തോരാത്ത മഴ; ചെന്നൈ വെള്ളപ്പൊക്ക ഭീഷണിയില്‍

 

ചെന്നൈയിൽ കനത്ത മഴ തുടരുന്നു. ഞായറാഴ്ച രാത്രി മുതല്‍ മഴ ശക്തമായതോടെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ്.മഴ തുടരും എന്ന കലാവസ്ഥ മുന്നറിയിപ്പിനെ തുടർന്ന് ചെന്നൈ, കാഞ്ചിപുരം, തിരുവള്ളൂര്‍ ജില്ലകളിലെ സ്‌കൂളുകള്‍ക്ക് അധികൃതര്‍ അവധി പ്രഖ്യാപിച്ചു. ഒക്‌ടോബര്‍ അവസാനം തമിഴ്‌നാട്ടില്‍ ശക്തമായ മഴ പെയ്തിരുന്നു. അതേതുടര്‍ന്ന് ചെന്നൈയിലും സമീപ പ്രദേശങ്ങളിലും അടിച്ചിട്ട സ്‌കൂളുകള്‍ കഴിഞ്ഞ ചൊവ്വാഴ്ചയാണ് തുറന്നത്.