ധോണിയുടെ തീരുമാനം വ്യക്തിപരം

dhoni

ഏകദിന ട്വന്‍റി ട്വന്‍റി ടീമുകളുടെ ക്യാപ്റ്റ്യൻ സ്ഥാനത്ത് നിന്ന് മാറി നിൽക്കാൻ ധോണി സ്വയം തീരുമാനിച്ചതാണെന്ന് സെലക്ഷൻ കമ്മിറ്റി ചെയർമാൻ എസ് കെ പ്രസാദ് ആവർത്തിച്ചു . ധോണിയുടെ വിരമാക്കിലുമായി ബന്ധപ്പെട്ടുള്ള മറ്റ് വാർത്തകളെല്ലാം വാസ്തവവിരുദ്ധമാണെന്നും അദേഹം പറഞ്ഞു. ധോണിയോട് മാറി നിൽക്കണമെന്ന് സെലക്ഷൻ കമ്മിറ്റി ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചാമ്പ്യൻസ് ട്രോഫി ഈ വർഷം നടക്കാനിരിക്കെ പുതിയ നായകൻ വിരാട് കോഹ്‌ലിക്ക് ടീമിനെ നയിക്കാൻ നായകസ്ഥാനം ഒഴിയുകയായിരുന്നു. കോഹ്‌ലി ആവശ്യത്തിന് മത്സരപരിചയം നേടാൻ വേണ്ടിയാണ് ധോണി ഈ തീരുമാനം എടുത്തതെന്നും അദേഹം പറഞ്ഞു.