താടിയുള്ള മോഡിയും മുണ്ടുടുത്ത മോഡിയും

modi-vijayanപ്രവാസി പദ്ധതിയ്ക്ക് തുരങ്കം വയ്ക്കാന്‍ പാര്‍ട്ടിയില്‍ ഒറ്റപ്പെട്ട പ്രതിപക്ഷ എം.എല്‍.എയുടെ ശ്രമം
വകുപ്പ് മന്ത്രിയായിരുന്നപ്പോള്‍ കൈയുംകെട്ടി നോക്കിയിരുന്ന എം.എല്‍.എ ഇപ്പോള്‍ സമ്മര്‍ദ്ദവുമായി രംഗത്ത്
താടിയുള്ള മോഡിയും മുണ്ടുടുത്ത മോഡിയും
പിന്നെ; പ്രവാസിയുടെ ആശയും ആശങ്കയും

ധീരജ് ഭാസ്‌ക്കര്‍

മുണ്ടുടുത്ത മോഡിയെന്ന് മുഖ്യമന്ത്രി പിണറായി വിജയനെ വിശേഷിപ്പിച്ചത് ഇടതുമുന്നണിയിലെ ഘടകകക്ഷി നേതാവ് തന്നെയാണ്. അതിനുംമുമ്പെ മോഡിയുടേയും പിണറായിയുടേയും പൊതു സാമ്യതകള്‍ കൗതുകപൂര്‍വ്വം പരിശോധിച്ച് കണക്കെടുപ്പ് നടത്തിയവരും കുറവല്ല. അതേസമയം മോഡി പിണറായിയ്ക്കാണോ പിണറായി മോഡിയ്ക്കാണോ പഠിക്കുന്നത് എന്ന കാര്യത്തിലും തര്‍ക്കം നിലനില്‍ക്കുന്നുവെന്നത് മറ്റൊരു കൗതുകവും.
Narendra-Modi-Getpinarayi-1പാര്‍ട്ടിയെ കൈപ്പിടിയിലൊതുക്കിയശേഷമാണ് ഇരുവരും അധികാരം കൈയെത്തിപ്പിടിച്ചത് എന്നത് മാത്രമല്ല, ഭരണതലവനായി പ്രവര്‍ത്തന നിരതനാകുമ്പോഴും പാര്‍ട്ടിയുടെ തലപ്പത്ത് തന്റെ വിശ്വസ്തനെ തന്നെ നിയോഗിച്ച് നയപരിപാടികളില്‍ പാര്‍ട്ടിയുടെ പ്രതികൂല ഇടപെടല്‍ ഉണ്ടാവില്ലെന്ന് ഇരുവരും ഉറപ്പുവരുത്തുകയും ചെയ്യുന്നു. കേരളത്തില്‍ ആര്‍.എസ്.എസും സി.പി.എമ്മും പരസ്പരം പോര്‍വിളി മുഴക്കുമ്പോഴും മോഡിയും പിണറായിയും തമ്മിലുള്ള ബന്ധം ഊഷ്മളമാണെന്നത്, ഡല്‍ഹി സന്ദര്‍ശന വേളകളില്‍ പിണറായിയുടെ ശരീരഭാഷയില്‍നിന്ന് കണ്ടെത്താവുന്നതുമാണ്. മുഖമന്ത്രിയായ ശേഷം പലതവണ മോഡിയുമായി കൂടികാഴ്ച നടത്തിയ പിണറായി എല്ലായിപ്പോഴും  പ്രതികരിക്കാറുള്ളത്, കേരളത്തോടുള്ള കേന്ദ്രത്തിന്റെ അനുഭാവപൂര്‍ണ്ണമായ സമീപനം നൂറുനാവ് കൊണ്ട് വര്‍ണ്ണിച്ചാണ്. ബദ്ധവൈരികളായ രണ്ട് പാര്‍ട്ടികള്‍ സംസ്ഥാനവും കേന്ദ്രവും ഭരിക്കുമ്പോഴുണ്ടാകുന്ന സര്‍ക്കാറുകള്‍ തമ്മിലുള്ള സംഘര്‍ഷം ഇപ്പോള്‍ നിലനില്‍ക്കുന്നില്ലെന്നതും എടുത്തുപറയേണ്ടതുതന്നെ.
