ഷാര്‍ജ അന്താരാഷ്ട്ര പുസ്തക മേള; അഞ്ച് ദിവസത്തിനുള്ളില്‍ ഏഴ് ലക്ഷം സന്ദര്‍ശകര്‍

ഷാര്‍ജ അന്താരാഷ്ട്ര  പുസ്തകോത്സവത്തിലേക്ക് റെക്കോര്‍ഡ് ജനപ്രവാഹം. അഞ്ച് ദിവസത്തിനുള്ളില്‍ ഏഴ് ലക്ഷത്തിലധികം പേരാണ് മേള സന്ദര്‍ശിച്ചത്. മേളയോടനുബന്ധിച്ചുള്ള പ്രശസ്ത സാഹിത്യകാരന്മാരുമായുള്ള അഭിമുഖങ്ങള്‍, പുസ്തക പ്രകാശനങ്ങള്‍ തുടങ്ങി മുഖ്യ പരിപാടികള്‍ കാണാനും കേള്‍ക്കാനും 7,28000 പുസ്തകപ്രേമികള്‍ എക്‌സ്‌പോ സെന്ററിലെത്തിയെന്ന് ഷാര്‍ജ ബുക്ക് അതോറിറ്റി വ്യക്തമാക്കി. വിഞ്ജാന സമ്പത്തുള്ള ഒരു സമൂഹത്തെ വാര്‍ത്തെടുക്കാനായി സാംസ്‌കാരികവും ബൗദ്ധികവുമായ സ്വാധീനം ചെലുത്താന്‍ ഷാര്‍ജ പുസ്തകോത്സവത്തിന് സാധിക്കുന്നുണ്ടെന്നും അധികൃതര്‍ വിലയിരുത്തി.