അജ്മീര്‍ സ്‌ഫോടനക്കേസ് ; സ്വാമി അസീമാനന്ദയെ കോടതി വെറുതെ വിട്ടു

അജ്മീര്‍ സ്‌ഫോടനക്കേസിലെ മുഖ്യസൂത്രധാരനെന്ന് കരുതപ്പെടുന്ന സ്വാമി അസീമാനന്ദയെ എന്‍.ഐ.എ പ്രത്യേക കോടതി വെറുതെ വിട്ടു. മറ്റ് രണ്ട് പേരെ കൂടി കോടതി വെറുതെ വിട്ടിട്ടുണ്ട്. അതേസമയം, കേസില്‍ മൂന്നു പേര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. 2007 ഒക്ടോബര്‍ 11 ന് നോമ്പ് കാലത്ത് അജ്മീറിലെ ഖ്വാജ മൊയ്‌നുദ്ദീന്‍ ചിസ്തിയുടെ ദര്‍ഗയിലായിരുന്നു സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും ഇരുപതോളം പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. 2011 ലാണ് കേസിന്റെ അന്വേഷണം ദേശീയ അന്വേഷണ സമിതിയെ ഏല്‍പ്പിക്കുന്നത്.