ആപ്പിള്‍ ഇവന്റ് ബുധനാഴ്ച; ഐഫോണ്‍ 7 പുറത്തിറങ്ങും

Apple-Eventആപ്പിള്‍ ആരാധകര്‍ കാത്തിരിക്കുന്ന ആപ്പിള്‍ ഇവന്റ് ബുധനാഴ്ച നടക്കും. ഇന്ത്യന്‍ സമയം രാത്രി 10.30-നാണ് ഇവന്റ്. ആപ്പിളിന്റെ വെബ്‌സൈറ്റില്‍ ഇവന്റ് തത്സമയം വീക്ഷിക്കാന്‍ സാധിക്കും.

ഐഫോണ്‍ 7, ഐഫോണ്‍ 7 പ്ലസ് എന്നിങ്ങനെ രണ്ട് ഫോണുകളാണ് ഈ ഇവന്റില്‍ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നത്. 32ജിബി, 128ജിബി, 256ജിബി എന്നിങ്ങനെ മൂന്നു വേരിയന്റുകളുണ്ടായിരിക്കും. സില്‍വര്‍, ഗോള്‍ഡ്, റോസ് ഗോള്‍ഡ് എന്നിവക്ക് പുറമെ, ഡാര്‍ക്ക് ബ്ലാക്ക്, ഗ്ലോസ്സി ബ്ലാക്ക് തുടങ്ങി 5 വര്‍ണ്ണങ്ങളിലായാണ് പുതിയ ഐഫോണുകള്‍ വരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.