ഗർഭ നിരോധന ഗുളികകൾ നിയമ വിരുദ്ധമായി വില്പന നടത്തി; റാസ് അൽ ഖൈമയിൽ രണ്ടു പേര് അറസ്റ്റിൽ

ഗർഭ നിരോധന ഗുളികകൾ നിയമ വിരുദ്ധമായി വില്പന നടത്തിയതിനു റാസ് അൽ ഖൈമ എമിറേറ്റിൽ രണ്ട് പേർ അറസ്റ്റിൽ. സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് ഇവർ ഗുളികകളുടെ പരസ്യം നല്കിയിരുന്നതെന്ന് റാസ് അൽ ഖൈമ പോലീസ് പറഞ്ഞു. അറസ്റ്റിലായ  അറബ് സ്വദേശികളെ കുറച്ചു കാലമായി പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു. ഇവരിൽ നിന്ന് നിരവധി മരുന്നുകളാണ് പോലീസ് കണ്ടെടുത്തത്. മരുന്ന് ആവശ്യമുണ്ടെന്നു പറഞ്ഞു പോലീസ് ഇവരെ സമീപിച്ചു തന്ത്രപൂർവ്വം അറസ്റ് ചെയ്യുകയായിരുന്നു.