വൈഫൈ കണക്ട് ചെയ്യുമ്പോൾ ജാഗ്രത പാലിക്കണമെന്ന് ദുബായ് ടെലികമ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി

wifiസ്മാർട്ട് ഫോൺ ഉപയോഗിക്കുന്നവർ പൊതു സ്ഥലങ്ങളിലെ വൈഫൈ കണക്ട് ചെയ്യുമ്പോൾ ജാഗ്രത പാലിക്കണമെന്ന് ദുബായ് ടെലികമ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി മുന്നറിയിപ്പ് നൽകി. മാളുകളും ഹോട്ടലുകളും സന്ദർശിക്കുന്നതിനിടയിൽ വൈഫൈ ബന്ധിപ്പിക്കുമ്പോൾ ഹാക്ക് ചെയ്യാൻ സാധ്യത കൂടുതലാണെന്നു മുന്നറിയിപ്പിൽ പറയുന്നു. വ്യാജ വൈഫൈ ഉണ്ടാക്കി ഡാറ്റയും ഡിവൈസും മറ്റ് വിവരങ്ങളും ചോർത്തുന്നത് ശ്രെദ്ധയിൽ പെട്ടതിനാലാണ് ടി ആർ എ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇ-മെയിൽ, ബാങ്ക്, കാർഡ് വിവരങ്ങൾ ചോർത്താൻ സാധ്യതയുള്ളതിനാൽ വൈഫൈ കണക്ട് ചെയ്യുമ്പോൾ മാൾ, ഹോട്ടൽ അധികൃതരിൽ നിന്ന് വൈഫൈ പാസ്സ്‌വേർഡ് ചോദിച്ചു വ്യക്തത വരുത്തണമെന്ന് ടി ആർ എ വക്താവ് ഗെയ്ത് അൽ മസെയ്‌ന അറിയിച്ചു.