വികസന പ്രവര്‍ത്തനങ്ങളില്‍ ഏറെക്കുറെ സമാന സമീപനങ്ങളാണ് ഇരുവരും കൈകൊള്ളുന്നത്. ഭരണകാലയളവിനുള്ളിലെ വികസന നേട്ടങ്ങള്‍ രേഖപ്പെടുത്തി ചരിത്രത്തിന്റെ ഭാഗമാകാനാണ് ഇരുവരുടേയും ശ്രമം. ഈ സാഹചര്യത്തില്‍ സംസ്ഥാനങ്ങളുടെ വികസനമാണ് രാജ്യ വികസനത്തിന്റെ ആകെത്തുകയെന്നതിനാല്‍ ഇത്തരം സമീപനങ്ങളെ മോഡി നന്നായി പ്രോത്സാഹിപ്പിക്കുന്നുമുണ്ട്. മോഡി സര്‍ക്കാറിന് സംസ്ഥാനത്തോടുള്ള സമീപനത്തില്‍ ഒരിക്കല്‍ പോലും കുറ്റപ്പെടുത്തിയിട്ടില്ലാത്ത പിണറായി പക്ഷേ, യു.പി.എ- യു.ഡി.എഫ് സര്‍ക്കാറുകളെ കണക്കറ്റ് കുറ്റപ്പെടുത്താറുമുണ്ട്. കര- കടല്‍ ഗതാഗത മാര്‍ഗങ്ങളുടെ സാധ്യതയെക്കാള്‍ വ്യോമഗതാഗതമാണ് രാജ്യത്തിന്റെ വികസനത്തിന് നിലവിലെ സാഹചര്യത്തില്‍ പ്രയോജനകരമെന്ന വിലയിരുത്തലാണ് മോഡിയ്ക്കുള്ളത്. അതേസമയംതന്നെ വ്യോമഗതാഗത രംഗത്തെ പുത്തന്‍ പദ്ധതികളാണ് പ്രവാസികളുടെയും ടൂറിസം മേഖലയിലെയും വരുമാനത്തിലൂടെ ഭരണയന്ത്രം ചലിപ്പിക്കുന്ന കേരളത്തിനും നല്ലതെന്ന തിരിച്ചറിവാണ് പിണറായിയ്ക്കുമുള്ളത്.
ഇത്തരത്തിലുള്ള പുതു പരീക്ഷണങ്ങളെ തുടക്കംമുതല്‍ തന്നെ ഇല്ലാതാക്കാന്‍ പ്രതിപക്ഷം ശ്രമിക്കുന്നുവെന്ന പരാതി മോഡിയ്ക്കുണ്ട്. അതേസമയംതന്നെ ഇത്തരം പദ്ധതികളുമായി മുന്നോട്ട് വരുമ്പോള്‍ തുരങ്കംവയ്ക്കാനുള്ള നീക്കം പ്രതിപക്ഷത്തെ ചിലരുടെ ഭാഗത്തുനിന്നുണ്ടെന്ന് പരിഭവം പിണറായിയ്ക്കുമുണ്ട്. കുത്തഴിഞ്ഞ് നഷ്ടക്കണക്കുകളിലേക്ക് കൂപ്പുകുത്തിയ എയല്‍ ഇന്ത്യയെ ശക്തമായ ഇടപെടലിലൂടെ ലാഭത്തിലാക്കിയും ചെറുകിട വിമാനത്താവള പദ്ധതികളെ പ്രോത്സാഹിപ്പിച്ചുമാണ് മോഡി വ്യോമഗതാഗതമേഖലയില്‍ കുതിപ്പ് നടത്തുന്നതെങ്കില്‍ ഇതേ രീതിയില്‍ ടൂറിസ- തീര്‍ത്ഥാടന- പ്രവാസ സാധ്യതകള്‍ മുന്‍നിര്‍ത്തി സംസ്ഥാനത്തും ചെറുകിട വിമാനത്താവള പദ്ധതികളും കാര്യക്ഷമമായ ആഭ്യന്തര സര്‍വീസുകളും നടപ്പാക്കുകയെന്നതാണ് പിണറായിയുടേയും ലക്ഷ്യം.
