കരണ്‍ ജോഹറിന്റെ മുഖത്തടിച്ച് കങ്കണ

വരും വരായ്കകളെ കുറിച്ച് ചിന്തിക്കാതെ എന്തും വെട്ടി തുറന്ന് പറയുന്നത് കാരണം പലപ്പോഴും വിവാദങ്ങളില്‍ ചെന്നു ചാടുന്ന നായികയാണ് കങ്കണ റാണത്ത്. അഭിമുഖങ്ങളില്‍ എന്നൊക്കെ കങ്കണ വാ തുറന്നിട്ടുണ്ടോ അന്നൊക്കെ വിവാദങ്ങളുണ്ടായിട്ടുണ്ടെന്നാണ് ബോളിവുഡ് പാപ്പരാസികള്‍ക്കിയിലെ സംസാരം. കങ്കണയുടെ ഇരവാദം കേട്ട് മടുത്തുവെന്ന കരണിന്റെ അഭിപ്രായത്തിനെതിരെ തുറന്നടിച്ചിരിക്കുകയാണ് കങ്കണ. താന്‍ ഇരയും പെണ്ണുമൊന്നുമായി സ്വയം ചിത്രീകരിച്ച് സഹതാപം പിടിച്ചുപറ്റാനോ എന്തെങ്കിലും നേടാനോ ശ്രമിച്ചിട്ടില്ലെന്ന് കങ്കണ  പറഞ്ഞു.സ്ത്രീവാദം കൊണ്ട് നിങ്ങള്‍ക്ക് ഒരിക്കലും ഒരു വിംബിള്‍ഡണ്‍ ചാമ്പ്യനാവാനോ ഒളിമ്പിക് മെഡലോ ദേശീയ അവാര്‍ഡോ നേടാനാവില്ല കങ്കണ പറയുന്നു. കരണ്‍ ജോഹറിന്റെ ചാറ്റ് ഷോയായാ കോഫി വിത്ത് കരണ്‍ മുതല്‍ തുടങ്ങിയതാണ് ഇരുവരും തമ്മിലുള്ള പോര്. ഞാനെന്റ സഹോദരങ്ങളെയും മരുമക്കളെയും കസിന്‍സിനെയും വച്ചിട്ടല്ല സിനിമ ചെയ്യുന്നത്, എനിക്കെന്തിനാണ് പക്ഷപാതം എന്ന് ചോദിച്ച കരണ്‍, ഇഷ്ടമല്ലെങ്കില്‍ കങ്കണ ബോളിവുഡ് ഇന്റസ്ട്രി വിട്ട് പോകുന്നതാവും നല്ലത് എന്നും പറഞ്ഞു. കങ്കണയുടെ മറുപടി ഇതിന് കരണ്‍ ജോഹറിന്റെ മുഖത്തടിയ്ക്കുന്ന തരത്തിലുള്ള മറുപടിയാണ് കങ്കണ നല്‍കിയത്. ഇന്ത്യന്‍ സിനിമ ഒരു ചെറിയ സ്റ്റുഡിയോ അല്ല എന്നും അത് കരണ്‍ ജോഹറിന്റെ അച്ഛന്റെ സംഭാവന അല്ല എന്നും കങ്കണ പറഞ്ഞു. ബോളിവുഡ് എല്ലാ ഇന്ത്യക്കാര്‍ക്കും അവകാശപ്പെട്ടതാണ്. മറ്റുള്ളവരോട് ബോളിവുഡ് വിട്ട് പോകാന്‍ കരണിന് എന്ത് അധികാരമാണുള്ളത് എന്നും കങ്കണ ചോദിച്ചു.ഇതെന്റെ ജോലിയാണ് ഞാന്‍ എങ്ങോട്ടും പോകാന്‍ ഉദ്ദേശിക്കുന്നില്ല എന്നും ഈ ജോലിയില്‍ തുടര്‍ന്നുകൊണ്ട് ഞാന്‍ പണം സമ്പാദിയ്ക്കുന്നുണ്ടെന്നും കങ്കണ വ്യക്തമാക്കി. മുംബൈ മിററിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കങ്കണ റാണത്ത്.