കുട്ടികൾ കേന്ദ്ര കഥാപത്രങ്ങളാകുന്ന ചിത്രം – ചിപ്പി

കുട്ടികൾ കേന്ദ്ര കഥാപത്രങ്ങളാകുന്ന ചിത്രം എന്ന് കേൾക്കുമ്പോൾ തന്നെ കാണാനുള്ള ആകാംക്ഷയിലാണ് മലയാള സിനിമ ലോകവും സിനിമയെ സ്നേഹിക്കുന്ന കുട്ടിപട്ടാളവും. പ്രദീപ് ചൊക്ലി സംവിധാനം നിര്‍വഹിച്ച ചിപ്പി എന്ന സിനിമയില്‍ ബാലതാരങ്ങളായി അജ്മല്‍, അജിന്‍ ഷാജി, അദൈ്വത്, അമല്‍ദേവ്, അശ്വജിത്ത്, ദേവപ്രഭ, ശിവാനി, സ്വാതി, തന്‍ഹതബസു എന്നിവർ അഭിനയിച്ചിട്ടുണ്ട്. ജോയ് മാത്യു, ശ്രിന്ദ, ശ്രുതി മേനോന്‍, സലിം കുമാര്‍, മണികണ്ഠന്‍ ആര്‍ ആചാരി, സുരഭി ലക്ഷ്മി, ഇന്ദ്രന്‍സ് എന്നിവരും പ്രധാന കഥാപാത്രങ്ങളായി വരുന്നുണ്ട് . വിനീഷ് പാലയാട് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ജലീല്‍ ബാദുഷയും ചിത്രസംയോജനം ജിത്ത് ജോഷിയുമാണ് നിര്‍വഹിച്ചിരിക്കുന്നത്.ചിത്രത്തിലെ പുതിയ ഗാനം പുറത്തെത്തി.
‘മുന്തിരിച്ചാറും..’ എന്ന് തുടങ്ങുന്ന ഗാനമാണ് ഇപ്പോൾ എല്ലാവരും കേൾക്കുന്നത്. രമേഷ് കവിലിന്റെ വരികള്‍ക്ക് സച്ചിന്‍ ബാലുവാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. പി ജയചന്ദ്രനാണ് ആലാപനം.

image courtesy : Google