കേരള ബ്ലാസ്‌റ്റേഴ്‌സ് തിരിച്ചെത്തുന്നു

സ്‌പെയിനിലെ പ്രീസീസണ്‍ പരിശീലനം പൂർത്തിയാക്കി കേരളം ബ്ലാസ്റ്റേഴ്‌സ് തിരിച്ചെത്തുന്നു.
ഒരു മാസം നീണ്ട പരിശീലനത്തിനൊടുവിലാണ് ടീം തിരിച്ചെത്തുന്നത്. പരിശീലനത്തിന്റെ ഭാഗമായി ബ്ലാസ്റ്റേഴ്‌സ് ഇന്ത്യന്‍ ക്ലബുകളുമായി ഏറ്റുമുട്ടും. പ്രമുഖ ക്ലബുകളുമായി ഇതുസംബന്ധിച്ച് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഹൈദരാബാദില്‍ നടന്ന പരിശീലന ക്യാമ്പിന് ശേഷമായിരുന്നു ബ്ലാസ്റ്റേഴ്‌സ് സ്‌പെയിനിലേക്ക് പറന്നത്. സ്‌പെയിനിലെ മാര്‍ബലയിലായിരുന്നു ബ്ലാസ്റ്റേഴ്‌സ് ടീം പരിശീലനം നടത്തിയത്.
മുഖ്യ പരിശീലകന്‍ റെനെ മ്യൂളസ്റ്റീന്റെ നേതൃത്വത്തിലായിരുന്നു പരിശീലനം.