ബാലിസ്റ്റിക് മിസൈൽ തൊടുത്ത് വീണ്ടും ഉത്തര കൊറിയയുടെ ഭീഷണി

 

 

ലോകത്തെ മുൾമുനയിൽ നിർത്തി ഉത്തര കൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ചു. ജപ്പാന്റെ അധീനതയിലുള്ള കടലില്‍ ഭൂഖണ്ഡാന്തര ബാലസ്റ്റിക് മിസൈല്‍ പതിച്ചു. അന്‍പതു മിനിട്ട് പറന്ന ശേഷംമാണ് മിസൈല്‍ ജപ്പാന്റെ പ്രത്യേക സാമ്പത്തിക മേഖലയിലെ കടലില്‍ പതിച്ചത്.ദക്ഷിണ കൊറിയന്‍ വാര്‍ത്താ ഏജന്‍സിയായ യോന്‍ഹാപ് ആണ് മിസൈല്‍ വിക്ഷേപണ വാര്‍ത്ത ആദ്യം പുറത്തുവിട്ടത്. പിന്നീട് ദക്ഷിണ കൊറിയ അതേ ശേഷിയുള്ള മിസൈല്‍ തൊടുത്തു. തുടര്‍ന്ന് അവിടുത്തെ സൈന്യവും പിന്നീട് യുഎസും ഇതു ശരിവച്ചു. ഉത്തര കൊറിയന്‍ തലസ്ഥാനമായ പ്യോങ്യാങ്ങിലെ പ്യോങ്‌സോങ്ങില്‍ നിന്നാണ് മിസൈല്‍ പ്രയോഗിച്ചത്. മുന്‍പും ഉത്തര കൊറിയ ജപ്പാനു മുകളിലൂടെ മിസൈല്‍ പറത്തിയിരുന്നു. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ മന്ത്രിമാരുടെ അടിയന്തരയോഗം വിളിച്ചുകൂട്ടി.
ഏതാനും ദിവസങ്ങള്‍ക്കകം ഉത്തര കൊറിയ വീണ്ടും മിസൈല്‍ പരീക്ഷണം നടത്തിയേക്കുമെന്ന് യുഎസ് മുന്നറിയിപ്പു നല്‍കിയതിനു തൊട്ടുപിന്നാലെയാണ് വിക്ഷേപണം നടന്നിരിക്കുന്നത്.

കൊറിയ മിസൈല്‍ പരീക്ഷണത്തിന് ഒരുങ്ങുന്നതിന്റെ സൂചന നല്‍കുന്ന റേഡിയോ സിഗ്‌നലുകള്‍ ലഭിച്ചതായി ജപ്പാനും ഇന്നലെ വെളിപ്പെടുത്തിയിരുന്നു.
13,000 കിലോമീറ്ററാണ് പരീക്ഷണം നടത്തിയ മിസൈലിന്റെ യഥാര്‍ത്ഥ ശേഷിയെന്നും അമേരിക്കയിലെ എല്ലാ നഗരങ്ങളേയും പരിധിയിലാക്കാന്‍ ഇതിന് സാധിക്കുമെന്ന് വിദഗ്ദ്ധർ വ്യകത്മാക്കി.യു എൻ രക്ഷാ കൗൺസിൽ അടിയന്തിര യോഗം ചേരുമെന്നാണ് വിവരം.

Image courtesy : BBC, NDTV