ചവറ നടപ്പാലം അപകടം ; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 21 ലക്ഷം ഇന്‍ഷുറന്‍സ്

ചവറയില്‍ നടപ്പാലം തകര്‍ന്നു വീണു മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 21 ലക്ഷം രൂപ ഇന്‍ഷുറന്‍സ് തുകയും 10ലക്ഷം രൂപ നഷ്ടപരിഹാരവും നല്‍കുമെന്ന് മന്ത്രി എ.സി.മൊയ്തീന്‍ അറിയിച്ചു.കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡിന്റെ (കെഎംഎംഎല്‍) മിനറല്‍ സെപ്പറേഷന്‍ യൂണിറ്റിലേക്കുള്ള ഇരുമ്പു നടപ്പാലം തകര്‍ന്നു വീണു മൂന്നു വനിതാ ജീവനക്കാരാണ് കഴിഞ്ഞ ദിവസം മരിച്ചത്.ജീവനക്കാര്‍ ഉള്‍പ്പെടെ 45 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു.പന്മന വടക്കുംതല കൊല്ലക കൈരളിയില്‍ പരേതനായ പി.ആര്‍.ചന്ദ്രശേഖരപിള്ളയുടെ ഭാര്യ ശ്യാമളാദേവിയമ്മ (57), മേക്കാട് ക്രിസ്റ്റഫര്‍ കോട്ടേജില്‍ (ഫിലോമിന മന്ദിരം) പരേതനായ ക്രിസ്റ്റഫറിന്റെ ഭാര്യ ഏയ്ഞ്ചലീന (റേയ്ച്ചല്‍ -45), മേക്കാട് ജിജിവിന്‍ വില്ലയില്‍ ഡോ.ഷിബുവിന്റെ ഭാര്യ അന്നമ്മ (സീന-45) എന്നിവരാണു മരിച്ചത്.