കൊഹ്‍ലിയെക്കാൾ കേമൻ സച്ചിനെന്ന് പാക് താരം മുഹമ്മദ് യൂസഫ്

SACH

ഇന്ത്യയുടെ എക്കാലത്തെയും മാസ്റ്റർ ബ്ലാസ്റ്റർ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ തന്നെയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കൊഹ്‍ലിയെക്കാൾ മികച്ച താരമെന്ന് പാക് താരം മുഹമ്മദ് യൂസഫ്. സച്ചിനെതിരെ താന്‍ നിരവധി തവണ കളിച്ചിട്ടുണ്ടെന്നും, മത്സരം വിജയിപ്പിക്കാനുളള മാസ്റ്റര്‍ ക്ലാസ് ഇന്നിംഗ്‌സ് നിരവധി തവണ അദ്ദേഹം പുറത്തെടുത്തിട്ടുണ്ടെന്നും യൂസഫ് പറയുന്നു. എന്നാല്‍ കോഹ്ലി നേരിടുന്നത് ഇത്രയും ക്വാളിറ്റിയും ശക്തിയുമുളള എതിരാളികളെയാണെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും യൂസഫ് കൂട്ടിച്ചേര്‍ത്തു. പിടിഐയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് യൂസഫ് തന്റെ നിലപാട് വ്യക്തമാക്കിയത്. എനിക്ക് കോഹ്ലിയെ തള്ളേണ്ട ഒരു ആവശ്യവും ഇല്ല, അവന് അനിതസാധാരണമായ കഴിവുണ്ട്, എന്നാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കാര്‍ക്ക് അവനേക്കാള്‍ ഏറെ മാര്‍ക്ക് ഞാന്‍ നല്‍കും, എന്തുകൊണ്ടെന്നാല്‍ സച്ചിന്‍ കളിച്ച കാലഘട്ടം പരിഗണിച്ചാണ് ഇത്. സച്ചിന്‍ കളിച്ചത് ഏറ്റവും മികച്ച ടീമുകള്‍ക്കെതിരെയും അവരുടെ ഏറ്റവും പ്രതിഭാശാലികളാണ് ഫാസ്റ്റ്, സ്പിന്‍ ബൗളര്‍മാര്‍ക്കെതിരെയും ആയിരുന്നു എന്നും യൂസഫ് അഭിപ്രായപ്പെട്ടു. 90 മുതല്‍ 2011വരെ കളിച്ചിരുന്നവര്‍ക്ക് ഇപ്പോഴത്തെ കളിക്കാരുടെ ക്വാളിറ്റിയല്ല ഉണ്ടായിരുന്നത്, 2011ലെ ലോകകപ്പിന് ശേഷം കളിക്കാരുടെ ക്വാളിറ്റിയില്‍ വന്‍ ഇടിവുണ്ടായി, സച്ചിന്‍ ഒരു വേള്‍ഡ് ക്ലാസ് ക്രിക്കറ്ററാണ്, ഏത് സാഹചര്യത്തിലും എല്ലാ ഫോര്‍മാറ്റിലും വളരെ ശക്തമായ ടീമുകള്‍ക്കെതിരെയാണ് അദ്ദേഹം സെഞ്ച്വറികളും റണ്‍സും നേടിയത് എന്നും യൂസഫ് പറഞ്ഞു .
42കാരനായ യൂസഫ് എകദിനത്തിലും ടെസ്റ്റിലും മികച്ച ശരാശരിയുളള താരമാണ്. 90 ടെസ്റ്റുകള്‍ പാകിസ്താനായി കളിച്ച അദ്ദേഹത്തിന്റെ ബാറ്റിംഗ് ശരാശരി 52.29 ആണ്. ഏകദിനത്തിലാകട്ടെ 288 മത്സരങ്ങളില്‍ നിന്നും ഇത് 41.71 ആണ്.