മോഹൻലാൽ ഇനി ‘ഒടിയൻ’

ആരാധകർക്ക് ആകാംക്ഷ നൽകി മോഹന്‍ലാൽ നായകനാകുന്ന ഒടിയന്റെ ചിത്രീകരണം പുരോഗമിക്കുന്നു. മോഹന്‍ലാലിനെ ഒടിയനാക്കാൻ ശാരീരിക തയ്യാറെടുപ്പിന് പരിശീലനം നല്‍കുന്നത് ഫ്രഞ്ച് വിദഗ്ധതരാണ്. സംവിധായകന്‍ വി.എ.ശ്രീകുമാ
റാണ് ഇക്കാര്യം പരസ്യപ്പെടുത്തിയത്. നിലവിൽ 15കിലോ ഭാരം കുറച്ച് കാഴ്ചയില്‍ ചെറുപ്പം തോന്നിക്കുന്ന ലുക്കിനായുള്ള തയ്യാറെടുപ്പിലാണ് മോഹന്‍ലാല്‍.
ക്ലീന്‍ ഷെയ് വ് ചെയ്ത് കാതില്‍ കടുക്കനിട്ട്, മുടി പിറകിലേക്ക് ചീകിവച്ച്, ഏറെ സന്തോഷത്തോടെ വെറ്റില്ലയില്‍ ചുണ്ണാമ്പ് തേക്കുന്ന മട്ടിലുളള മോഷന്‍ പോസ്റ്റര്‍ ആരാധകരെ ആവേശം കൊള്ളിക്കുന്നതാണ്. ജൂലൈ മുതല്‍ മോഹന്‍ലാല്‍ ശാരീരിക തയ്യാറെടുപ്പുകള്‍ തുടങ്ങിയെന്ന് നേരത്തെ റിപോർട്ടുകൾ ഉണ്ടായിരുന്നു . ദേശീയ അവാര്‍ഡ് നേടിയ തിരക്കഥാകൃത്തും പത്രപ്രവര്‍ത്തകനുമായ ഹരികൃഷ്ണന്റേതാണ് ഒടിയന്റെ രചന. മഞ്ജു വാര്യരാണ് നായിക. പ്രതിനായകനായി പ്രകാശ് രാജും എത്തുന്നു. ആക്ഷന്‍ കൊറിയോഗ്രഫി നിര്‍വഹിക്കുന്നത് പീറ്റര്‍ ഹെയ്ന്‍ ആണ്. പുലിമുരുകന്റെ ഛായാഗ്രാഹകന്‍ ഷാജികുമാറാണ് ഓടിയന്റെയും ഛായാഗ്രാഹകൻ.