ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ചികിത്സാ സഹായം ഉറപ്പാക്കുന്ന ആദ്യ സംസ്ഥാനമാവാന്‍ കേരളം

കേരളത്തില്‍ തൊഴില്‍ ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ചികിത്സാ സഹായവും ഇന്‍ഷുറന്‍സ് പരിരക്ഷയും ഉറപ്പാക്കുന്ന ആവാസ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനമാണ് ആരോഗ്യമന്ത്രി കെ കെ ശൈലജ നിര്‍വഹിച്ചിരിക്കുന്നത്. ഒരു ലക്ഷത്തിലധികം തൊഴിലാളികള്‍ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവർക്ക് തിരിച്ചറിയല്‍ കാര്‍ഡും ചടങ്ങില്‍ വിതരണം ചെയ്തു. 15,000 രൂപയുടെ ചികിത്സാ സഹായവും രണ്ട് ലക്ഷം രൂപയുടെ അപകട മരണ ഇന്‍ഷുറന്‍സ് പരിരക്ഷയുമാണ് തൊഴില്‍ വകുപ്പ് നടപ്പാക്കുന്ന പദ്ധതിയിലൂടെ ഉറപ്പ് നല്‍കുന്നത്.
ഇതര സംസ്ഥാന തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ കൂടുതല്‍ പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് തൊഴില്‍ മന്ത്രി ടി പി രാമകൃഷ്ണന്‍ അറിയിച്ചു.
പദ്ധതി നടപ്പിലാകുന്നതോടെ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ചികിത്സാ സഹായം ഉറപ്പാക്കുന്ന ആദ്യ സംസ്ഥാനം കേരളമാകും.