ഇന്ത്യൻ ജനതക്കൊപ്പം റിപ്പബ്ലിക്ക് ദിനം ആഘോഷിക്കാൻ കഴിഞ്ഞതിലുള്ള അഭിമാനവും ആദരവും പങ്കുവച്ചു അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സയ്ദ് അൽ നഹ്യാൻ

uae-soldiers-republic-day_650x400_51485407666 ഇന്ത്യയുടെ 68-ആം റിപ്പബ്ലിക്ക് ദിനാഘോഷത്തിന്റെ സന്തോഷം പങ്കുവച്ചു അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സയ്ദ് അൽ നഹ്യാൻ. റിപ്പബ്ലിക്ക് ദിനത്തിലെ ഇന്ത്യയുടെ മുഖ്യാതിഥിയായ ഷെയ്ഖ് മുഹമ്മദ് അൽ നഹ്യാൻ തന്റെ ട്വിറ്റർ പേജിലൂടെയാണ് തന്റെ സന്തോഷവും ആശംസയും പങ്കുവച്ചിരിക്കുന്നത്. ഇന്ത്യൻ ജനതക്കൊപ്പം റിപ്പബ്ലിക്ക് ദിനം ആഘോഷിക്കാൻ കഴിഞ്ഞതിലുള്ള  അഭിമാനവും ആദരവും പങ്കുവക്കുന്നതിനൊപ്പം യു എ ഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫയുടെയും യു എ ഇ ജനതയുടെയും ആശംസകൾ ഇന്ത്യൻ ജനതയ്ക്ക് കൈമാറുന്നതായും അദ്ദേഹം കുറിച്ചു. ഇന്ത്യൻ സൈനികരോടൊപ്പം യുഎഇയുടെ 200 വ്യോമസേനാംഗങ്ങളും റിപ്പബ്ലിക്ക് ദിന പരേഡിൽ അണിനിരന്നിരുന്നു.

sh