ട്രിനിറ്റി സ്കൂളിലെ അധ്യാപകരുടെ മുൻ‌കൂർ ജാമ്യ ഹർജി പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി

കൊല്ലത്തു ട്രിനിറ്റി ലൈസിയം സ്കൂളിലെ വിദ്യാർത്ഥിനിയായ ഗൗരി നേഗ മരിച്ച സംഭവത്തിൽ, സ്കൂളിലെ രണ്ട് അധ്യാപകർ സമർപ്പിച്ച മുൻ‌കൂർ ജാമ്യ ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം കേട്ട ജസ്റ്റിസ് പി. ഉബൈദാണ് ജാമ്യഹർജി പരിഗണിക്കുന്നത് മാറ്റിയത്. ഒക്ടോബർ 20 നു സ്കൂൾ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് ചാടിയ ഗൗരി പിറ്റേന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ച് മരിക്കുകയായിരുന്നു. കുട്ടിയെ മാനസികമായി അധ്യാപകർ പീഡിപ്പിച്ചതാണ് ചാടാൻ പ്രേരണയായതെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. രണ്ടു അദ്ധ്യാപകരുടെ പേരിൽ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയിട്ടുണ്ട്. ഇവർ ഇപ്പോൾ ഒളിവിലാണ്.