ഇത്തരത്തില്‍ എരുമേലി കേന്ദ്രീകരിച്ച് വിമാനത്താവള പദ്ധതി കേന്ദ്ര സര്‍ക്കാറിന് മുമ്പാകെ അവതരിപ്പിച്ച പിണറായി, കേന്ദ്രത്തിന്റെ പിന്തുണയും ഇക്കാര്യത്തില്‍ നേടിയെടുത്തു. മധ്യതിരുവിതാംകൂറില്‍ വിമാനത്താവളത്തിനായി പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തില്‍, എയ്‌ക്കോം നടത്തിയ പഠനത്തില്‍ ചെറുവള്ളി എസ്റ്റേറ്റാണ് ഏറ്റവും അനുയോജ്യമെന്ന് കpinarayi-vijayan-calls-on-pm-modiണ്ടെത്തുകയും ചെയ്തു. സര്‍ക്കാറിന് സമര്‍പ്പിച്ച ഈ റിപ്പോര്‍ട്ടിലും പദ്ധതിയിലും അനുകൂല നിലപാട് ഉണ്ടാകുമെന്ന് വ്യക്തമായതോടെ തുരങ്കം വയ്ക്കാനുള്ള ഇടപെടല്‍ പ്രതിപക്ഷത്തെ ചിലരുടെ ഭാഗത്തുനിന്നുണ്ടായെന്നതാണ് ചര്‍ച്ചചെയ്യപ്പെടേണ്ടതും.
വിവാദങ്ങള്‍ ഒഴിവാക്കി പദ്ധതികള്‍ നടപ്പാക്കാനുള്ള നീക്കമാണ് കേന്ദ്രത്തിന്റേതെങ്കില്‍ കേരളത്തിനും ഇക്കാര്യത്തില്‍ സമാന നിലപാട് തന്നെയാണുള്ളത്. എന്നാല്‍ പദ്ധതികള്‍ വിവാദത്തില്‍ ചാടിക്കുകയും തുടര്‍ന്ന് നടപ്പാകാതെ പോവുകയും അതുവഴി വികസന മുരടിപ്പിലേക്ക് വഴുതിവീഴുകയും ചെയ്യുന്നത് സമീപകാല അനുഭവമായ കേരളത്തില്‍ ഇതേരീതിയില്‍ പ്രവാസി പദ്ധതിയ്ക്കും തുരങ്കം വയ്ക്കാനാണ് ശ്രമം. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് തന്ത്രപ്രധാന വകുപ്പ് കൈകാര്യംചെയ്ത മന്ത്രിയായിരുന്ന ഇപ്പോഴത്തെ പ്രതിപക്ഷ എം.എല്‍.എ, അച്ചന്‍കോവിലാറും വനവും ഉള്‍പ്പെടുന്ന കല്ലേലി എസ്റ്റേറ്റ് പിടിച്ചെടുത്ത് പദ്ധതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് തുടര്‍ച്ചയായി ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റികൊണ്ടിരിക്കുകയാണ്. ഹാരിസണ്‍ കല്ലേലി എസ്റ്റേറ്റ് നിയമവിരുദ്ധമായാണ് കൈവശം വച്ചിരിക്കുന്നതെന്നും ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ പിടിച്ചെടുത്ത് വിമാനത്താവളം നിര്‍മിക്കണമെന്നുമാണ് എം.എല്‍.എയുടെ ഇപ്പോഴത്തെ ആവശ്യം. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം, ഭൂമിയിടപാടുകള്‍ നിയന്ത്രിക്കുകയും ആവശ്യമെങ്കില്‍ പിടിച്ചെടുക്കുകയും ചെയ്യാന്‍ അധികാരമുള്ള വകുപ്പിന്റെ മന്ത്രിയായിരുന്ന സമയത്ത്, ഇത്തരം കാര്യങ്ങളൊന്നും നടപ്പാക്കാതെ ഇപ്പോള്‍ ഈ ആവശ്യമുന്നയിച്ച് എം.എല്‍.എ രംഗത്ത് ഇറങ്ങിയതിനു പിന്നില്‍ മറ്റ് ലക്ഷ്യങ്ങളാണുള്ളതെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ പറയുന്നു.
