നടി ഭാവന‌യുടെ വിവാഹനിശ്ചയം കഴിഞ്ഞു

മലയാളത്തിലെ മുൻനിര നായിക ഭാവനയുടെ വിവാഹനിശ്ചയം കഴിഞ്ഞു. പ്രമുഖ കന്നട നിർമാതാവും ബിസിനസ്സുകാരനുമായ നവീനാണ് വരൻ. ആഡംബരമൊഴിവാക്കി കൊച്ചിയിൽ നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹം ഉടനുണ്ടാകില്ലെന്ന് ഭാവനയോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. ഹണി ബീ 2–വാണ് ഭാവനയുടേതായി പുറത്തിറങ്ങാൻ പോകുന്ന പുതിയ ചിത്രം. ‌പൃഥ്വിരാജിന്റെ പുതിയ സിനിമയായ ആദത്തിലും ഭാവനയാണ് നായിക.