പാര്‍വതി മേനോനെ മിസ് ചെയ്യുന്നു ;ബോളിവുഡ് നടൻ ഇർഫാൻ ഖാൻ

 

 

ബോളിവുഡിലും അരങ്ങേറ്റം നടത്തിയ മലയാള സിനിമയുടെ പ്രിയങ്കരിയായ പാര്‍വതി മേനോനെ തനിക്ക് മിസ് ചെയ്യുന്നുവെന്ന് ബോളിവുഡ് നടൻ ഇർഫാൻ ഖാൻ .’ ഖ്വാരിബ് ഖ്വാരിബ് സിംഗിള്‍’ എന്ന് പേരിട്ടിരിക്കുന്ന സിനിമയിലാണ് പാര്‍വതി അഭിനയിച്ചിരിക്കുന്നത്. ഇര്‍ഫാന്‍ ഖാനാണ് ചിത്രത്തിലെ നായകന്‍. ഈ ആഴ്ചയില്‍ സിനിമ റിലീസിനെത്താന്‍ പോവുകയാണ്. ചിത്രത്തില്‍ നിന്നും ആദ്യം പുറത്ത് വിട്ട ട്രെയിലര്‍ സൂപ്പര്‍ ഹിറ്റായിരുന്നു.
ഇതിനിടയിലാണ് തനിക്ക് പാര്‍വതിയെ മിസ് ചെയ്യുന്നെന്ന് പറഞ്ഞ് ഇര്‍ഫാന്‍ ഖാന്‍ എത്തിയിരിക്കുകയാണ്. ഫേസ്ബുക്കിലൂടെ ഒറ്റയ്ക്ക് നില്‍ക്കുന്ന ചിത്രം പങ്കുവെച്ച് കൊണ്ടാണ് ഇര്‍ഫാന്‍ ഖാന്‍ ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച ചിത്രത്തിനൊപ്പം ‘ എവിടെ പോയാലും ആരുടെ കൂടെ നിന്ന് ചിത്രമെടുത്താലും തന്റെ നായികയെ വല്ലാതെ മിസ് ചെയ്യുന്നുണ്ടെന്നുമാണ് ഇര്‍ഫാന്‍ ഖാന്‍ പറയുന്നത്’.
ഇര്‍ഫാന്‍ ഞാനിതാ വരികയാണ് ഇനി കണ്ണീരില്ല ഡേറ്റിനായി കാത്തിരിക്കുന്നു എന്നാണ് പാര്‍വതി മറുപടി നൽകിയിരിക്കുന്നത്.
മലയാളം, തമിഴ്, കന്നഡ, എന്നിങ്ങനെയുള്ള പല ഭാഷകളിലും അഭിനയിച്ചതിന് ശേഷമാണ് പാര്‍വതി ബോളിവുഡിലേക്കെത്തിയത്. ആദ്യ ചിത്രത്തിലൂടെ തന്നെ പാര്‍വതി ബോളിവുഡിലും ശ്രദ്ധിക്കപ്പെടുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
ഖ്വാരിബ് ഖ്വാരിബ് സിംഗിള്‍ എന്ന് പേരിട്ടിരിക്കുന്ന സിനിമയിലാണ് പാര്‍വതി ബോളിവുഡില്‍ അഭിനയിച്ചിരിക്കുന്നത്. സിനിമ ഈ ആഴ്ച റിലീസിനെത്താന്‍ പോവുകയാണ്.സിനിമ റിലീസിനൊരുങ്ങുകയാണ്. അതിനിടെ താരങ്ങളെല്ലാം സിനിമയുടെ പ്രമോഷന്‍ പരിപാടികള്‍ക്ക് ഇറങ്ങിയിരിക്കുകയാണ്. മുമ്പ് പരിപാടിയക്കിടെ പാര്‍വതി വലിയൊരു പ്രതിഭയാണെന്നും അവര്‍ക്കൊരുപാട് ആരാധകരുണ്ടെന്നും ഇര്‍ഫാന്‍ പറഞ്ഞിരുന്നു.