ഉരുക്കു വനിതയുടെ തിരിച്ചു വരവ് ; മേരി കോമിന് സുവർണ നേട്ടം;

ഇടവേള കഴിഞ്ഞ് തിരിച്ചെത്തിയ ഇന്ത്യയുടെ വനിതാ ബോക്‌സിങ് ഇതിഹാസ താരം മേരി കോമിന് സുവർണ നേട്ടം . ഏഷ്യന്‍ ബോക്‌സിങ് ചാംപ്യന്‍ഷിപ്പില്‍ ഉത്തര കൊറിയയുടെ കിം ഹ്യാങ് മിയെ പരാജയപ്പെടുത്തിയാണ് ഉരുക്കു വനിതയെന്നറിയുന്ന മേരി കോം തിരിച്ചു വരവ് ഗംഭീരമാക്കിയത്.ആറുതവണ ഏഷ്യന്‍ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുത്ത മേരി കോം അഞ്ചാം തവണയും സ്വര്‍ണം നേടി. വനിതകളുടെ 48 കിലോഗ്രാം ലൈറ്റ് ഫ്‌ലൈ വെയ്റ്റ് വിഭാഗത്തില്‍ കിം ഹ്യാങ് മിയെയെ 5-0നാണു മേരി കോം തോൽപ്പിച്ചത്. അഞ്ച് വര്‍ഷം 51 കിലോഗ്രാം വിഭാഗത്തിലായിരുന്നു മേരി കോമിന്റെ സുവര്‍ണ നേട്ടം. 48 കിലോഗ്രാം വിഭാഗത്തിലെ ആദ്യ മത്സരത്തില്‍ തന്നെ 36 കാരിയായ മേരികോമിന് സ്വര്‍ണം നേടാനായതില്‍ ബോക്‌സിങ് രംഗത്തുള്ളവരും ആരാധകരും ആവേശത്തിലാണ്. വനിതകളുടെ 57 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യയുടെ സോണിയ ലാഥര്‍ മത്സരിക്കുന്നുണ്ട്.