രണ്ടാമൂഴം

 

image           എംടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ മോഹൻലാലിനെ നായകനാക്കി ഒരുങ്ങുന്ന രണ്ടാമൂഴം ചിത്രം വി എ ശ്രീകുമാര്‍ മേനോനാണ് സംവിധാനം ചെയ്യുകയെന്ന് റിപ്പോർട്ട്. നേരത്തെ ചിത്രം ഹരിഹരന്‍ സംവിധാനം ചെയ്യുമെന്ന രീതിയിലായിരുന്നു റിപ്പോര്‍ട്ടുകള്‍ . ചിത്രത്തില്‍ ഭീമനായി എത്തുന്നത് മോഹന്‍ലാലാണ്. 600 കോടി ബഡ്ജറ്റിലൊരുങ്ങുന്ന ചിത്രത്തിന് രണ്ട് ഭാഗങ്ങളാണുളളത്.
ചിത്രത്തെ കുറിച്ച് സംവിധായകന്‍ ഹരിഹരന്‍ പറയുന്നു:എംടിയുടെ നോവല്‍ രണ്ടാമൂഴം വെള്ളിത്തിരയിലെത്തുമ്പോള്‍ അതു ലോക ശ്രദ്ധേനേടുന്ന സിനിമയായി മാറുമെന്നാണ് ഹരിഹരന്‍ പറയുന്നത്. ഒരു സിനിമ മാസികയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് ഹരിഹരന്‍ ഇതു വ്യക്തമാക്കിയത്.പഴശ്ശിരാജയ്ക്കുശേഷം മറ്റൊരു പ്രോജക്ട് കൂടി ചെയ്യണമെന്ന ആവശ്യവുമായി ഗോകുലം ഗോപാലന്‍, ഞങ്ങളെ സമീപിച്ചപ്പോള്‍, എങ്കില്‍ രണ്ടാമൂഴം ചെയ്യാമെന്ന് പറഞ്ഞത് താനാണെന്ന് ഹരിഹരന്‍ വ്യക്തമാക്കി. ഇക്കാര്യം എംടിയോട് പറഞ്ഞപ്പോള്‍ എംടിയ്ക്കും അതില്‍ താത്പര്യക്കുറവൊന്നും ഉണ്ടായില്ല. പക്ഷേ അദ്ദേഹം ഒരു കാര്യം വ്യക്തമാക്കി. രണ്ടാമൂഴം ഒരു സിനിമയില്‍ ഒതുക്കുവാനാകില്ല. അങ്ങനെ ചെയ്താല്‍ നോവിലെ പല പ്രധാനഭാഗങ്ങളും ഒഴിവാക്കേണ്ടി വരുമെന്നും രണ്ടു സിനിമകള്‍ ചെയ്യാമെന്നുമാണ് അദ്ദേഹം പറഞ്ഞത്. അങ്ങനെ പ്രൊജക്ട് ഉപേക്ഷിക്കപ്പെട്ടു, എന്നാല്‍ രണ്ടുസിനിമകള്‍ ചെയ്യാന്‍ ഗോകുലം ഗോപാലന്‍ ഒരുക്കമായിരുന്നില്ല. അങ്ങനെ ആ പ്രോജക്ട് പാതിവഴിയില്‍ ഉപേക്ഷിക്കപ്പെടുകയായിരുന്നെന്നു ഹരിഹരന്‍ പറയുന്നു