ഇന്ത്യൻ റിപ്പബ്ലിക്ക് ദിനത്തിൽ ത്രിവർണമണിഞ്ഞ് ബുർജ് ഖലീഫ

burj-khalifa       68 -ആം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന ഇന്ത്യയ്ക്ക് ആദരവർപ്പിച്ച് ദുബായിൽ ബുർജ് ഖലിഫ ത്രിവർണമണിയുന്നു. പുതിയ സാങ്കേതിക വിദ്യകളുടെ പിന്‍ബലത്തില്‍ ലൈറ്റുകള്‍ കൊണ്ടാണ് ത്രിവര്‍ണ്ണ നിറത്തില്‍ ബുര്‍ജ് ഖലീഫ മാറിയത്.സ്വദേശികളും വിദേശികളും ഏറെ ആകാംക്ഷയോടെയാണ് ത്രിവർണത്തിൽ തിളങ്ങുന്ന ബുർജ് ഖലീഫ വീക്ഷിക്കുന്നത്. റിപ്പബ്‌ളിക് ദിന ചടങ്ങുകളിലെ മുഖ്യാതിഥി അബുദാബി കിരീടാവകാശിയും യു എ ഇ സായുധ സേന ഉപ സുപ്രീം കമാൻഡറുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സയ്ദ് അല്‍ നഹ്യാന്‍ ആണ്. മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനു വേണ്ടി അദ്ദേഹം കഴിഞ്ഞ ദിവസമാണ് ഇന്ത്യയിലെത്തിയത്. റിപ്പബ്‌ളിക് ദിന ചടങ്ങുകളില്‍ പങ്കെടുക്കുന്ന മൂന്നാമത്തെ യുഎഇ ഭരണാധികാരിയാണ് ഷെയ്ഖ് മുഹമ്മദ് ബിൻ സയ്ദ് അല്‍ നഹ്യാന്‍.