അബുദാബിയിൽ റിം തീരത്തു പുതിയ കനാൽ

അബുദാബിയിൽ പുതിയ കനാൽ വരുന്നു. റീം തീരത്താണ് പുതിയ കനാൽ വരുന്നതെന്ന് പ്രോപ്പർട്ടി ഡെവലപ്പേഴ്‌സ് ആയ അൽദാർ വ്യക്തമാക്കി. 2.4 കിലോമീറ്ററോളമുള്ള കനാൽ അടുത്ത മാസത്തോടെ തുറക്കുമെന്നാണ് വിവരം. ഇപ്പോൾ അവസാനവട്ട ഒരുക്കത്തിലാണ് കനാൽ. 46000 സ്‌ക്വയർ മീറ്ററിൽ കനാലിനോട് അനുബന്ധിച്ചു 450 ഓളം മരങ്ങളും 10 പാലങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. ജനങ്ങൾക്ക് ഏറെ ഉപകാരപ്രദമാകുന്ന വിധത്തിലാണ് കനാൽ നിര്മിച്ചിരിക്കുന്നതെന്നു അൽദാർ പ്രോപ്പർട്ടീസ് ചീഫ് തലാൽ അൽ ദിയേബി പറഞ്ഞു.