ആറും വനവും ഉള്‍പ്പെടുന്ന എസ്റ്റേറ്റ് മുന്‍നിര്‍ത്തി വിമാനത്താവള പദ്ധതിയെ കുറിച്ച് വിവരിച്ച് പരിഭ്രാന്തി പടര്‍ത്തി പരിസ്ഥിതി പ്രവര്‍ത്തകരെ രംഗത്തിറക്കി നേരെചൊവ്വെ നടക്കാനിരിക്കുന്ന പ്രവാസി കൂട്ടായ്മയുടെ പദ്ധതിപോലും ഇല്ലാതാക്കാനുള്ള നീക്കമാണ് ഇപ്പോഴത്തേതെന്ന ആശങ്കയും ബലപ്പെടുന്നുണ്ട്. അതേസമയം പ്രതിപക്ഷത്ത് ചിലര്‍ തന്റെ രക്തത്തിനായി ദാഹിക്കുന്നുവെന്ന് മോഡി പറയുന്നതുപോലെ വിവാദങ്ങളിലൂടെ പദ്ധതികള്‍ക്ക് തടയിട്ട് കേരളത്തിന്റെ വികസനം തടഞ്ഞ് തന്റെ സര്‍ക്കാറിനെ താറടിച്ചുകാണിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് പിണറായിയ്ക്ക് ഒപ്പമുള്ളവരും കരുതുന്നു. വികസന വിരുദ്ധതയെന്ന പരിവേഷം ചാര്‍ത്തികിട്ടിയേക്കുമെന്നതിനാല്‍തന്നെ മധ്യ തിരുവിതാംകൂറിലെ മറ്റ് എം.എല്‍.എമാരൊന്നും തന്നെ ഈ പ്രതിപക്ഷ എം.എം.എയ്‌ക്കൊപ്പം ചേര്‍ന്നിട്ടില്ല. നോട്ട് പ്രതിസന്ധിയില്‍ നാടാകെ വലയുമ്പോള്‍ തന്റെ മകനും വിവാദ വ്യവസായ പ്രമുഖന്റെ മകളുമായുള്ള വിവാഹം ആഢംബരമായി നടത്തിയതുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ ഒറ്റപ്പെടുകയും ഗ്രൂപ്പില്‍നിന്ന് പുറത്താകുകയും ചെയ്ത ഈ പ്രതിപക്ഷ എം.എല്‍.എ, രാഷ്ട്രീയത്തില്‍ ഇനി തനിക്ക് ഭാവിയില്ലെന്ന തിരിച്ചറിവില്‍ ബിസിനസിലേക്ക് തിരിഞ്ഞതിന്റെ ഭാഗമാണ് പുതിയ പദ്ധതിയുമായി ഇറങ്ങിതിരിച്ചതെന്നും കരുതുന്നവരുണ്ട്. ഇതിനായി പണം മുടക്കി പിന്നിലുള്ളവര്‍ ആരാണെന്നതിനെ കുറിച്ചും നാട്ടില്‍ അടക്കിപിടിച്ച സംസാരവും സജീവമാണ്. എങ്ങിനെയെങ്കിലും വിമാനത്താവളവും അതിനോടടുപ്പിച്ച് ടൗണ്‍ഷിപ്പും പണിത് ലാഭംകൊയ്യാന്‍ പഠിച്ച പണി പതിനെട്ടും പയറ്റുന്ന തമിഴ്‌നാട് കേന്ദ്രീകരിച്ചുള്ള വിവാദ വ്യവസായ ഗ്രൂപ്പിന്റെ പിന്നാമ്പുറകളികളും നാട്ടില്‍ പാട്ടായി കഴിഞ്ഞു.
