത്തരത്തിൽ ഒരു വിമർശനം ഉന്നയിച്ചത് എന്നതാണ് ലോക രാജ്യങ്ങൾ ഉറ്റുനോക്കുന്നത്. അതിനാൽ തന്നെ ഗുജറാത്ത് തെരഞ്ഞെടുപ്പ് കഴിഞ്ഞാലും മോദി ഉന്നയിച്ച ആരോപണത്തിന്മേൽ കൂടുതൽ ചർച്ചകൾ നടക്കും.

വ്യാ​ഴാ​ഴ്ച​യാ​ണ് ഗു​ജ​റാ​ത്തി​ൽ ര​ണ്ടാം ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ് . 82 സീ​റ്റു​ക​ളി​ലേ​ക്കു​ള്ള ആ​ദ്യ​ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ് ശ​നി​യാ​ഴ്ച ക​ഴി​ഞ്ഞി​രു​ന്നു. 68 % ആയിരുന്നു പോളിങ്. തി​ങ്ക​ളാ​ഴ്ച​യാ​ണു വോ​ട്ടെ​ണ്ണ​ൽ.