ഗതാഗത മന്ത്രി തോമസ് ചാണ്ടി ഗുരുതര ചട്ടലംഘനങ്ങൾ നടത്തി ; നിർണായകം സി പി എം സെക്രെട്ടറിയേറ്റ്‌

ഗതാഗത മന്ത്രി തോമസ് ചാണ്ടി നടത്തിയത് ഗുരുതര ചട്ടലംഘനങ്ങളെന്ന് കളക്ടറുടെ അന്തിമ റിപ്പോര്‍ട്ട്.
പാര്‍ക്കിങ് ഏരിയയില്‍ മാറ്റങ്ങള്‍ വരുത്തിയത് തോമസ് ചാണ്ടിയുടെ വാട്ടര്‍ വേള്‍ഡ് കമ്പനിയാണെന്നും, ബണ്ട് ആണ് പാര്‍ക്കിങ്ങ് സ്ഥലമാക്കി മാറ്റിയതെന്നും അന്വേഷണത്തില്‍ കണ്ടെത്തി.ലേക് പാലസ് വിഷയം സംബന്ധിച്ചാണ് കളക്ടറുടെ റിപ്പോര്‍ട്ട്. വലിയകുളം മുതല്‍ സീറോ ജെട്ടി വരെയുള്ള റോഡ് നിര്‍മ്മാണം. പാര്‍ക്കിംഗ്, ബണ്ടിന്റെ വീതി കൂട്ടല്‍ എന്നിവയാണ് കളക്ടര്‍ അന്വേഷിച്ചത്. റവന്യു രേഖകളും ഉപഗ്രഹ ചിത്രങ്ങളും ആസ്പദമാക്കിയാണ് അന്വേഷണം പൂര്‍ത്തിയാക്കിയത്.2003 മുതല്‍ ബണ്ടില്‍ കാതലായ മാറ്റങ്ങള്‍ വരുത്തി. അനുമതിയില്ലാതെയാണ് മാറ്റങ്ങള്‍ വരുത്തിയതെന്നും തെളിഞ്ഞിട്ടുണ്ട്. നെല്‍വയല്‍ തണ്ണീര്‍ത്തടല്‍ നിയമങ്ങള്‍ അട്ടിമറിച്ചാണ് മന്ത്രിയുടെ നികത്തല്‍. വിഷയത്തിൽ വിജിലന്‍സ് കോടതി ത്വരിതാന്വേഷണം നിര്‍ദേശിച്ച സാഹചര്യത്തില്‍ സിപിഐഎം നിലപാട് കടുപ്പിക്കാനാണ് സാധ്യത.