ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീ​മി​നെ ഒ​പ്പോ സ്പോ​ൺ​സ​ർ ചെ​യ്യും

ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ടീ​മി​ന്‍റെ പു​തി​യ സ്പോ​ണ്‍സ​ര്‍മാ​രാ​കു​ന്ന​ത് ചൈ​നീ​സ് സ്മാ​ര്‍ട് ഫോ​ണ്‍ നി​ര്‍മാ​താ​ക്ക​ളാ​യ ഒ​പ്പോ. ബി​സി​സി​ഐ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. സ്റ്റാ​ര്‍ ഇ​ന്ത്യ​ക്ക് പ​ക​ര​ക്കാ​രാ​യാ​ണ് ഓ​പ്പോ വ​രു​ന്ന​ത്. അ​ഞ്ച് വ​ര്‍ഷം നീ​ണ്ട ക​രാ​റാ​ണ് ഇ​വ​രു​മാ​യു​ള്ള​ത്. സ്പോ​ണ്‍സ​ര്‍മാ​രാ​യി തു​ട​രാ​ന്‍ സ്റ്റാ​ര്‍ ഇ​ന്ത്യ​ക്ക് താ​ല്‍പ​ര്യ​മി​ല്ലെ​ന്ന് റി​പ്പോ​ര്‍ട്ടു​ക​ള്‍ പു​റ​ത്തു​വ​ന്നി​രു​ന്നു. സ്റ്റാ​ര്‍ ഇ​ന്ത്യ​യും ബി​സി​സി​ഐ​യും ത​മ്മി​ലു​ള്ള ക​രാ​ര്‍ ഇ​പ്പോ​ള്‍ ന​ട​ക്കു​ന്ന ഇ​ന്ത്യ-​ഓ​സീ​സ് പ​ര്യ​ട​ന​ത്തോ​ടെ അ​വ​സാ​നി​ക്കും. ജൂ​ണ്‍ ഒ​ന്നി​ന് ആ​രം​ഭി​ക്കു​ന്ന ചാം​പ്യ​ൻ​സ് ട്രോ​ഫി​യി​ല്‍ പു​തി​യ സ്പോ​ണ്‍സ​ര്‍മാ​രെ കാ​ണാം.