മാധ്യമങ്ങൾ സർക്കാരിനെതിരെ കലാപത്തിന് ആഹ്വാനം നല്‍കുന്നു ; ടി പി രാമകൃഷ്ണന്‍

 

കേരളത്തിലെ വാർത്ത അവതാരകർ വിശ്വാസികളെ പ്രകോപിച്ചു സർക്കാരിനെതിരെ കലാപത്തിന് ആഹ്വാനം ചെയ്യുന്നവരാണെന്നു
മന്ത്രി ടി പി രാമകൃഷ്ണന്‍. ഇത്തരം മാധ്യമപ്രവര്‍ത്തനം ലക്ഷ്യം വയ്ക്കുന്നതെന്നാണെന്ന് ജനങ്ങല്‍ തിരിച്ചറിയണമെന്നും മന്ത്രി പറഞ്ഞു.
ജനങ്ങളുടെ അറിയാനുള്ള അവകാശം നിറവേറ്റാനാണു മാധ്യമങ്ങള്‍ തയ്യാറാകേണ്ടതെന്നും നോണ്‍ ജേണലിസ്റ്റ് പെന്‍ഷനേഴ്സ് യൂണിയന്‍(കേരള) സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് കൊണ്ട് മന്ത്രി പറഞ്ഞു. മാധ്യമങ്ങളില്‍ ചിലരെങ്കിലും വഴിതെറ്റി സഞ്ചരിക്കുകയാണെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.വിശ്വാസികളെ പ്രകോപിപ്പിച്ച് സര്‍ക്കാരിനെതിരെ കലാപത്തിന് ആഹ്വാനം ചെയ്യുകയാണ് ചില മാധ്യമങ്ങള്‍ ചെയ്യുന്നതെന്നും ഇത്തരം മാധ്യമ പ്രവര്‍ത്തനത്തിന്റെ ലക്ഷ്യമെന്തെന്ന് ജനങ്ങള്‍ തിരിച്ചറിയണമെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു. പത്രപ്രവര്‍ത്തകേതര ജീവനക്കാരുടെ പെന്‍ഷനില്‍ കാലോചിത വര്‍ധനവ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.