പദ്ധതികള്‍ കണ്ടെത്തുന്നതിലും നടപ്പാക്കുന്നതിലും ഒരു സമ്മര്‍ദ്ദത്തിനും വഴങ്ങാതെ ധീരമായ ചുവടുകള്‍ മുന്നോട്ട്‌വയ്ക്കുകയെന്നത് മോഡിയുടേയും പിണറായിയുടേയും മറ്റൊരു സാമ്യതയാണ്. മാത്രമല്ല, ഇരുവരും പ്രവാസി സമൂഹത്തോട് പ്രത്യേക മമതയും വാത്സല്യവും കാത്തുസൂക്ഷിക്കുകയും ചെയ്യുന്നു. പ്രവാസി പരിപാടികളില്‍ പങ്കെടുത്തും പ്രഖ്യാപനങ്ങള്‍ നടത്തിയും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന ഇവരോട് പ്രവാസി സമൂഹത്തിനും കടപ്പാടുമുണ്ട്. ഈ സാഹചര്യത്തില്‍ പ്രവാസി പദ്ധതിയെ തടയിടാനുള്ള നീക്കങ്ങള്‍ ഏത് രാഷ്ട്രീയ കൊലകൊമ്പന്റെ ഭാഗത്തുനിന്നുണ്ടായാലും ശരി സംസ്ഥാനവും കേന്ദ്രവും അതി ജാഗ്രതയോടെ തന്നെ നേരിടുമെന്നാണ് പ്രതീക്ഷയും. വിമാനത്താവള പദ്ധതി അടക്കമുള്ള വ്യോമഗതാഗത മേഖലയിലെ വിഷയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ പിണറായി കഴിഞ്ഞ ദിവസം ഡല്‍ഹിയിലെത്തിയിരുന്നെങ്കിലും സന്ദര്‍ശനം വെട്ടിച്ചുരുക്കിയതിനാല്‍ നടന്നിരുന്നില്ല. ഈ സാഹചര്യത്തില്‍ പിണറായിയുടെ മറ്റൊരു ഡല്‍ഹി സന്ദര്‍ശനംകൂടി അധികം വൈകാതെ തന്നെ ഉണ്ടാകുമെന്നാണ് കരുതുന്നതും.
വിദേശ മൂലധന നിക്ഷേപത്തിനാണ് ഒരേപോലെ ആഗ്രഹിക്കുന്നതും കൊണ്ടുപിടിച്ച നീക്കം നടത്തുന്നതും. ജി.എസ്.ടി അടക്കമുള്ള നിയമ പരിഷ്‌ക്കാരങ്ങളിലൂടെ മോഡി ഇതിനായി ഏറെ ശ്രമങ്ങള്‍ നടത്തുന്നുമുണ്ട്. എന്നാല്‍ മുതല്‍ മുടക്കാന്‍ വരുന്നവരെ പിഴിഞ്ഞ് ചോരയും നീരും ഊറ്റിയെടുത്ത് കുടിച്ച് വീര്‍ക്കുന്നവരുടെ നാടെന്ന കുപ്രസിദ്ധി ഇപ്പോഴും മാറിയിട്ടില്ലെന്നതിനാല്‍തന്നെ കേരളത്തിന്റെ സാധ്യതകള്‍ ഇപ്പോഴും മങ്ങിതന്നെയാണ്. ഈ വര്‍ഷത്തെ പ്രവാസി ഭാരതീയ സമ്മാന്‍ ജോതാവ് വി.കെ രാജശേഖരന്‍ പിള്ള ഇക്കാര്യം കഴിഞ്ഞ ദിവസം തുറന്നുപറയുകയും ചെയ്തു. ഇക്കാര്യത്തിലാണ് പിണറായി ഇനി കൂടുതലായി ശ്രദ്ധിക്കേണ്ടത്. പ്രവാസികളുടെ തൊഴിലിടങ്ങളിലെ പ്രതിസന്ധിയും കൂട്ടത്തോടെയുള്ള തിരിച്ചുവരവും അടക്കമുള്ള പ്രശ്‌നങ്ങള്‍ എങ്ങിനെ തരണം ചെയ്യുമെന്ന ആശങ്ക സംസ്ഥാനത്ത് പെരുക്കുമ്പോള്‍ തന്നെയാണ് പ്രവാസി പദ്ധതികള്‍ക്ക് തുരങ്കം വച്ച് കീശ വീര്‍പ്പിക്കാനും വികസന മുരടിപ്പിന് ആക്കം കൂട്ടാനും രാഷ്ട്രീയക്കാര്‍ തന്നെ മുന്നിട്ടിറങ്ങുന്നത്. സ്വന്തം പാര്‍ട്ടിയില്‍ നിലനില്‍പ്പില്ലെന്ന് ബോധ്യമാകുന്നതോടെ പ്രവാസികളുടെ നെഞ്ചത്തോട് കയറനാുള്ള തിണ്ണമിടുക്കിന് ഇരകളാകേണ്ടവരല്ല പ്രവാസികളെന്ന് ഉറച്ച ശബ്ദത്തില്‍ വിളിച്ചു പറയേണ്ട കാല ംഅതിക്രമിച്ചിരിക്കുന്നുവെന്ന് ഇനിയെങ്കിലും തിരിച്ചറിയേണ്ടതുമുണ്ട്.