സിനിമാലോകം ഒന്നടങ്കം കാത്തിരുന്ന ആ കൂട്ടുകെട്ട് സംഭവിക്കുന്നു; വിജയ്, വിക്രം ഒരുമിക്കുന്നു

 തമിഴ് സിനിമയിലെ മുന്‍നിര താരങ്ങളായ ഇളയദളപതിയും ചിയാനും ഒരുമിക്കുന്നുവെന്നുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. സിനിമാലോകം വര്‍ഷങ്ങളായി കാത്തിരിക്കുന്ന കൂടിച്ചേരല്‍ സംഭവിക്കുന്നത് മണിരത്‌നം ചിത്രത്തിലൂടെയാണ്. ഇരുവര്‍ക്കൊപ്പം തെലുങ്ക് യുവതാരം രാംചരണും ഉണ്ട്.
കാര്‍ത്തി നായകനായ കാട്രുവെളിയാടലിനു ശേഷം മണിരത്‌നം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മൂവരും ഒരുമിക്കുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. സൂപ്പര്‍ഹിറ്റ് ചിത്രമായ ദളപതിയില്‍ രജനീകാന്ത്, മമ്മൂട്ടി, അരവിന്ദ് സ്വാമി മൂന്നുപേരയും ചേര്‍ത്ത് സിനിമയൊരുക്കി പ്രേക്ഷക കൈയ്യടി നേടിയ സംവിധായകന്റെ കാര്യത്തില്‍ ആരാധകര്‍ക്ക് ഏറെ പ്രതീക്ഷയാണ്.
ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ പുതിയ ചിത്രമായ കാട്രുവെളിയിടെയുടെ റിലീസിനു ശേഷമേ മണിരത്‌നം തന്റെ അടുത്ത ചിത്രത്തെക്കുറിച്ച് പ്രഖ്യാപിക്കുകയുള്ളൂ. ഇന്ത്യന്‍ സിനിമയില്‍ തന്റേതായ ഇടം നേടിയെടുത്ത സംവിധായകന്റെ ഓരോ ചിത്രത്തെക്കുറിച്ചും ആരാധകര്‍ക്ക് പ്രതീക്ഷകളേറെയാണ്. അതിനാല്‍ത്തന്നെ തെന്നിന്ത്യന്‍ സിനിമാ ലോകം ഒന്നടങ്കം കാത്തിരിക്കുന്ന ഒത്തുചേരല്‍ അദ്ദേഹത്തിന്റെ സിനിമയിലൂടെയാണെന്ന റിപ്പോര്‍ട്ടിന്റെ സ്ഥിരീകരണത്തിനായി സിനിമാലോകം ഒന്നടങ്കം കാത്തിരിക്കുകയാണ്.