വോട്ടവകാശം ഓർമപ്പെടുത്താൻ കൈകോര്‍ത്ത്‌ ഫേസ്ബുക്കും തെരഞ്ഞെടുപ്പ് കമ്മീഷനും

ഒരു വ്യക്തിയുടെ മൗലിക അവകാശമായ വോട്ടവകാശത്തെ പ്രോത്സാഹിപ്പിച്ചു ഫേസ്ബുക്ക്.
18 വയസ്സ് പൂര്‍ത്തിയായവരുടെ പേര് വോട്ടര്‍പട്ടികയില്‍ ചേര്‍ക്കണമെന്ന് ഓര്‍മ്മിപ്പിച്ചു കൊണ്ടാണ് ഫേസ്ബുക്കിന്റെ പുതിയ നോട്ടിഫിക്കേഷൻ.
ഫെയ്‌സ്ബുക്കും തിരഞ്ഞെടുപ്പ് കമ്മീഷനും സഹകരിച്ചാണ് പുതിയ പദ്ധതി ഒരുക്കിയിരിക്കുന്നത്.

ഇന്നുമുതല്‍ ഡിസംബര്‍ 31 വരെയുള്ള തീയതിക്കുള്ളില്‍ 18 തികയുന്നവര്‍ ക്കും പിറന്നാള്‍ ആശംസയോടൊപ്പമാണ് വോട്ടവകാശത്തെക്കുറിച്ചുള്ള നോട്ടിഫിക്കേഷനുകളും ലഭിക്കുക. ഇംഗ്ലിഷ്, ഹിന്ദി, ഗുജറാത്തി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, പഞ്ചാബി, ബംഗാളി, ഉര്‍ദു, അസമീസ്, മറാത്തി, ഒറിയ എന്നീ 13 ഭാഷകളില്‍ സന്ദേശം ലഭിക്കും. റജിസ്റ്റര്‍ നൗ ബട്ടനും ഉണ്ടാകും. ഇതില്‍ ക്ലിക്ക് ചെയ്താല്‍ ദേശീയ വോട്ടര്‍ റജിസ്‌ട്രേഷന്‍ പോര്‍ട്ടലിലേക്കാകും പോകുക. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അചല്‍ കുമാര്‍ ജ്യോതി ഇതുമായി ബന്ധപ്പെട്ട് വാര്‍ത്താക്കുറിപ്പും പുറത്തിറക്കി.

Image Courtesy : Google & The News Minute